മലയാളം വിക്കിപീഡിയയിൽ വിവിധ ലെഖനങ്ങളിൽ (പ്രത്യെകിച്ച് ജീവശാസ്ത്ര ലെഖനങ്ങളിൽ) തീയതി ചേർക്കുമ്പോൾ പലരും പല രീതിയാണു് ഉപയോഗിച്ച് കാണുന്നത്. ഇക്കാര്യത്തിൽ നമ്മുടെ ശൈലീ പുസ്തകം പറയുന്ന ശൈലീ പിന്തുടരാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ശൈലീപുസ്തകത്തിൽ നിന്നു്:

ജനന-മരണതീയതികൾ നൽകേണ്ട ശൈലി

മരണമടഞ്ഞ വ്യക്തികൾക്ക്: ഉദാ: മഹാത്മാഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) എന്ന രീതി

ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക്: ഉദാ: വി.എസ്. അച്യുതാനന്ദൻ (ജനനം: 1923 ഒക്ടോബർ 23) എന്ന രീതി.


ബാക്കിയുള്ള എല്ലാ വ്യതിയാനങ്ങളും (ഉദാഹരണങ്ങൾ: 2 ഒക്ടോബർ 1869; 2-10-1869; ഒക്ടോബർ 2, 1869; 1869, ഒക്ടോബർ 2 തുടങ്ങിയവ ഒക്കെ), ഒഴിവാക്കാനും നിലവിൽ ലെഖനങ്ങളിൽ കാണുന്ന ശൈലീ വ്യതിയാനങ്ങൾ നമ്മുടെ ശൈലീപുസ്തകത്തിലെ രൂപത്തിനനുസരിച്ച് മാറ്റാനും എല്ലാവരൊടും അഭ്യർത്ഥിക്കുന്നു.