പൽചക്രത്തിന്റെ സ്ഥാനം ശരിയായില്ല എന്ന വാദത്തിനോട് യോജിക്കുന്നു. അത് മുകളിൽ ആവുന്നതായിരുന്നു നല്ലത്.

PS: ചുമ്മാ അറിയാൻ വേണ്ടി ചോദിക്കുവാ, പൽചക്രത്തിന് പകരം ഉപയോഗിക്കാവുന്ന കുറച്ച് ഐക്കൺസ് പറയാമോ? ഞാൻ കണ്ടിരിക്കുന്നത് മൊത്തം പൽചക്രമാ. ഭാഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും ഐക്കൺ ഉണ്ടോ, ഈ ഉപയോഗത്തിന് പറ്റിയത്? വല്ല പുസ്തകമോ, അക്ഷരമോ അങ്ങനെ എന്തെങ്കിലും?

Regards,
Balasankar C



2013, ജൂൺ 21 11:26 PM ന്, Sebin Jacob <sebinajacob@gmail.com> എഴുതി:
ഒരു കൊള്ളാവുന്ന പുതിയ ലിപി ഫോണ്ടുകൂടെ വെബ്ഫോണ്ട്സിനൊപ്പം വന്നാല്‍ നന്നായിരുന്നു എന്ന അഭിപ്രായമുണ്ടു്. തനതുലിപി ശീലമല്ലാത്തവരെ തഴയുന്നതു് ശരിയല്ലല്ലോ.

പല്‍ചക്രത്തിന്റെ ചിത്രം കണ്ടാല്‍ സെറ്റിങ്സ് ഐക്കണാണെന്നു് തിരിയില്ലെന്നു് പറയുന്നതു് വിചിത്രമായ വാദമായി എനിക്കു തോന്നുന്നു. ഗൂഗിള്‍ , ഫേസ്ബുക്‍ എന്നിവയും പല്‍ചക്രം തന്നെയാണു് സെറ്റിങ്സിനായി ഉപയോഗിക്കുന്നതു്. ഫേസ്ബുക്കിന്റെ പല്‍ചക്രമാവട്ടെ താരതമ്യേന ചെറുതാണുതാനും.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l