സോഴ്സ് എവിടെ പബ്ലിക്കായി പുറത്തുവിട്ടെന്നാണ് പറയുന്നത് . ഒരു ഫോണ്ടല്ല എല്ലാ ഫോണ്ടുമാണു പ്രശ്നം എന്നു തുടക്കം മുതലേ പറയുന്നതാണ് . അതിനാല്‍ എല്ലാറ്റിന്റെയും സോഴ്സ് ലഭ്യമാക്കൂ .  അതു ചെയ്തതു ഇതുവരെ കണ്ടില്ല. സമത്വയും അതിന്റെ ഫീച്ചര്‍ ടേബിളുമല്ല എല്ലാ/മിക്ക ATPSഫോണ്ടിന്റെയും കോപ്പിരൈറ്റ് ലംഘനം ഒന്നിച്ചു തന്നെ അഡ്രസ്സ് ചെയ്തേ പറ്റൂ.അല്ലെങ്കില്‍ ഒന്നു മറ്റൊന്നിന്റെ ഡെറിവേറ്റിവാണെന്ന ന്യായവുമായി വരും .

എല്ലാറ്റിന്റെയും സോഴ്സ് പുറത്തുവിടാന്‍ മുന്‍കൈ എടുക്കാന്‍ പറ്റില്ലെന്നു ഈ ലിസ്റ്റില്‍ മെയിലിട്ടതിനു പിന്നാലെ പറഞ്ഞ അഖില്‍ തന്നെ കാടും പടലവും തല്ലാതെ എല്ലാ ഫോണ്ടിന്റേയും സോഴ്സ് ആര്‍ക്കേവ് ചെയ്തിരിക്കുന്നത് കാട്ടിത്തരൂ റെപ്പോ ആയാലും ലിസ്റ്റായാലും .

എസ്സെംസിക്കാരല്ല അനിവറാണ് വിഷയം ഉന്നയിച്ചത് . അതിനാല്‍ അനിവറിനെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതുനേരിട്ട് പറയാം . രഘു ഉപയോഗിച്ചാണു നിര്‍മ്മിച്ചത് എന്നു ആക്സപ്റ്റ് ചെയ്യാന്‍ തയ്യാറായതിനാല്‍ എന്നാല്‍ കോപ്പിറൈറ്റൊ ലൈസന്‍സോ ശരിയാക്കാത്തതിനാല്‍  ആണു ദേശാഭിമാനി ചൂണ്ടിക്കാണിച്ചത്, മറ്റുള്ളവ നിഷേധിക്കുകയല്ലാതെ സോഴ്സ് റെപ്പോ തരാന്‍ തയ്യാരാവുന്നില്ലല്ലോ

അനിവര്‍

2015-01-05 13:32 GMT+05:30 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>:
ഇവിടെ അനിവർ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ - "ATPS പുറത്തിറക്കിയ ഫോണ്ടുകളിൽ കാര്യമായ കോപ്പി റൈറ്റ് വയലേഷൻ നടന്നിട്ടുണ്ട് എന്നാണ്. അതും ആറ്റ്രിബ്യൂഷനല്ല ലൈസൻസും കോപ്പിറൈറ്റുമാണു വിഷയം, ഫീച്ചർ ടേബിളിൽ മാത്രമല്ല പലയിടത്തും വയലേഷനുണ്ട്. ATPS നു സ്വതന്ത്രലൈസൻസിലുള്ള കോഡ്  ലൈസൻസ് പ്രകാരം ഉപയോഗിയ്ക്കാതെ മറ്റുള്ളവർ ചെയ്തതിന്റെ ക്രെഡിറ്റ് സ്വന്തം കോപ്പിറൈറ്റിൽ ഉപയോഗിക്കുകയാണെന്നും അനിവർ ആരോപിച്ചിരുന്നു.  ഇപ്പോൾ ATPS നുളള എല്ലാ ഫോണ്ടും എസ്സെംസി ഫോണ്ടുകളുടെ ഡെറിവേറ്റീവാണ്. എന്നാൽ ലൈസൺസ് പാലിക്കാതെ പുതിയ ഫീച്ചർ ടേബിൾ എന്ന പേരിൽ വെറും ഗ്ലിഫ് റീനെയിമിങ് വഴിയുള്ള തട്ടിക്കൂട്ടുനടക്കുന്നതാണു കാണുന്നത്"
ഇതിന്റെയൊക്കെ തെളിവുകളാണ് ഇനി ആവശ്യം. അവർ ഫോണ്ടിന്റെ സോഴ്സ് പബ്ലിക്കായി വിട്ട സ്ഥിതിയ്ക്ക് പ്രസ്തുക കോപ്പിറൈറ്റ് വയലേഷനുകൾ എവിടെയെന്ന് ലിസ്റ്റ് ചെയ്യുകയാണ് ഉടനെ വേണ്ടത്.  പ്രശ്നങ്ങൾ സമയമെടുത്തു കോഡ് ഓഡിറ്റിങ് നടത്തി റിപ്പോർട്ട് ചെയ്യാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

കോപ്പിറൈറ്റ്, ഓപ്പൺ സോഴ്സ് ലൈസൻസ് മുതലായവയെ പറ്റിയുള്ള മതിയായ വിവരം നമുക്ക് ഇന്നും കൃത്യമായിട്ടില്ല എന്നതാണ് ഈ പ്രശ്നം മുന്നോട്ടു വെയ്ക്കുന്നത്.ലൈസൻസ് വയലേഷൻ ദേശാഭിമാനി ഫോണ്ടിനുള്ളത് മാത്രമേ  യഥാർത്ഥത്തിൽ ആ വലിയ ചർച്ച കൊണ്ടു പറ്റിയിട്ടുള്ളൂ; അതു പരിശോദിക്കാമെന്നും മറു കൂട്ടർ പറഞ്ഞു. ബാല്യദശയിലുള്ള ഫോണ്ടു നിർമ്മാണം എന്ന പരിപാടിയെ മുളയിലേ നുള്ളിക്കളയാതെ യോജിച്ചുള്ള പ്രവർത്തനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l