ആശംസകള്‍...

2016, ജനുവരി 20 3:14 PM ന്, Sudheesh U <sudheeshud@gmail.com> എഴുതി:
സുഹൃത്തുക്കളേ,

ലൈബ്രറി കൗണ്‍സില്‍ മയ്യില്‍ ഗ്രാമപഞ്ചായത്ത് നേതൃസമിതിയുടെയും വേളം പൊതുജന വായനശാലയുടെയും ആഭിമുഖ്യത്തില്‍ വിക്കിയെ പരിചയപ്പെടുത്തുന്നതിനായി ഒരു ക്ലാസ് ജനുവരി 23ന് (ശനിയാഴ്ച) വൈകുന്നേരം മൂന്ന് മണിക്ക് വായനശാലയില്‍ വച്ച് നടത്തുന്നു.

വിക്കിപ്രവര്‍ത്തകരായ വിജയകുമാര്‍ ബ്ലാത്തൂര്‍, അനൂപ്‌ നാരായണന്‍, ലാലു മേലേടത്ത് എന്നിവര്‍ പങ്കെടുക്കുന്നു. 

മയ്യില്‍ പ്രദേശത്തെ വായനശാലാ-ഗ്രന്ഥശാലാ പ്രവര്‍ത്തകരും, ലൈബ്രേറിയന്മാരും, വിക്കി പ്രവര്‍ത്തനത്തിന് താത്പര്യം ഉള്ളവരും, പ്രദേശവാസികളുമാണ് പ്രധാന ഓഡിയന്‍സ് ആയി ഉദ്ദേശിക്കുന്നത്. പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും വിക്കിപീഡിയയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് നേരിട്ട് പ്രവര്‍ത്തിക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഉള്ളവര്‍ ആയിരിക്കില്ല. എങ്കിലും വിക്കി തത്പരരെ പ്രാദേശികമായി സംഘടിപ്പിക്കുവാനും വിക്കിഗ്രന്ഥശാലക്ക് ആവശ്യമായ പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും അവര്‍ക്ക് സഹായിക്കാന്‍ കഴിയും. അതുകൊണ്ട്തന്നെ അത്തരം ആളുകള്‍ക്ക് വിക്കിപീഡിയയെ പരിചയപ്പെടുത്തുക എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. വിക്കിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും അതിന് സഹായകമാകുന്ന രീതിയിൽ മയ്യിൽ പ്രദേശത്ത് കുട്ടികളുടെയും യുവാക്കളുടെയും ഒരു കൂട്ടായ്മ ആണ് ലക്‌ഷ്യം.

വിക്കി എഡിറ്റിംഗ്, ഡിജിറ്റൈസേഷന്‍ എന്നിവക്കുള്ള പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുന്നൊരുക്കം എന്ന നിലയില്‍ ഇത് ഉപകാരപ്രദം ആകും എന്ന് വിശ്വസിക്കുന്നു.

കൂടാതെ കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന "ലൈബ്രറി പഠന കൊണ്ഗ്രെസ്സി"ല്‍ വിക്കി ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായുള്ള പ്രാഥമിക സെമിനാര്‍ എന്ന നിലയിലും ആണ് ഈ പരിപാടി നടത്തുന്നത്. 

ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രചോദനങ്ങള്‍ നല്‍കിയ വിശ്വേട്ടന്‍, വിജയേട്ടന്‍, ഷിജു അലക്സ്‌, മനോജ്‌ കെ, ലാലു മേലേടത്ത് മറ്റ് വിക്കിപ്രവര്‍ത്തകര്‍ക്കും നന്ദി. വിജയേട്ടന്‍, മയ്യില്‍ സ്വദേശികളും വിക്കിപ്രവര്‍ത്തരും ആയ അനൂപ്‌ നാരായണന്‍, സജൽ കരിക്കൻ എന്നിവരും ഈ ഒരു പരിപാടിയുടെ ഒരുക്കുന്നതിന് സഹായിക്കുന്നു.

സ്നേഹത്തോടെ,
സുധീഷ്‌

കൂടുതല്‍ വിവരങ്ങള്‍ക്ക്:
യു. ജനാര്‍ദ്ധനന്‍ - 9400676548
(സെക്രട്ടറി, വേളം പൊതുജന വായനശാല)


വാല്‍ക്കഷണം: 
മയ്യില്‍ പ്രദേശത്തെ വായനശാലകളെ കുറിച്ച്


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841