വി.കെ.ആദര്‍ശ് അവതരിപ്പിച്ചത് ഒരു നല്ല ആശയമാണ്.
വിക്കി ലേഖനങ്ങളില്‍ പാലിക്കേണ്ട റഫറന്‍സ് ചിട്ടകള്‍ പരിശീലിപ്പിക്കുകയും ലേഖനങ്ങളുടെ ഘടന പരിചയപ്പെടുത്തുകയും ചെയ്യേണ്ടത് ആവസ്യമാണ്.
ആമുഖത്തില്‍ വിദ്യാലയം എവിടെ സ്ഥിതി ചെയ്യുന്നുവെന്നതും എന്താണ് പ്രസ്തുതവിദ്യാലയത്തിന്റെ മൌലികമായ സവിശേഷത എന്നും പറയേണ്ടതുണ്ട്.
ചരിത്രം,പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിങ്ങനെ രണ്ട് ഖണ്ഡികളും എല്ലാ ലേഖനങ്ങള്‍ക്കും വേണം. അതില്‍ വ്യക്തികളെ എങ്ങനെ ഉള്‍പ്പെടുത്തുന്നുവെന്നത് ഒരു പ്രദേശത്തു നിന്നും കേരളത്തിന്റെ പൊതുജീവിതത്തിലേക്ക് ഉയര്‍ന്ന,വിദ്യാലയവുമായി ബന്ധപ്പെട്ട വ്യക്തികളെ തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കും. അങ്ങനെയുള്ള വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങളും വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തെക്കുറിച്ചും ഇതിന്റെ അനുബന്ധമായി ലേഖനം വരാവുന്നതുമാണല്ലോ.
ഭാവുകങ്ങള്‍.
മഹേഷ് മംഗലാട്ട്