അവശ്യ ഫലകങ്ങൾ  ഒരു വിക്കിയിൽ നിന്ന് കയറ്റുമതി ചെയ്ത് മറ്റൊരു വിക്കിയിലേക്ക്  ഒന്നാകെ ഇറക്കുമതി ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ മീഡിയവിക്കി സോഫ്റ്റ്‌വെയർ നൽകുന്നുണ്ട്.  മുൻപൊരിക്കൽ ഒരു സ്വകാര്യ വിക്കിയിൽ ഇത് പരീക്ഷിച്ച് വിജയിച്ചിരുന്നു.


പക്ഷെ ഇതിനും അഡ്മിൻ ഫ്ലാഗ് ആവശ്യമുണ്ട്.


2013/2/12 Prince Mathew <mr.princemathew@gmail.com>
Thanks but I know this method already. Last year, I created a template
in Malayalam Wikipedia
(http://ml.wikipedia.org/wiki/Template:Css_Image_Crop) using this
method. But it is time consuming if there are member templates and
they contain further member templates and so on.

On 2/12/13, ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com> wrote:
> *തിരുത്തു്*
>
> നേരത്തെ അയച്ച മെയിലിലെ  URL ഉദാഹരണം
> http://en.wikipedia.org/wiki/User:PrinceMathew/ഫലകം:MyLessonMain
> എന്നതിനു പകരം,
> http://ml.wikipedia.org/wiki/User:PrinceMathew/template:Mylesson എന്നു
> തിരുത്തി വായിക്കണം.
> നന്ദി!
> -വിശ്വം
>
>
> 2013/2/12 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
>
>> ഒരു വിക്കിപദ്ധതിയിൽ വ്യാപകമായി / ധാരാളമായി ഒറ്റയടിക്കു് ഫലകങ്ങൾ
>> ചേർക്കേണ്ടതില്ലെങ്കിൽ, ഏതെങ്കിലും ഒരുകൂട്ടം താളുകളുടേയോ  ഒരുതാളിൽ തന്നെയോ
>> ആവശ്യമുള്ള ഫലകങ്ങൾ മാത്രമാണു വേണ്ടതെങ്കിൽ, കൂട്ടത്തോടെ import ചെയ്യേണ്ട
>> ആവശ്യമില്ല. പകരം കോപ്പി പേസ്റ്റ് ചെയ്തു പകർത്തിയാൽ മതി.
>>
>> ഉദാഹരണത്തിനു് ധാരാളം ഉപഫലകങ്ങളുള്ള ഒരു ഇംഗ്ലീഷ് ഫലകം ഒരു /ഒരു പറ്റം
>> മലയാളം
>> പേജുകളിൽ  സ്ഥാപിക്കണമെന്നിരിക്കട്ടെ.
>>
>> ആദ്യമായി പ്രധാന ഫലകത്തിന്റെ ഇംഗ്ലീഷ് പേജിൽ പോയി edit (പ്രൊട്ടെക്റ്റ്
>> ചെയ്ത
>> പേജാണെങ്കിൽ, view source) അമർത്തുക. എന്നിട്ടു ലഭിക്കുന്ന ഉള്ളടക്കം
>> മൊത്തമായി കോപ്പി ചെയ്യുക. മറ്റൊരു വിൻഡോ തുറന്നു് മലയാളം വിക്കിയിൽ അതേ
>> ഇംഗ്ലീഷ് പേരിൽ ഒരു പുതിയ ഫലകം സൃഷ്ടിക്കുക. അതിലേക്കു് മുകളിലെ ഉള്ളടക്കം
>> പേസ്റ്റ് ചെയ്യുക. പ്രിവ്യൂ അമർത്തുക.
>>
>> പ്രധാന ഫലകത്തിൽ ഏതെങ്കിലും പുതിയ ഉപഫലകങ്ങൾ ഉണ്ടെങ്കിൽ, തിരുത്തുന്ന പേജിനു
>> കീഴെയായി അവയെല്ലാം ചുവന്ന അക്ഷരത്തിൽ ഒരു ലിസ്റ്റായി കാണാം. ഇനി, അവയെല്ലാം
>> ഇതുപോലെത്തന്നെ കോപ്പി പേസ്റ്റ് ചെയ്യണം. ഇതു് വെവ്വേറെ വിൻഡോകൾ/ടാബുകൾ
>> തുറന്നു് ഓരോന്നായോ അല്ലെങ്കിൽ ഓരോന്നും സേവ് ചെയ്തു് അടുത്തത്  എന്നനിലയിലോ
>> ചെയ്യാം.
>>
>> എല്ലാ ഉപഫലകങ്ങളും കൃത്യമായും പൂർണ്ണമായും പകർത്തി സേവു ചെയ്തു കഴിഞ്ഞാൽ ഈ
>> ചുവന്ന പേരുകളെല്ലാം നീലയായി മാറും. അതോടെ ഫലകങ്ങൾ മറ്റു താളുകളിൽ
>> ഉപയോഗിക്കാനാവും.
>>
>> എന്നാൽ, ഫലകങ്ങൾക്കുള്ളിലെ ടെക്സ്റ്റ് (static strings) ഇംഗ്ലീഷിൽ നിന്നും
>> തർജ്ജമ ചെയ്തു് മലയാളത്തിലാക്കുക എന്ന ജോലി കൂടി ഇതിനൊപ്പം ചെയ്യണം. (എന്നാൽ
>> programmatic keywords മാറ്റുകയുമരുതു്.) ചില വാചകങ്ങളും വാക്കുകളും അതേപടി
>> തർജ്ജമ ചെയ്താൽ മലയാളത്തിൽ പ്രത്യക്ഷപ്പെടുന്ന ഘടന ശരിയായില്ലെന്നു വരും.
>> അപ്പോൾ സ്വൽപ്പം ബുദ്ധിയും യുക്തിയും ശ്രമവും ഉപയോഗിച്ച് ഫലകങ്ങൾക്കുള്ളിൽ
>> തന്നെ തിരുത്തലുകൾ വേണ്ടി വന്നേക്കും.
>>
>> രണ്ടോ മൂന്നോ സെറ്റ് ഫലകങ്ങൾ ഈ വിധം ചെയ്താൽ ഏകദേശം പരിശീലനം തൃപ്തികരമായി
>> ലഭിയ്ക്കും.
>>
>> ഇത്തരം ഫലകനിർമ്മാണശ്രമങ്ങൾ ആദ്യമായി ചെയ്യുമ്പോൾ സ്വന്തം സാൻഡ്‌ബോക്സിൽ
>> തുടങ്ങുന്നതാവും നല്ലതു്.  ഉദാഃ
>> http://en.wikipedia.org/wiki/User:PrinceMathew/ഫലകം:MyLessonMain
>> എന്നിങ്ങനെ (എല്ലാ ഫലകങ്ങളും  ഉപഫലകങ്ങളും). ഒരിക്കൽ തൃപ്തികരമായി എല്ലാം
>> പൂർത്തിയായാൽ, ഇവയെ ഒന്നടങ്കം പ്രധാന നെയിംസ്പെസിലേക്കു കോപ്പി ചെയ്തോ
>> rename
>> ചെയ്തോ മാറ്റാവുന്നതാണു്.
>>
>> ധാരാളം ഫലകങ്ങൾ നിർമ്മിക്കാൻ കഴിയട്ടെ  എന്നു് ആശംസിച്ചുകൊണ്ടു്:
>>
>> -വിശ്വം
>>
>>
>>
>>> 2013/2/11 Prince Mathew <mr.princemathew@gmail.com>
>>>
>>>> Please... Can anybody tell me how to import templates to test wiki?
>>>>
>>>
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
With Regards,
Anoop