ഹല,

കോമൺസിലെ (http://commons.wikimedia.org) ഒട്ടുമിക്ക നിത്യോപയോഗ ഫലകങ്ങളും മലയാളത്തിലോട്ട് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളം വിക്കിപീഡിയ പോലുള്ള സംരംഭങ്ങളിൽ നിന്ന് കോമൺസിലെ പ്രമാണങ്ങളും മറ്റും എടുക്കുമ്പോൾ നമ്മുടെ ഭാഷയിൽ തന്നെ കാണാനത് (ഉദാ: http://ml.wikipedia.org/wiki/File:Monkey_family_in_moss_tree.jpg) ആവശ്യമാണ്. പ്രാദേശിക ഭാഷാ വിക്കികളിൽ നിന്ന് ലിങ്കുകൾ വഴി കോമൺസിൽ ചെന്നാലും കോമൺസ് പ്രാദേശിക ഭാഷയിലായിരിക്കും പ്രത്യക്ഷപ്പെടുക എന്നതും കാരണമാണ്.  പൊതുവേ വിക്കിമീഡിയ മലയാളം സംരംഭങ്ങളിൽ ഉപയോഗിക്കുന്ന പദങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ചിലയിടങ്ങളിലെങ്കിലും ഇംഗ്ലീഷ് വ്യാകരണത്തിനനുസരിച്ച് മുറിച്ച വാക്യങ്ങൾ പരിഭാഷപ്പെടുത്താൻ വളച്ചുകെട്ടിയ വാക്യങ്ങൾ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. ഉപയോക്താവ്:Dpkpm007, ഉപയോക്താവ്:Sreejithk2000 പിന്നെ ഞാനും സമയം പോലെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

വാക്യങ്ങളിലും മറ്റുമുണ്ടാകാനിടയുള്ള തെറ്റുകൾ, ഗുണമേന്മയെ ബാധിക്കുമെന്നതിനാൽ തെറ്റുകൾ കാണുന്ന മുറയ്ക്ക് അറിയിക്കുക. കോമൺസിൽ ഭാഷ എപ്പോഴും മലയാളമായി ക്രമീകരിക്കാൻ http://commons.wikimedia.org/wiki/Special:Preferences എന്ന വിലാസത്തിൽ ചെന്ന് ഭാഷ മലയാളമായി സജ്ജീകരിക്കുക.

ആശംസകൾ
praveenp