https://plus.google.com/u/0/107123824072951339311/posts/XrQZhg3HeKg

സര്‍ക്കാര്‍ മലയാളത്തനിമാ പരിപാടി സ്ട്രീം ഇന്നലെ കണ്ടു .
എവിടെയും തൊടാതിരിക്കാന്‍ ശ്രദ്ധിച്ചായിരുന്നു അവതരണങ്ങളെല്ലാം . വിവാദം കൊണ്ടും എംടിയുടെ  സ്റ്റേറ്റ്മെന്റും കൊണ്ടും ഉണ്ടായ മാറ്റം  :-)   (http://www.mathrubhumi.com/online/malayalam/news/story/1916789/2012-11-01/kerala). ലിപി പരിഷ്കരണശ്രമം ഉപേക്ഷിപ്പിക്കാന്‍ കഴിഞ്ഞത് നമ്മളുടെ വലിയൊരു വിജയമാണ് .

ലോകത്തിലെ ഏറ്റവും കൂടുതല്‍ ടെക്നോക്രാറ്റുകള്‍ മലയാളികളാണ് , ഭാഷാവിദഗ്ധന്മാരെയും ടെക്നോറ്റുകളെയും അവരുടെ  എന്‍ജിയോജളെയും മലയാളത്തനിമയില്‍ സഹകരിപ്പിക്കുമെന്ന് തമ്പാന്‍.. ഈ ടെക്നോക്രാറ്റ് എന്താ സംഭവം എന്ന് പിടികിട്ടിയില്ല.

 സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്  പരിപാടിയുമായി സഹകരിക്കണമെന്നു ഡോ. അച്യുത് ശങ്കര്‍. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു . ഞങ്ങളെ അറിയിക്കുകയും ക്ഷണിക്കുകയും ചെയ്യാത്ത ഒരു പരിപാടിയുമായി സോഷ്യല്‍മീഡിയയിലൂടെ ഒരു സംവാദത്തില്‍ ഏര്‍പ്പെടുകയും ക്ലാരിറ്റിയും കണ്‍സള്‍ട്ടേഷനുകളും നടത്തിമാത്രം വര്‍ക്കിങ്ങ് പ്ലാന്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യം ഉന്നയിക്കുകയും ചെയ്ത ഞങ്ങളോടാണ്  സഹകരിക്കണമെന്നു പറയുന്നത് .


പരിപാടിയില്‍ സിഡിറ്റിന്റെ ഡോ. ഗോവിന്ദരു  ശ്രദ്ധേയമായ ഒരു പോയന്റ് പറഞ്ഞു . സിഡിറ്റ് തനതുലിപിക്കായി ഒരു ഓസിആര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും സിഡാക്ക് പുതിയ(ടൈപ്പ് റൈറ്റര്‍) ലിപിക്കായി  അതു വികസിപ്പിച്ചിരുന്നു. (നയന എന്ന ഇതുവരെയും പ്രവര്‍ത്തിച്ചതായി അറിവില്ലാത്ത ഓസിആറിനെപ്പറ്റിയാണ് പറയുന്നത്) . അതുകൊണ്ട് സിഡിറ്റ് അതിന്റെ സോഴ്സ്കോഡിനായി സിഡാക്കിനെ സമീപിച്ചു . അതിന്റെ സോഴ്സ്കോഡ് പരിഷകരിക്കാമെന്ന് ഇവര്‍ കരുതിയത്രേ . എന്നാല്‍ സിഡാക്ക് പറഞ്ഞത് അവര് അങ്ങനെയൊന്ന് ഡെവലപ്പ് ചെയ്തിട്ടില്ലെന്നും അവരത് ഔട്ട്സോഴ്സ് ചെയ്ത് ചെയ്തതാണെന്നും അതുകൊണ്ട് സോഴ്സ്കോഡ് ലഭിച്ചില്ലെന്നും ആണ് . ചുരുക്കത്തില്‍ ഉത്തരവാദിത്വം ആര്‍ക്കും ഇല്ല. ഡോ. ഗോവിന്ദരു ഇതു പറഞ്ഞത് ഒത്തൊരുമിച്ച് പരസ്പരസഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഊന്നാനാണ്. പക്ഷേ ഇതു ശ്രദ്ധേയമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്

1. സിഡാക്ക് ഒരു യൂസറെപ്പോലെ ബൈനറി മാത്രം വാങ്ങി സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ഔട്ട്സോഴ്സിങ്ങ് നടത്തുന്ന ഏജന്‍സിയാണോ ? പൊതുപണം കൊണ്ട് നിര്‍മ്മിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ സ്വതന്ത്രലൈസന്‍സുകളില്‍ ഇറക്കുമെന്ന് ഉറപ്പുവരുത്തേണ്ടതല്ലേ . സിഡാക്കിന്റെ ഡയറക്ടര്‍ ഇന്നത്തെ പ്രസന്റേഷനില്‍ ഊന്നിപ്പറഞ്ഞ സിഡാക്കിന്റെ റിസര്‍ച്ച് എന്നു പറയുന്നത് ഔട്ട്സോഴ്സിങ്ങ് ആണൊ ?

2. http://tools.malayalam.kerala.gov.in/ ല്‍ ഉള്ള സര്‍ക്കാര്‍ ഫണ്ടിങ്ങോടെ സിഡിറ്റ് , ഡോ .ഗോവിന്ദരുവിന്റെ നേതൃത്വത്തില്‍  ഡെവലപ്പ് ചെയ്ത ഓണ്‍ലൈന്‍ നിഘണ്ടുക്കളും നാനാര്‍ത്ഥ നിഘണ്ടുവും സ്വതന്ത്രലൈസന്‍സില്‍(അന്നത്തെ ഐടി പോളിസി പ്രകാരം ഇത് മാന്‍ഡേറ്ററി ആണ് ) പുറത്തിറക്കാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതു നടക്കുകയുണ്ടായില്ല.
ഇത് ഡെസ്ക്ടോപ്പുകളിലെത്താതെ ആരും സര്‍ക്കാര്‍ സൈറ്റില്‍ കേറി ഉപയോഗിക്കാന്‍ പോകുന്നില്ല. സ്വതന്ത്ര ലൈസന്‍സ് ചെയ്താല്‍ പാക്കേജിങ്ങ് നടത്തി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണങ്ങളില്‍ ലഭ്യമാക്കല്‍ ഒരു പ്രതിഫലവും കൂടാതെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ചെയ്തുകൊള്ളാം എന്ന ഞങ്ങളുടെ വാഗ്ദാനം ആവര്‍ത്തിക്കുന്നു.  ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ആദ്യ പടിയെന്ന നിലയില്‍ ഇതില്‍ നിന്നു തുടങ്ങാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ഗവണ്‍മെന്റും മുന്‍കൈ എടുക്കാമോ .

3. സര്‍ക്കാര്‍ പണം കൊണ്ട് ഒരേപാക്കേജുകള്‍ പലപേരില്‍ അവതരിക്കുന്നത് കുറെ കണ്ടതാണ്. അച്യുത് ശങ്കര്‍ സാറിന്റെ കാലത്ത് തുടങ്ങിയ ക്ലിക്കിന്റെ പല പ്രൊഡക്റ്റുകളും സിഡിറ്റ് പുതിയ പേരുകളില്‍ പുതിയ പ്രൊജക്റ്റുകളായി അവതരിപ്പിച്ചിട്ടുണ്ട് . അങ്ങനെയൊന്ന് ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സ്വതന്ത്ര ലൈസന്‍സുകളില്‍ ഇതുവരെയുള്ളവ ലൈസന്‍സ് ചെയ്ത് സോഴ്സ് ലഭ്യമാക്കാന്‍  മുന്‍കൈ എടുക്കാമോ . സിഡാക്കിന്റെ ത്രിഭാഷാ നിഘണ്ടു പോലെയൊക്കെയുള്ള ഇന്ന് ആരും ഉപയോഗിക്കാത്ത എന്നാല്‍ പൊതുപണം കൊണ്ട് ഡെവലപ്പ് ചെയ്ത ഡാറ്റാശേഖരങ്ങള്‍ നേരിട്ട് പോയി പലതവണ ആവശ്യപ്പെട്ടിട്ടും കിട്ടാത്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇതു കുറിക്കുന്നത്

4. വാര്‍ത്തകളില്‍ ഇങ്ങനെ കാണുന്നു .
http://www.madhyamam.com/news/198267/121102

ഏഴ് പ്രധാന പരിപാടികളാണ് രണ്ടാംഘട്ടത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. വ്യാകരണം പരിശോധിക്കാനുള്ള സംവിധാനമാണ് ഒന്നാമത്തേത്. ഇതിന്‍െറ 80 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 2. അക്ഷര പരിശോധനാ (സ്പെല്‍ ചെക്) സംവിധാനം, 3. സ്പീച്ച് ടു ടെക്സ്റ്റ്: മലയാളത്തില്‍ പറയുന്നത് സ്ക്രീനില്‍ തെളിയുന്ന രീതി, 4. ഫോണ്ട് പരിഷ്കരണം. മാസത്തില്‍ ഒരു പുതിയ ഫോണ്ട് രൂപകല്‍പനയാണ് ലക്ഷ്യം, 5. വിവര്‍ത്തനം: ഇംഗ്ളീഷ്/മറ്റുഭാഷകള്‍ മലയാളത്തിലേക്കും തിരിച്ചും പരിഭാഷപ്പെടുത്തുന്ന സംവിധാനം, 6. മൊബൈല്‍ മലയാളം, 7. ഭരണഭാഷ മലയാളമാക്കല്‍.

ഈ പരിപാടികളുടെ രൂപീകരണം എന്തൊക്കെ ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. എവിടെയൊക്കെ ആരൊക്കെ അതു ചെയ്തിട്ടുണ്ട് , പുതുതായി എന്തൊക്കെ ചെയ്യാനുണ്ട് , അത് എങ്ങനെ വേണം , നിര്‍മ്മിക്കുന്നതു് എങ്ങനെ ജനങ്ങളിലേക്കെത്തിക്കും എന്നീ ആലോചനയുടെ പുറത്തുവേണമെന്നതാണ് കണ്‍സള്‍ട്ടേഷന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് . പ്രത്യേകിച്ചും ഗവണ്‍മെന്റ് പ്രൊജക്റ്റുകള്‍ ഇതുവരെ പരാജയപ്പെട്ട മേഖലയാണ് ഇതെന്നതുകൊണ്ട് പ്രത്യേകിച്ചും . അതില്ലാതെയാണ് പദ്ധതി രൂപീകരണം നടന്നിരിക്കുന്നത്. ഇതു നല്ല പ്രവണതയല്ല. കണ്‍സള്‍ട്ടേഷന്‍ പദ്ധതി നടപ്പിലാക്കലിനുമാത്രമല്ല , പദ്ധതി രൂപീകരണത്തിലും ആവശ്യമാണെന്നതാണ് 2008 മുതല്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് . തീരുമാനങ്ങളെല്ലാം എടുത്ത് ഇനി കണ്‍സള്‍ട്ടേഷന്‍ ആവാം എന്നു പറയുന്നത് നല്ല പ്രവണതയല്ല .



On Wed, Oct 31, 2012 at 9:23 PM, Anivar Aravind <anivar@movingrepublic.org> wrote:



2012/10/31 praveenp <me.praveen@gmail.com>

On Wednesday 31 October 2012 02:10 PM, Hrishi wrote:
2012/10/31 Prince Mathew <mr.princemathew@gmail.com>
Are they against unicode? What is the exact problem?


ലിമിറ്റഡ് പോസ്റ്റാണെന്ന് തോന്നുന്നു.

അല്ലല്ലോ പബ്ലിക് പോസ്റ്റാണ് 

--
"[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth



--
"[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth