ഒപ്പം ആ ലോഗൊ കൂടി അപ്‌ഡേറ്റ് ചെയ്താൽ നന്നായേനേ


2012/8/12 സുനിൽ (Sunil) <vssun9@gmail.com>
അത് തിരുത്തിക്കാൻ പറ്റുകയാണെങ്കിൽ വിക്കിപീഡിയയിലേക്കുള്ള കുറച്ച് ക്ലിക്കുകൾ കൂടിയേനേ


2012/8/12 ajay balachandran <drajay1976@yahoo.com>
വളരെ നന്നായി എഴുതിയ ലേഖനം. "(ന്ധന്ധണ്മ://ണ്ഡ.ന്ദദ്ധദ്ധണ്മനുദ്ധ്രന്റ.ഗ്നത്സദ്ദ)" എന്ന കല്ലുകടി ഒഴിവായിരുന്നെങ്കിൽ ഗംഭീരം.

അജയ്


From: Netha Hussain <nethahussain@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Sunday, 12 August 2012 9:03 PM
Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പിന്നിട്ടു


സുഹൃത്തുക്കളേ,

   ശ്രീ. ആദർശ് വി.കെ വിക്കിപീഡിയയെക്കുറിച്ചെഴുതിയ ലേഖനം ഇന്നത്തെ മംഗളം ദിനപ്പത്രത്തിൽ :
   http://mangalam.com/index.php?page=detail&nid=595392&lang=malayalam


നത

2012/8/1 zuhair ali <zuhairalik@gmail.com>
മലയാളം വിക്കീപീഡിയ 25,000 ലേഖനങ്ങളുടെ നിറവില്‍  -മാധ്യമം ന്യൂസ്

സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശമായ വിക്കീപീഡിയയുടെ മലയാളം എഡിഷന്‍
25,000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ജൂലൈ 23 നാണ് മലയാളം
വിക്കീപീഡിയ 25,000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 2002 ഡിസംബര്‍ 21ന്
ആരംഭിച്ച മലയാളം വിക്കീപീഡിയ പത്ത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന വര്‍ഷമാണ്
ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്.

മലയാള ഭാഷയെ സ്നേഹിക്കുന്ന നിരവധി പേര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍
പ്രതിഫലേഛയില്ലാതെ നടത്തിയ പ്രയത്നം ആണ് മലയാളം വിക്കീപീഡിയയെ ഈ
നേട്ടത്തിന് അര്‍ഹമാക്കിയത്. 2012 ജൂലൈ മാസത്തെ കണക്കനുസരിച്ച് 37,000
ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ട് 100 പേര്‍
മാത്രമാണ് മലയാളം വിക്കീപീഡിയയുടെ എഡിറ്റിംഗ് പ്രക്രിയയില്‍ സജീവമായി
ഏര്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ വിക്കീപീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ആറാമത്തെ വിക്കീപീഡിയ ആണ്
നമ്മുടെ മലയാളം. തെലുങ്ക്, മറാഠി, തമിഴ്, ബിഷ്ണുപ്രിയ മണിപ്പൂരി എന്നിവ
മലയാളത്തിനു മുമ്പേ 25,000 ലേഖനങ്ങല്‍ എന്ന കടമ്പ കടന്നവയാണ്. എങ്കിലും
ലേഖനങ്ങളുടെ ആധികാരികതയിലും ഗുണനിലവാരത്തിലും മറ്റു ഇന്ത്യന്‍
എഡിഷനുകളെക്കാള്‍ മലയാളം പീഡിയ വളരെയേറെ മുമ്പിലാണ്.

സാധാരണ വലിപ്പത്തില്‍ അച്ചടിച്ചു പുസ്തകമാക്കുകയാണെങ്കില്‍ അര ലക്ഷം
താളുകളെങ്കിലും വേണ്ടി വരുന്ന ഈ വിജ്ഞാന സാഗരം പരിപൂര്‍ണ്ണമായും
സൗജന്യമായി ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.


http://www.madhyamam.com/news/181458/120727

On 8/1/12, ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com> wrote:
>> പത്രപ്രവർത്തകർക്ക് ഒരു വിക്കിശിബിരം നടത്തുന്ന കാര്യത്തെകുറിച്ച്
>> മാതൃഭൂമിയിലെ സുനിൽ പ്രഭാകർ ഈ ലിസ്റ്റിൽ തന്നെ സൂചിപ്പിച്ചിരുന്നല്ലോ. അത്
>> നടത്താവുന്നതല്ലേ ഉള്ളൂ. പക്ഷെ അത് വെറും വിക്കിശിബിരത്തിൽ ഒതുക്കാതെ മലയാളം
>> പത്രപ്രവർത്തകർക്ക് അത്യാവശ്യം വേണ്ട മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് വിവരങ്ങൾ
>> ഒക്കെ പരിചയപ്പെടുത്തുന്ന ഒന്നാവുന്നതാവും നല്ലത്. അതിൽ വിക്കിപീഡിയ
>> പരിചയപ്പെടുത്തൽ ഒരു ഭാഗം മാത്രമാക്കാം.
>>
>>
>> ഷിജു
>>
>
> അതുകൊണ്ടാണു്  ഇതൊരു 2D+1N ഫുൾ സ്വിങ്ങ് ക്യാമ്പ് ആവേണ്ടതു്. അതിനു വേണ്ട
> സാമ്പത്തികം എവിടെനിന്നൊക്കെ സംഘടിപ്പിക്കാം എന്നാണു് ആദ്യം ആലോചിക്കേണ്ടി
> വരിക.
> പരിപാടിയിൽ മലയാളം യുണികോഡ്, സെർച്ച് വിസിബിലിറ്റി, കണ്ടെന്റ് റീയൂസ്,
> കൊളാബൊറേഷൻ അടക്കം പല  അനുബന്ധകാര്യങ്ങളും ഉൾപ്പെടുത്തേണ്ടി വരും. ഒരാൾ
> സ്റ്റേജിൽ കയറി നിന്നു പ്രസംഗിക്കുന്ന തരം പ്രസന്റേഷനുകളേക്കാൾ നല്ലതു് ഒരു
> മേശയ്ക്കുചുറ്റും ഇരുന്നു് (അല്ലെങ്കിൽ ഒരു മൈതാനത്തു വട്ടത്തിൽ ഇരുന്നു്)
> ചെയ്യുന്ന ഇന്ററാക്റ്റീവ് സെഷനുകളായിരിക്കും.
>
> ക്യാമ്പിൽ പങ്കെടുത്ത പത്രപ്രവർത്തകർക്കു് അവരുടെ ജീവിതവീക്ഷണം തന്നെ
> മാറ്റാനുതകുന്ന വിധത്തിൽ ഈ പരിപാടികൾ നമുക്കാസൂത്രണം ചെയ്യാവുന്നതേയുള്ളൂ.
>
> -വിശ്വം
>
>
> 2012/8/1 Shiju Alex <shijualexonline@gmail.com>
>
>> മലയാളം പത്രങ്ങളിലെ പത്രലേഖകരുടെ ഇന്റർനെറ്റ്/ഓൺലൈൻ/മലയാളം കമ്പ്യൂട്ടിങ്ങ്
>> സാക്ഷരത അതീവ ദയനീയം തന്നെയാണ്.
>>
>> ഈയടുത്ത് എനിക്ക് നേരിട്ട് അനുഭവപ്പെട്ട ഒരെണ്ണം വിക്കിസംഗമൊത്സവത്തോട്
>> അനുബന്ധിച്ച് വിവിധ പത്രങ്ങളിലെ (ഇംഗ്‌ളീഷിലും മലയാളത്തിലും ഉള്ളവ) ചിലരുമായി
>> സംസാരിക്കേണ്ടി വന്നതാണ്. മിക്കവാറും 25-30 പ്രായപരിധിക്കുള്ളിൽ വരുന്ന ഈ
>> പത്രപ്രവർത്തകർ (ഞാൻ സംസാരിച്ചവർ) മലയാളം കമ്പ്യൂട്ടിങ്ങിന്റെ കാര്യത്തിൽ
>> വട്ടപൂജ്യമാണെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.
>>
>> അതിൽ മനൊരമയിൽ നിന്നുള്ള ഒരു പത്രപ്രവർത്തകനും ഉണ്ടായിരുന്നു. പുള്ളിക്ക്
>> യൂണിക്ക്കോഡും മലയാളവും ഒന്നും അറിയാത്തതിൽ എനിക്ക് അത്ഭുതം തൊന്നിയില്ല.
>> 2012- ആയിട്ടും ആസ്കിയെ കെട്ടി പിടിച്ച് ഇരിക്കുന്ന ഒരു പത്രത്തിന്റെ
>> പ്രവർത്തകരിൽ നിന്ന് ഞാൻ കൂടുതൽ മലയാളം കമ്പ്യൂട്ടിങ്ങ് സാക്ഷരത
>> പ്രതീക്ഷിക്കുന്നില്ല.
>>
>> പക്ഷെ ഇതിനകം യൂണിക്കോഡിലേക്ക് മാറിയ മാതൃഭൂമി, ദേശാഭിമാനി, മാധ്യമം, മംഗളം
>> തുടങ്ങിയ പത്രങ്ങളിൽ ഉള്ളവർ മലയാളം ടൈപ്പ് ചെയ്യുന്നതിനു ML-Karthika ആണോ
>> ഉപയൊഗിക്കുന്നത്, വിക്കിയിൽ എഴുതുന്നതിനു നിങ്ങൾ ഓരോത്തർക്കും ഒരു ലെഖനത്തിനു
>> എത്ര വെച്ച് കിട്ടും, തുടങ്ങിയ മണ്ടൻ ചോദ്യങ്ങൾ ചൊദിക്കുന്നത് ഖേദകരം
>> തന്നെയാണ്. പത്രസ്ഥപനങ്ങൾ അവർക്ക് ഇതിനു പരിശീലനം കൊടുക്കുന്നില്ല എന്നതിനു
>> അപ്പുറം ഖേദകരമായ സംഗതി ഇക്കാര്യം സ്വയം പഠിക്കാൻ ഇവരൊന്നും ശ്രമിക്കുന്നില്ല
>> എന്നതാണ്.
>>
>> പക്ഷെ ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടത് കെരളത്തിൽ തന്നെയുള്ള ഇംഗ്‌ളീഷ്
>> പത്രപ്രവർത്തകർ ഇക്കാര്യത്തിൽ വളരെ വളരെ ഭേദമാണ്. മലയാളം യൂണിക്കോഡ്,
>> ടൈപ്പിങ്ങ്, മലയാളം വിക്കിപീഡിയ എന്നിവയെ കുറിച്ചൊക്കെ പലർക്കും നല്ല
>> ജ്ഞാനവുമുണ്ട്. അവരിൽ പലരും ഈ ലിസ്റ്റിൽ അംഗവുമാണ്. അവർക്കാണ് മലയാളത്തിൽ
>> നടക്കുന്ന വിവിധ ഭാഷാ സംബന്ധിയായ കാര്യങ്ങളെ കുറിച്ച് വാർത്തകൾ കൊടുക്കാൻ
>> മലയാളം പത്രപ്രവർത്തകരെക്കാൾ താൽപര്യം ഉള്ളതും.
>>
>> മലയാളം വിക്കിപീഡിയ സംബന്ധമായ പല വാർത്തകളും ആദ്യം കെരളത്തിൽ നിന്നുള്ള
>> ഇംഗ്‌ളീഷ് പത്രങ്ങളിലാണ് വരുന്നത് എന്നത് കൂടി കൂട്ടിവായിച്ചാൽ ഞാൻ മുകളിൽ
>> സൂചിപ്പിച്ച കാര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം.
>>
>>
>> ഇക്കാര്യത്തിൽ വസ്തുതാപരമായ തെറ്റുകൾ ഒഴിവാക്കാൻ പ്രസ്തുത റിപ്പോർട്ട്
>> പ്രസിദ്ധീകരിക്കുന്നതിനു മുൻപ് നമ്മളെ കാണിക്കണം എന്ന് ആവശ്യപ്പെടുകയാണ്
>> നമുക്ക് ചെയ്യാവുന്നത്. അപ്പോൾ *വിക്കി മീഡിയയുടെ സ്ഥാപകരായ ജിമ്മി
>> വെയ്ല്‍സും ലാറി സാംഗറും അറിയാതെ വിക്കിപീഡിയയില്‍ ഇങ്ങനെയൊരു
>> ഡെവലപ്മെന്‍റുണ്ടാകില്ല *എന്നതു പോലുള്ള മണ്ടത്തരങ്ങൾ കാണേണ്ടി വരില്ല.
>>
>> പക്ഷെ എല്ലാ വാർത്തയിലും ചില ഹൈലൈറ്റുകൾ പത്രക്കാർ കണ്ടെത്തും. അത് നല്ലതാണ്.
>> ഉദാഹരണത്തിനു ബാബുജിയെ കുറിച്ചുള്ള സ്റ്റോറിയിൽ അദ്ദേഹത്തിന്റെ പ്രായവും,
>> ശാരീരിക സ്ഥിതിയും ഒക്കെ അവർ ഹൈലൈറ്റ് ചെയ്തിരിക്കാം. വിക്കിയെ കുറിച്ച്
>> അറിയാത്ത മിക്കവാറും വായനാകാരും അതൊക്കെയേ ശ്രദ്ധിക്കൂ. ആ ഹൈലൈറ്റുകൾ അവരെ
>> ഇൻസ്പെയർ ചെയ്തേക്കാം. എങ്കിൽ പോലും വസ്തുതാ പരമായ പിഴവുകൾ
>> ഒഴിവാക്കാൻ/ഒഴിവാക്കിപ്പിക്കാൻ നമ്മൾ
>>  കുറച്ച് കൂടി ശ്രദ്ധ വെക്കണം.
>>
>> പത്രപ്രവർത്തകർക്ക് ഒരു വിക്കിശിബിരം നടത്തുന്ന കാര്യത്തെകുറിച്ച്
>> മാതൃഭൂമിയിലെ സുനിൽ പ്രഭാകർ ഈ ലിസ്റ്റിൽ തന്നെ സൂചിപ്പിച്ചിരുന്നല്ലോ. അത്
>> നടത്താവുന്നതല്ലേ ഉള്ളൂ. പക്ഷെ അത് വെറും വിക്കിശിബിരത്തിൽ ഒതുക്കാതെ മലയാളം
>> പത്രപ്രവർത്തകർക്ക് അത്യാവശ്യം വേണ്ട മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് വിവരങ്ങൾ
>> ഒക്കെ പരിചയപ്പെടുത്തുന്ന ഒന്നാവുന്നതാവും നല്ലത്. അതിൽ വിക്കിപീഡിയ
>> പരിചയപ്പെടുത്തൽ ഒരു ഭാഗം മാത്രമാക്കാം.
>>
>>
>> ഷിജു
>>
>


--

Zuhairali
Thiruvizhamkunnu

9497351189

face book http://www.facebook.com/zuhairalik <http://on.fb.me/azpqD1>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l