സുഹൃത്തുക്കളേ,
ഡിസം 21, 22, 23 ന് നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ സംഘാടന പ്രവര്‍ത്തനങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതുവരെ നടന്നകാര്യങ്ങള്‍ താഴെക്കുറിക്കുന്നു.

ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍
രജിസ്ട്രേഷന്‍ : പുരോഗമിക്കുന്നു. ഇതിനായി വിക്കിപീഡിയയില്‍ ഇവിടെ തയ്യാറാക്കിയിരിക്കുന്ന വെബ് പേജ് വഴി ആളുകള്‍ രജിസ്റ്റര്‍ ചെയ്തുവരുന്നു. സജീവ വിക്കിമീഡിയരും സമൂഹത്തിന്റെ നാനാതുറകളിലെ പ്രമുഖരുമടക്കം  131 പേര്‍ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. 30 ആം തീയതി സൗജന്യ നിരക്കില്‍ - 100 രൂപ - ഉള്ള രജിസ്ട്രേഷന്‍ അവസാനിക്കും. ഡിസം. 15 വരെ 200 രൂപ നിരക്കില്‍ രജിസ്ട്രേഷന്‍ തുടരും.

തിരുത്തല്‍ യജ്ഞം : സംഗമോത്സവത്തിനോടനുബന്ധിച്ച് വിക്കിപീഡിയയുടെ ഉള്ളടക്കം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള തിരുത്തല്‍ യജ്ഞം ആവേശകരമായി മുന്നേറുന്നു. സാര്‍വ്വേദേശീയം - ദേശീയം - മലയാള സാഹിത്യം - തണ്ണീര്‍ത്തടങ്ങള്‍ എന്നീ വിഷയങ്ങളിലായി നൂറിലധികം ലേഖനങ്ങളില്‍ ഇതുസംബന്ധമായ ഇടപെടലുകള്‍ നടന്നുവരുന്നു. തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളിലെ ഇടപെടല്‍ മന്ദഗതിയിലാണ്.

ഗ്രാന്റ് റിക്വസ്റ്റുകള്‍ : വിക്കിസംഗമോത്സവത്തിന്റെ ചെലവുകളിലേക്കായി സാമ്പത്തികം താളില്‍ വിവരിച്ചിട്ടുള്ള ഇനങ്ങള്‍ക്ക് വിക്കിമീഡിയ ഫൗണ്ടേഷന്‍, വിക്കിമീഡിയ ഇന്ത്യാ ചാപ്റ്റര്‍‌, സെന്റര്‍ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി എന്നിവയില്‍ നിന്നും ഗ്രാന്റുകള്‍ അനുവദിക്കുന്നതിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു. ഫൗണ്ടേഷന്‍ ഗ്രാന്റ് അനുവദിച്ചു. മറ്റു രണ്ട് സ്രോതസ്സുകളും ഗ്രാന്റ് റിക്വസ്റ്റുകള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നു.

ഓണ്‍ലൈന്‍ പ്രചരണം : പോസ്റ്ററുകള്‍ തയ്യാറാക്കിയും ഇവന്റ് പേജുകള്‍ വഴിയും കാര്യമായ പ്രചരണം നമ്മുടെ സജീവ വിക്കിമീഡിയരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

മറ്റുഭാഷാവിക്കികളിലെ പങ്കാളിത്തം: അറിയിപ്പ് നല്‍കുന്നതിന് കാലതാമസം ഉണ്ടായി. എങ്കിലും നതയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ സജിവമായ എല്ലാ വിക്കിപീഡിയകളിലും വിവരം എത്തിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ താള്‍ ഇവിടെ കാണാം.

ഓഫ് ലൈന്‍ സംഘാടനം

താമസ സൗകര്യം : 80 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മെറ്ററി - പങ്കുവെയ്കാവുന്ന റൂം സംവിധാനം ഒരിടത്തും. 40 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മെറ്ററി - പങ്കുവെയ്കാവുന്ന റൂം മറ്റൊരിടത്തുമായി ആര്‍. റിയാസ്, എം.പി. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏര്‍പ്പാടുചെയ്തുകഴി‍ഞ്ഞു.

ഭക്ഷണം : മൂന്നുദിവസത്തെയും ഭക്ഷണം തയ്യാറാക്കിത്തരുന്നതിനായി ആലപ്പുഴ നഗരത്തിലെ തന്നെ കുടുംബശ്രീ അംഗങ്ങളുടെ കാറ്ററിംഗ് ഏജന്‍സിയെ കണ്ട് പി. വി. ജോസഫിന്റെ നേതൃത്വത്തില്‍ സംസാരിച്ചു. മെനു എന്തൊക്കെ വേണമെന്ന് അടിയന്തിരമായി അറിയിക്കണം.

സമ്മാനങ്ങള്‍ : കുട്ടികള്‍ക്കുള്ള ബാഗുകളും സ്റ്റിക്കറുകളും ടീ‍ഷര്‍ട്ടുകളും ബാംഗ്ലൂരിലെ സി.ഐ.എസിന്റെ മുന്‍കൈയ്യില്‍ ലഭ്യമാക്കുമെന്ന് ഏറ്റിട്ടുണ്ട്. വിഷ്ണുവര്‍ദ്ധന്‍, വിശ്വപ്രഭ എന്നിവര്‍ അതിന്റെ മേല്‍നോട്ടം നടത്തുന്നു. പേനകള്‍ വി.കെ. ആദര്‍ശിന്റെ ചുമതലയില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പ്രതിനിധികള്‍ക്കായുള്ള ബാഗുകള്‍ എം. ഗോപകുമാര്‍, എം. രാജേഷ്, ലൈജു എന്നവരുടെ ചുമതലയില്‍ ആലപ്പുഴയില്‍ തയ്യാറാക്കും.

പ്രചരണം : ബിറ്റ് നോട്ടീസ് കെ.വി. അനില്‍കുമാര്‍ ഡിസൈന്‍ ചെയ്തത് 4000 കോപ്പി അച്ചടിച്ചിട്ടുണ്ട്.


വിക്കിസൈക്കിളിംഗ് : തീരദേശമേഖലയില്‍ വിക്കപീഡിയയുടെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊക്ലാശ്ശേരി - അര്‍ത്തുങ്കല്‍ - തുമ്പോളി മേഖലകളിലെ സ്കൂളുകളില്‍ പത്തോളം പേരുടെ സൈക്കിള്‍ സഞ്ചാരം നവം. 26 ന് ആരംഭിക്കും. അവര്‍ക്കായുള്ള ടീ ഷര്‍ട്ട്, ക്യാപ്പുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ തയ്യാറായി വരുന്നു. എം.പി. മനോജ്കുമാര്‍ നേതൃത്വം നല്‍കുന്നു.

വിക്കിയുവസംഗമം: നംവംബര്‍ 30 ശനിയാഴ്ച നടത്തുന്നതിലേക്ക് ആലപ്പുഴ നഗര ചത്വരം ബുക്ക് ചെയ്തു. 100 പേര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കി. കത്തുകളും സുഗീഷ് തയ്യാറാക്കിയ പോസ്റ്ററുകളും വിതരണം തുടങ്ങി. ജോയ് സെബാസ്റ്റ്യന്റെയും ക്രിസ്റ്റിയുടെയും നേതൃത്വത്തിലുള്ള ടീമുകള്‍ കോളേജുകള്‍ സന്ദര്‍ശിച്ചുതുടങ്ങി. മറ്റ് ടീമുകള്‍ ഉടന്‍ ആ പരിപാടി ആരംഭിക്കണം.

ഇത്രയം കാര്യങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്.

ഇനി ചെയ്യേണ്ട കാര്യങ്ങള്‍ ഉടന്‍ ഇതിന്റെ തുടര്‍ച്ചയായി പട്ടിക പെടുത്തണം.

അവ നടപ്പാക്കുന്നതിനായി നവംബര്‍ 30 ശനിയാഴ്ച വൈകിട്ട് 4 ന് വിക്കിയുവസംഗമത്തിന് ശേഷം സംഘാടക സമിതി യോഗം നഗര ചത്വരത്തില്‍ കൂടാമെന്ന് കരുതുന്നു. സംഘാടക സമിതി അംഗങ്ങള്‍ ആ തീയതി ഉപ്പാക്കിവെയ്കണേ.

അഡ്വ. ടി.കെ. സുജിത്ത്
ജന. കണ്‍വീനര്‍





--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841