അഭിനന്ദനങ്ങൾ...
അടുത്ത ഒരാഴ്ച്ചയ്ക്കുള്ളിൽ 1000 തികയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചാലോ ?

 

2011/4/8 Shiju Alex <shijualexonline@gmail.com>
മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്ന ഈ വിക്കി പദ്ധതി തുടങ്ങുമ്പോൾ 2 ആഴ്ച കൊണ്ട് 500 സ്വതന്ത്രചിത്രം ലഭിക്കും എന്നാണു് കരുതിയിരുന്നത്. പക്ഷെ 6 ദിവസം കൊണ്ട് തന്നെ നമ്മൾ ആ കടമ്പ കടന്നു.:) :)  വിക്കിപദ്ധതി 7-മത്തെ ദിവസത്തിലേക്ക്  കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം 500 കവിഞ്ഞു. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽ, മലയാളം വിക്കിയിൽ

നാളുകളായി നമ്മൾ കാത്തിരുന്ന പല പ്രധാനപ്പെട്ടചിത്രങ്ങളും ഇതിലൂടെ വിക്കിയിലെത്തി. ഈ ചിത്രങ്ങളോരോന്നും ഇനി തക്കതായ ലെഖനങ്ങളിൽ (മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും) ചേർക്കണം എന്ന വലിയ പണി ബാക്കിയാണു്.

നിങ്ങൾ ചേർക്കുന്ന ചിത്രം ഈ പദ്ധതിയുടെ ഭാഗമായി വരാൻ ചിത്രം അപ്‌ലോഡ് ചെയ്തതിനു് ശേഷം {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കാൻ മറക്കരുതെ.


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l