ഈ ലിസ്റ്റിൽപ്പെട്ട പല ലേഖനങ്ങൾക്കും പറ്റിയ ചിത്രങ്ങൾ കോമൺസിൽ ഇപ്പോൾത്തന്നെയുണ്ട്. പടം തപ്പിയെടുക്കാനുള്ള മടി കൊണ്ട് പലരും {{Needs Image}} ടാഗ് ഇട്ടിട്ടു പോയതാവാം. ഉദാഹരണത്തിന് ചവിട്ടു നാടകം എന്ന താളിൽ ചേർക്കാൻ ആവശ്യത്തിലേറെ ചിത്രങ്ങൾ ഇപ്പോൾ കോമൺസിൽ ഉണ്ട്. (ചേർത്തുകൊണ്ടിരിക്കുന്നു.) അതുപോലെ മറ്റു താളുകൾക്കും പറ്റിയ ചിത്രങ്ങൾ ഉണ്ടോ എന്ന് എല്ലാവരും ഒന്ന് കോമൺസിൽ തെരഞ്ഞുനോക്കുന്നത് നല്ലതാണ്.
പഴയൊരു പദ്ധതിപേജ് പൊടി തട്ടിയെടുത്തിട്ടുണ്ട്. ക്യാമറയുള്ള സുഹൃത്തുക്കളെല്ലാം ഈ ലിങ്ക് ബുക്ക് മാര്‍ക്ക് ചെയ്ത് വയ്ക്കുക. വിക്കിപീഡിയയിലേക്ക് ലേഖനമെഴുതാതെയും മിഴിവാര്‍ന്ന ചിത്രങ്ങളെടുത്ത് അപ്ലോഡ് ചെയ്ത് നിങ്ങള്‍ക്കും ഈ സ്വതന്ത്രവിജ്ഞാനമുന്നേറ്റത്തിന്റെ ഭാഗമാവാം.കൂടുതല്‍ അഭിപ്രായങ്ങളും പേജിലെ മാറ്റങ്ങളും സ്വാഗതം ചെയ്യുന്നു. :)
http://ml.wikipedia.org/wiki/WP:Image_requested
അരിയുണ്ടയ്ക്കും അച്ചപ്പത്തിനും വെള്ളയപ്പത്തിനും പോലും ലേഖനം അന്വേഷിച്ച് വരുന്നവര്‍ക്ക് കാണിച്ച് കൊടുക്കാന്‍ നല്ലൊരു ചിത്രമില്ലെന്നതാണ് ഗതികേട്.ഒപ്പം ശുഷ്കമായ പേജുകളിലെ ഉള്ളടക്കം കുറച്ച് വിപുലപ്പെടുത്തുകയും ചെയ്യാം. ലേഖനങ്ങള്‍ക്ക് ചിത്രങ്ങള്‍ വേണമെന്ന് റിക്വസ്റ്റ് ചെയ്യപ്പെടുന്നവ ഡൈനാമിക്ക് ആയി (പൂച്ചമരം/കാറ്റ് ട്രീ) ഈ പേജില്‍ കാണിക്കും.Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l