സമര്‍പ്പണം താളിന്റെ സംവാദം താളില്‍ അവശ്യ പ്രബന്ധങ്ങളില്‍ ചിലത് നല്‍കിയിട്ടുണ്ട്.
നിങ്ങളില്‍ പലര്‍ക്കും അവയിലൊന്ന് നിസ്സാരമായി അവതരിപ്പിക്കാവുന്നതേയുള്ളൂ...
ചെയ്യില്ലേ...?

അവശ്യപ്രബന്ധങ്ങളില്‍ ചിലത്

  • മെച്ചപ്പെട്ട (തിരഞ്ഞെടുത്ത ലേഖന നിലവാരത്തിലുള്ള) - വിക്കി ലേഖനം തയ്യാറാക്കുന്നതിന്റെ വഴികള്‍





  • വിക്കിപീഡിയയിലെ ലേഖനങ്ങളില്‍ അവലംബം ചേര്‍ക്കുന്നതിന്റെ ആവശ്യകത, രീതികള്‍, വിവിധ മാര്‍ഗ്ഗങ്ങള്‍





  • വിക്കിപീഡിയ ലേഖനങ്ങളില്‍ വര്‍ഗ്ഗങ്ങള്‍ ചേര്‍ക്കേണ്ടതിന്റെ ആവശ്യകത, വര്‍ഗ്ഗം പദ്ധതി പരിചയപ്പെടല്





  • ലേഖനങ്ങളുടെ വിക്കിവല്‍ക്കരണം എന്ത് എങ്ങനെ





  • വിക്കിലേഖനങ്ങളില്‍ വിവിധ വിവരപ്പെട്ടകള്‍ ചേര്‍ക്കേണ്ടതെങ്ങനെ, വിവരപ്പെട്ടികളുടെ നിര്‍മ്മാണം.





  • വിക്കിപീഡിയ താളുകളുടെ രൂപകല്‍പ്പന: ഉയര്‍ന്ന രൂപങ്ങള്‍ പരിചയപ്പെടുത്തല്‍വിക്കിപദ്ധതി : കവാടം പദ്ധതി പരിചയപ്പെടല്‍











  • വിവിധ വിക്കിപദ്ധതികള്‍ പരിചയപ്പെടല്‍അപൂര്‍ണ്ണ ലേഖനങ്ങള്‍, ഒറ്റവരി ലേഖനങ്ങള്‍ തുടങ്ങിയവയുടെ തരംതിരിക്കല്‍, മെച്ചപ്പെടുത്തല്‍





  • വിക്കിപീഡി വിവിധ ബോട്ട് പ്രോഗ്രാമുകള്‍ സജ്ജമാക്കുന്ന വിധം





  • വിക്കി മലയാളത്തില്‍ ചേര്‍ക്കാനായി ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ മെച്ച്പ്പെട്ട് വിവര്‍ത്തനങല്‍ രചിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍





  • വിക്കിപദ്ധതികള്‍ - സര്‍വ്വവിജ്ഞാനകോശം പദ്ധതി





  • വിക്കിപീഡിയ നയങ്ങള്‍


 
ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍!

വിക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധങ്ങള്‍ അവതരിപ്പിക്കേണ്ട അവസാന തീയ്യതി നാളെ ആണ്. എല്ലാവരും ഇപ്പോള്‍ തന്നെ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുമല്ലോ. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനു ഇവിടെ ഞെക്കുക.

അനൂപ്

On Mon, Feb 20, 2012 at 11:54 PM, Ramesh N G <rameshng@gmail.com> wrote:

വിക്കിസംഗമോത്സവം - 2012 ലേക്ക് പ്രബന്ധാവതരണത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

മലയാളം വിക്കിമീഡിയ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കളുടേയും മലയാളം വിക്കിമീഡിയയുടെ പ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള മറ്റുള്ളവരുടേയും വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം.  ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.

വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്.

മലയാളം വിക്കിമീഡിയയുടെ ആദ്യത്തെ സംഗമോത്സവത്തിന് ആതിഥ്യമരുളുന്നത് കൊല്ലം നഗരമാണ്. ഏപ്രില്‍ 21, 22 (അല്ലെങ്കില്‍ ഏപ്രില്‍ 27,28)  തീയതികളില്‍ 2 ദിവസമായാണു് പരിപാടി നടക്കുന്നത്. തീയതി, പരിപാടി നടക്കുന്ന കൃത്യമായ സ്ഥലം എന്നിവയെകുറിച്ചുള്ള അറിയിപ്പ് അടുത്ത ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ വരുന്നതാണ്)

ഈ പ്രഥമ വിക്കിസംഗമോത്സവം വിവിധ മലയാളം വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകനങ്ങള്‍, ചര്‍ച്ചകകള്‍ എന്നിവയ്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ലാസ്സുകള്‍, ശില്പശാലകള്‍, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് വേദി ആവുകയാണ്. അതിന്റെ ഭാഗമാകാന്‍ മലയാളം വിക്കിസംരംഭങ്ങളില്‍ താല്പര്യമുള്ള എല്ലാവരേയും ക്ഷണിക്കുന്നു.


നിങ്ങള്‍ക്കും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.

പ്രധാന തിയതികള്‍

  • പ്രബന്ധങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങുന്നത് 21 ഫെബ്രുവരി 2012
  • പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി 21 മാര്‍ച്ച് 2012
  • തിരഞ്ഞെടുത്ത പ്രബന്ധങ്ങളെ പറ്റിയുള്ള അറിയിപ്പ് 31 മാര്‍ച്ച് 2012


ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം - 2012 ല്‍ താഴെപ്പറയുന്ന വിക്കിപീഡിയയുടെ സംരംഭങ്ങളെ വികസനത്തിനു വേണ്ടിയ പ്രധാന പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

  • സമൂഹം ( Community)
  • ടെക്നോളജി (Technology)
  • അറിവ് (Knowledge)
  • പ്രചാരണം ( Outreach)

ഈ പ്രമേയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അവതരണങ്ങള്‍ക്കാണ് മുന്‍ഗണന.

വിക്കിസംഗമോത്സവം - 2012 മലയാളം വിക്കി സംബന്ധമായ പദ്ധതികള്‍ക്കുള്ളതായത് കൊണ്ട്, പ്രബന്ധങ്ങളുടെ അവതരണം മലയാളത്തിലാവുന്നതാണ് അഭികാമ്യം. എന്നാല്‍ പ്രബന്ധാവതാരകന്‍ മലയാളിയല്ലെങ്കില്‍ (അല്ലെങ്കില്‍ മലയാളം ശരിയായി അറിയാത്ത ആള്‍ ആണെങ്കില്‍) ഇംഗ്ലീഷ് ഉപയോഗിക്കാം

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും താഴെക്കാണുന്ന കണ്ണിയില്‍ ഞെക്കുക.

വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകള്‍

ഇതിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഈ താളിന്റെ സംവാദ താളില്‍ ഉന്നയിക്കാവുന്നതോ, ഈ മെയിലിംഗ് ലിസ്റ്റില്‍ ചര്‍ച്ച ചെയ്യാവുന്നതോ ആണ്.

User:Rameshng


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841