2012/12/16 praveenp <me.praveen@gmail.com>

On Sunday 16 December 2012 12:42 PM, Anivar Aravind wrote:



2012/12/16 praveenp <me.praveen@gmail.com>

On Sunday 16 December 2012 10:00 AM, Anivar Aravind wrote:
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി

1.  ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന മെയിലിങ്ങ്ലിസ്റ്റ് തത്വം പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്‍കുന്നില്ല.

അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത വിശദമാക്കാൻ അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ ത്രെഡ്. ഇതിനുമുമ്പ് അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ തീരുന്ന കാര്യത്തിന് ഒരു ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന് വിളിച്ച് ഒളിച്ചോടുന്നത്. ആശംസകൾ. :-)

അജയ് ബാലചന്ദ്രന്റെ ചോദ്യങ്ങള്‍ ലിങ്കിട്ടാല്‍ തീരുന്നവയല്ലാത്തതിനാല്‍ തന്നെയാണ് മറുപടി നല്‍കിയത് .ജാദുവിന്റെ ചര്‍ച്ചയുടെ   ലിങ്കിടേണ്ടിടത്ത് അതിട്ടിട്ടുമുണ്ട് .  അജയ് ബാലചന്ദ്രന്റെ ഇടപെടല്‍  ത്രെഡ് ഹൈജാക്കാണെങ്കില്‍ എന്റെ മറുപടിയും ആ ഗണത്തില്‍ പെടുത്താം .അതല്ലാതെ  strawman position ഉം adhominem അറ്റാക്കുകളും മാത്രം ഈ ത്രെഡില്‍ നടത്തിയ പ്രവീണ്‍ പ്രകാശെന്ന  ട്രോളിനെ ന്യായീകരിക്കാനായി ഏകപക്ഷീയമായ ബ്രാന്‍ഡിങ്ങ് വേണ്ട .

അനിവാറേ, ഞാനൊരു ലോബിയിങും നടത്തിയിട്ടില്ല, ഇന്നുവരെ ഒരു കാര്യത്തിനും ഞാൻ പറയുന്നതിനെ പിന്തുണയ്ക്കണമെന്ന് ഞാനാരോടും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല.  അങ്ങനൊരു വ്യാഖ്യാനം ഉണ്ടാക്കരുത്. അനിവാറിനെ കുറിച്ച് എനിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് വ്യക്തിപരമായി ഉള്ളതിനാൽ അനിവാറെന്നെ എന്തു പറഞ്ഞാലും എനിക്കൊന്നുമില്ല. പക്ഷേ കമ്മ്യൂണിറ്റിയെ വെറുതെ കുറ്റപ്പെടുത്തരുത്, പ്രതിക്കൂട്ടിൽ നിർത്തരുത്.

ദാ വീണ്ടും അടുത്ത സ്ട്രോമാന്‍ വാദം  വന്നു . ഇവിടെ ആരും കമ്മ്യൂണിറ്റിയെ കുറ്റപ്പെടുത്തുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തില്ല. പ്രവീണ്‍ പ്രകാശ് ലോബിയിങ്ങ് നടത്തിയെന്നും പറഞ്ഞില്ല . അങ്ങനെ വ്യാഖ്യാനം ഉണ്ടാക്കിയുമില്ല. ആരും പറയാത്ത ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് പ്രവീണിന്റെ പതിവു സ്ട്രോമാന്‍ മറുപടി

രണ്ടു പേര് ബാരെയെ ഉൾപ്പെടുത്തിയത് പ്രത്യേകിച്ചൊരു ദോഷവുമുള്ളതൊന്നുമല്ല എന്ന് പറഞ്ഞയുടനെ അനിവാറിനെ ഒറ്റപ്പെടുത്തി ബ്രാൻഡിങ് നടത്തുകയാണെന്ന് പറയുന്നത് എന്തായാലും ഒരു നിഷ്കളങ്ക വാദമല്ല.

പ്രവീണില്‍ നിന്ന്  strawman  അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്ന് മുകളിലെ ത്രെഡ് വായിച്ചാലറിയാം . മുഴുവന്‍ സംഭാഷണവും മുകളിലുണ്ട് . "ഹൈജാക്ക് " ആരോപണത്തിന് മറുപടി പറഞ്ഞതിന് വീണ്ടുമൊരു വളച്ചൊടിക്കല്‍ വേണ്ട .
 
ഒന്നിലേറെ ഇടങ്ങളിൽ കാലാകാലങ്ങളിൽ അനിവാറിനെ ഞാനേറെക്കാലമായി കാണുന്നതാണല്ലോ. :-) അനിവാർ എത്രത്തോളം ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാണെന്ന് എനിക്കറിയില്ല (മെയിലിങ് ലിസ്റ്റിൽ ഇടയ്ക്കിടയ്ക്ക് കാര്യങ്ങൾക്ക് തടസ്സ ന്യായങ്ങൾ നിരത്തുവാൻ,  അല്ലെങ്കിൽ കാര്യങ്ങൾ മറ്റേതെങ്കിലും കമ്മ്യൂണിറ്റിയുടെ മാതൃകയിൽ വളച്ചൊടിക്കാൻ മാത്രമാണ് അനിവാറിനെ കാണാറുള്ളത്), ആ അനിവാറിന് ഇവിടെ ഒരു ഉപയോക്താവിനെ വ്യക്തിപരമായി ട്രോളെന്നും മറ്റും വിളിച്ച് സമാശ്വസിക്കാനാവുമെങ്കിൽ, ബ്ലോക്ക് ചെയ്യിക്കാനും സാധിച്ചേക്കും. ആശംസകൾ. :-)

താങ്കളുടെ എന്നെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ ഞാന്‍ കാര്യമാക്കുന്നില്ല. പക്ഷേ  ട്രോളിന്റെ പര്യായമായി പ്രവീണ്‍ മാറുന്നത് ഈ ത്രെഡില്‍ ചൂണ്ടിക്കാട്ടിയെന്നു മാത്രം . സ്വയം മനസ്സിലാക്കി തിരുത്തുന്നുവെങ്കില്‍ തിരുത്തുക . എന്തായാലും തീറ്റ തരല്‍  ഇതോടെ ഞാന്‍ നിര്‍ത്തുന്നു.

അനിവര്‍