ULS ഉപയോക്താക്കള്‍ക്കു് അവരുടെ താല്പര്യമനുസരിച്ചു് സജീവമാക്കാവുന്ന രീതിയിലാക്കാമായിരുന്നു. നാരായം അത്തരത്തിലായിരുന്നു മലയാളം വിക്കിയിലുണ്ടായിരുന്നതെന്നതു് നല്ലൊരു സൗകര്യമായിരുന്നു. അതിനു് പകരമായിട്ടാണിപ്പോള്‍ പ്രശ്നങ്ങള്‍ ധാരാളമുള്ള ULS നിര്‍ബന്ധമാക്കിയിരിക്കുന്നുതു്. അതു് വേണ്ടായിരുന്നു.

SMC-യില്‍ സൈറ്റിലുള്ള പുതിയ അക്ഷരസഞ്ചയങ്ങള്‍ പരിശോധിച്ചപ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടു. കല്യാണി,രഘുമലയാളം എന്നിവയില്‍ ആണവചില്ലുനു് രൂപം (ഗ്ലിഫ്) ഉണ്ടു്. ബഹുചില്ലുകളുടെ കോഡ്പോയിന്റാണെങ്കിലും, ആണവചില്ലിന്റെ രൂപം തന്നെ കാണിക്കാനാണവയില്‍ ക്രമീകരിച്ചിരിക്കുന്നതു്. മീരയിലും, രചനയിലും  ആണവചില്ലുകള്‍ക്കും, ബഹുചില്ലുകള്‍ക്കും ഒരേ തരത്തിലുള്ള വെവ്വേറെ രൂപങ്ങളുണ്ടു്.

ദ്യുതി,സുറുമ,അഞ്ജലി എന്നിവയില്‍ ആണവചില്ലിനു് രൂപങ്ങളില്ല. ബഹുചില്ലുകള്‍ക്കുണ്ടു്. വിക്കിപീഡിയയില്‍ എല്ലാ ചില്ലുകളും ബഹുചില്ലായി പ്രദര്‍ശിപ്പിക്കുന്നതിനാല്‍  ULS-ല്‍ ദ്യുതി, സുറുമ, അഞ്ജലി എന്നിവയുപയോഗിച്ചാല്‍ ചില്ലക്ഷരം കാണിക്കില്ല. (ദ്യുതി, സുറുമ, അഞ്ജലി  എന്നിവയുപയോഗിച്ചു് ബഹുചില്ലുകളാണു് ചേര്‍ക്കുന്നതെങ്കില്‍,തിരുത്തുന്ന സ്ക്രീനുകളില്‍  ചില്ലക്ഷരം കാണും, പക്ഷെ, വിക്കിപീഡിയ അവയെ ആണവചില്ലാക്കുന്നതോടെ അവ കാണാതാകും.).

ഒരേയിടത്തു് നിന്നുമുള്ള അക്ഷരസഞ്ചയങ്ങളില്‍ പലതിലും പലരീതിയെന്താണെന്നു് മനസ്സിലാകുന്നില്ല.

- അനില്‍