{{കൈ}}
മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്ന എം.പി. പോളിന്റെ കൃതികൾ വിക്കിഗ്രന്ഥശാലയിലേക്ക് എത്തുകയാണ്. ആദ്യഘട്ടമായി അദ്ദേഹത്തിന്റെ സൗന്ദര്യനിരീക്ഷണം എന്ന കൃതി ചേർക്കുന്നു.48 പേജോളമുള്ള ഈ കൃതി ടൈപ്പ് ചെയ്യാനും സംശോധനം നടത്താനും ഏവരുടേയും സഹായം അഭ്യർഥിക്കുകയാണ്.സൂചികാ താളിയ്ക്കുള്ള കണ്ണി സൂചിക:സൗന്ദര്യനിരീക്ഷണം.djvuപുസ്തകം സ്കാൻ ചെയ്തതിനും താഴെയുള്ള പോസ്റ്റർ തയ്യാറാക്കിയതിനും കടപ്പാട് : കണ്ണൻ ഷണ്മുഖം"എം.പി. പോള്‍ ശ്രേഷ്ടനായ മനുഷ്യനായിരുന്നു. അദ്ദേഹത്തെ കൊലപാതകികളേയും കള്ളന്മാരെയും മുന്തി അറുപ്പന്മാരെയും തീവെട്ടിക്കൊള്ളക്കാരായ നീചന്മാരെയും കുഴിച്ചിടുന്ന തെമ്മാടിക്കുഴിയിലാണ് കത്തോലിക്ക സഭ കബറടക്കിയതെന്ന് കേട്ടു. നിസ്സാര കാര്യം. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ എല്ലാം സൃഷ്ടിച്ച കരുണാമയനായ ദൈവത്തിന്റെ ഈ ഭൂമിയില്‍ മനുഷ്യനെ എവിടെ കുഴിച്ചിട്ടാലും സംഗതി ഒന്നു തന്നെ. ദൈവം മനുഷ്യാത്മാവിന്റെ വില കല്‍പ്പിക്കുന്നത് കുഴിച്ചിട്ട സ്ഥലത്തിന്റെ യോഗ്യത നോക്കിയില്ലല്ലോ." ബഷീര്‍, സമ്പൂര്‍ണ്ണ കൃതികള്‍ - പുറം 2082-83
Manoj.K/മനോജ്.കെ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l