വിക്കിപീഡിയ:വിക്കിപഠനശിബിരം/കൊല്ലം 2 



മലയാളം വിക്കി സംരഭങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ക്കായി കൊല്ലം ജില്ലയിലെ രണ്ടാമത്തെ വിക്കി പഠനശിബിരം, 2011 മാർച്ച് 05 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ കരുനാഗപ്പള്ളി, അമൃത സ്കൂൾ ഓഫ് എഞ്ചിനീയറീങ്ങ് കാമ്പസിൽ വച്ച്  നടത്തുന്നു.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2011 മാർച്ച് 05, ശനിയാഴ്ച
  • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • സ്ഥലം: അമൃത സ്കൂൾ ഓഫ് എഞ്ചിനീയറീങ്ങ്, അമൃതപുരി, കരുനാഗപ്പള്ളി
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ 


  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • മലയാളം ടൈപ്പിങ്ങ്
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ    -  തുടങ്ങി പുതുമുഖങ്ങൾക്ക് മലയാളം വിക്കികളെകുറിച്ചു് അറിയാൻ താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും.



  • താത്പര്യമുള്ളവര്‍ ദയവായി വിക്കിയില്‍ രജിസ്റ്റര്‍ ചെയ്യുകയോ mlwikiklm@googlegroups.com എന്ന വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക.



    Regards,


    Akhil S Unnithan (അഖിലൻ