2. ഇനി വേണ്ടത് സ്റ്റബുകളെ വികസിപ്പിക്കുകയാണ്. 10k -ൽ താഴെ വലിപ്പമുള്ള താളുകളെ ഈ പട്ടികയിൽ സ്റ്റബായാണ് കണക്കാക്കുന്നത്.
10-30k വരെ വലിപ്പമുള്ളവ ആർട്ടിക്കിളുകളായും 30k-ൽ കൂടുതൽ വലിപ്പമുള്ളവയെ ബൃഹത്തായ ആർട്ടിക്കിളുകളായും കണക്കാക്കുന്നു.
3. മലയാളം ഭാഷയ്ക്ക് ഇതിൽ ഒരു അന്യായമായ അഡ്വാന്റേജുണ്ട്. വാക്കുകളുടെ എണ്ണം ഒന്നാണെങ്കിലും താളിന്റെ ബൈറ്റുകൾ ഇംഗ്ലീഷുമായി തട്ടിച്ചു നോക്കുമ്പോൾ മലയാളത്തിന് കൂടുതലാണ്.
ഇപ്പോൾ തന്നെ കാറ്റല ഭാഷയാണ് ഇംഗ്ലീഷിനേക്കാൾ ഈ പട്ടികയിൽ മുന്നിൽ. മലയാളത്തിനും അത് സാധിക്കും.
4. ഈ പട്ടികയിലെ ബൃഹത്തായ താളുകൾ 80-ഓളമാണ് ഇപ്പോൾ മലയാളത്തിലുള്ളത്. ഇതിനെ 900 ആക്കുകയാണെങ്കിൽ ഇപ്പോഴത്തെ സ്ഥിതി വച്ച് മലയാളം ഒന്നാം സ്ഥാനത്തെത്തും.
ഒത്തുപിടിച്ചാലോ?
അജയ്