മലയാളം വിക്കിമീഡിയ സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സംഗമം 2011 ജൂൺ 11-നു് കണ്ണൂരിൽ നടക്കുകയാണല്ലോ. ഈ അവസരത്തിൽ തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം അയക്കുന്നു. ഈ പത്രക്കുറിപ്പിന്റെ പകർപ്പ് വിക്കിപീഡിയയിൽ ഇവിടെ ലഭ്യമാണ്. ഈ പത്രക്കുറിപ്പ് നിങ്ങളുടെ മാദ്ധ്യമ സുഹൃത്തുക്കളിലേക്കും, മറ്റു സമാന മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയക്കാനും, ബ്ലോഗ് തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാനും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു.

അനൂപ്