പ്രിയ സുഹൃത്തേ

2001 മുതല്‍ മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചക്കൊപ്പം നടന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു വ്യാഴവട്ടം തികയുകയാണീവര്‍ഷം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 12-ആം വാര്‍ഷിക ആഘോഷങ്ങള്‍ക്കു് ഒക്റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചു തുടക്കമാകുകയാണു്. വിശദമായ കാര്യപരിപാടികള്‍ http://12.smc.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണു്

ഈ പരിപാടിയുടെ ഭാഗമായി 14ആം തിയതി ഉച്ചയ്ക്ക് 2 മണി മുതല്‍ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ ഒരു വിക്കി പ്രവര്‍ത്തക സംഗമവും വിക്കി ഗ്രന്ഥശാലാ സിഡി പ്രകാശനവും ഒരു പ്രത്യേക ട്രാക്കായി നടക്കുന്നുണ്ട് . എംപി പരമേശ്വരന്‍, ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ , കവി അന്‍വര്‍ അലി, പിപി. രാമചന്ദ്രന്‍ , കെ. വേണു, സിവിക് ചന്ദ്രന്‍, കണ്ണന്‍ ഷണ്‍മുഖം തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഒരു പാനല്‍ ചര്‍ച്ചയും ഇതോടൊപ്പം നടക്കും

ഈ ദ്വിദിന സമ്മേളനം മലയാളത്തെ കമ്പ്യൂട്ടിങ്ങിനു പ്രാപ്തമാക്കിയ ഒട്ടനവധി വ്യക്തികളുടെയും കൂട്ടങ്ങളുടെയും ഇടപെടലുകളെ ഓര്‍മ്മിക്കാനും പരിചയപ്പെടാനും അവരുമായി സംവദിക്കാനും പുതുവഴികളെപ്പറ്റി കൂട്ടായി അന്വേഷിക്കാനുമുള്ള ഒരു സന്ദര്‍ഭമൊരുക്കല്‍ കൂടിയാണു്.കേരളത്തിന്റെ മാതൃഭാഷോന്മുഖമായ ഐടി വികസനത്തിന്റെ ഒരു സുപ്രധാന ചരിത്രമുഹൂര്‍ത്തമായ ഈ കൂടിച്ചേരലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കേരളത്തിനകത്തെ മലയാളം വിക്കിമീഡിയ പ്രവര്‍ത്തകര്‍ക്ക് യാത്രാതാമസച്ചെലവുകള്‍ നല്‍കാനുള്ള ഒരു പദ്ധതി വിക്കിമീഡിയ ഇന്ത്യാ ചാപ്റ്ററും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും ചേര്‍ന്ന് രൂപം കൊടുത്തിട്ടുണ്ട് . ഏറ്റവും അര്‍ഹരായ 20 പേര്‍ക്ക് ആണു് ഇങ്ങനെ സഹായം നല്‍കാനാവുക

അതിനായി താഴെക്കൊടുത്തിരിക്കുന്ന അപേക്ഷ ഒക്റ്റോബര്‍ 11 രാവിലെ 10 മണിക്കുള്ളില്‍ സമര്‍പ്പിക്കുക . 11 നു വൈകീട്ട് തെരഞ്ഞെടുക്കപ്പെട്ടവരെ മെയില്‍ /ഫോണ്‍ മുഖാന്തിരം അറിയിക്കുന്നതായിരിക്കും .

രജിസ്റ്റർ ചെയ്യാൻ


Manoj.K/മനോജ്.കെ
www.manojkmohan.com