10000 അല്ലല്ലൊ 1,00,000 അല്ലേ!!??

On Apr 17, 2012 2:59 PM, "sugeesh | സുഗീഷ് *" <sajsugeesh@gmail.com> wrote:
വിക്കിസംഗമോത്സവത്തിന്റെ ചെലവുകളിലേക്കായി 1 ലക്ഷം രൂപ അനുവദിക്കാൻ
വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ തീരുമാനിച്ചു. പണം കൈപ്പറ്റുന്നതിലേക്കുള്ള
വ്യവസ്ഥകൾ ..............

//1.സാമ്പത്തികം സംബന്ധമായി സംഘാടക സമിതികൾ പാലിക്കേണ്ട
പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാമെന്ന് സംഗമോത്സവം സംഘാടകർ എഴുതി ഒപ്പിട്ടു
നൽകണം //
എന്തൊക്കെയാണെന്ന് യാതൊരു ഉറപ്പും  ഇല്ലാതെ തോന്നൽ
മാത്രമായിക്കൊണ്ടിരുന്നാൽ എങ്ങനെ ശരിയാകും.  എന്താണ് വ്യവസ്ഥ എന്നത്
മെയിൽ അയച്ചിരിക്കുന്ന ആളിനുപോലും വ്യക്തമല്ല. പിന്നെയാ മെയിൽ കാണുന്ന
ബാക്കിയുള്ളവർ.

//3.വിക്കിമീഡിയ ഇന്ത്യാ ചാപ്റ്ററിന്റെ മലയാളം താല്പര്യ ഗ്രൂപ്പിന്റെ
(Special Interest Group- SIG) പിന്തുണ സംഗമോത്സവത്തിന് ഉണ്ടെന്ന കാര്യം
ഉചിതമായി പരസ്യപ്പെടുത്താൻ -സംഗമോത്സവ വേദിയിലും പരിപാടികളിലും
പ്രചരിപ്പിക്കുവാൻ - സംഘാടകർ ബാദ്ധ്യതപ്പെട്ടിരിക്കുന്നു.//
ആരാണ് മലയാളം താത്പര്യ ഗ്രൂപ്പ് ? അത് ആദ്യം വിശദീകരിക്കുക.  അവരുടെ
പിന്തുണ എന്ത് ? അവർ കാണിക്കുന്നതെന്തിനും സംഘാടകസമിതി
ബാധ്യതയേൾക്കണ്ടുന്ന കാര്യം എന്ത് ?

//4.സംഗമോത്സവത്തിനാവശ്യമായ സാമഗ്രികൾ വിതരണം ചെയ്യുന്ന സാധന -
സേവനദാതാക്കൾക്ക് നേരിട്ടായിരിക്കും ചാപ്റ്റർ പണം നൽകുക. ഇതിനായി
ദാതാക്കളിൽ നിന്നും ആവശ്യമായ ഇൻവോയിസുകളും ബില്ലുകളും വാങ്ങി സംഘാടകർ
സാക്ഷ്യപ്പെടുത്തി ചാപ്റ്ററിന് സമർപ്പിക്കുന്ന മുറയ്കായിരിക്കും അവർക്ക്
പണം അനുവദിക്കുക.//

//5.സാമ്പത്തിക ചെലവുകളുടേതടക്കമുള്ള സംഗമോത്സവത്തിന്റെ വിശദമായ
റിപ്പോർട്ട് പരിപാടി നടന്ന് മൂന്നുമാസത്തിനകം ചാപ്റ്ററിന് സമർപ്പിക്കുവാൻ
സംഘാടകർ ബാദ്ധ്യസ്ഥരാണ്.//
ശരിതന്നെ ഇത് സമ്മതിക്കുന്നു. എങ്കിൽ 4-ൽ പറഞ്ഞിരിക്കുന്നതെന്താണ്?

//സംഘാടക സമിതി ഇക്കാര്യങ്ങൾ ചെയ്യാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പോരേ...?//

ആരോട് ചർച്ച ചെയ്തു തീരുമാനത്തിലെത്തി ??

ഇത്രയും കാര്യങ്ങൾ മയിലിന്റെ മറുപടി.
പിന്നെ ചെറിയ സംശയം. 10000/-  രൂപ ഇത്രയും നിബന്ധനകളോടെ അനുവദിച്ചു എന്ന്
പറയാൻ എന്തായിരുന്നു ഇത്രയും കാലതാമസം.?

//ഇതോടൊപ്പം നാം ലക്ഷ്യമിട്ടിട്ടുള്ള മുഴുവന്‍ കാര്യങ്ങളും
സാധിക്കുന്നതിനായി  കൂടുതല്‍ ധനസമാഹരണം നടത്തുവാന്‍ -സുവനീറുനുള്ള
പരസ്യം, വിക്കിമീഡിയ ഫൌണ്ടേഷന്‍ ധനസഹായം തുടങ്ങിയവ ഉറപ്പാക്കുവാന്‍ -
കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ തുടര്‍ന്നും സഹായിക്കണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു.. //

ഫൗണ്ടേഷനിൽ ഇതുവരെ ആരെങ്കിലും അപേക്ഷ നൽകിയിട്ടുണ്ടോ ??
സുവനീറിന്റെ പുറത്തിറക്കൽ ഇനി ഈ സംഗമോത്സവത്തിൽ ഉണ്ടാകാൻ സാധ്യതയില്ല.
പർസ്യം വേണ്ടാ എന്ന് ചില ഭാഗങ്ങളിൽ നിന്നും അറിയിപ്പുകളും
കിട്ടിയിട്ടുണ്ട്. ഇങ്ങനെ പുറത്തിറങ്ങാൻ സാധ്യതയില്ലാത്ത പരസ്യം
വേണ്ടാത്ത ഒരു സാധനത്തിനായി പരസ്യം ആര് പിടിക്കും??

ചാപ്റ്ററും സ്പെഷ്യൽ ഇന്ററസ്റ്റ് ഗ്രൂപ്പും മൊത്തത്തിൽ പരിപാടി
ഏറ്റെടുത്ത സ്ഥിതിയ്ക്ക് ഇനി കമ്യൂണിറ്റിയിൽ നിന്നോ മറ്റ് ലോക്കൽ
ധനസമാഹരണ പ്രവർത്തനങ്ങളിൽ നിന്നോ സാമ്പത്തിക സഹായം നോക്കേണ്ടതില്ല.






On 4/17/12, Rajesh K <rajeshodayanchal@gmail.com> wrote:
> ബാഹ്യസഹായം വലുതായി വാങ്ങാതെ വിക്കിപീഡിയ മലയാളം കമ്മ്യൂണിറ്റിക്ക് സ്വന്തമായി
> എങ്ങനെ ധനസമാഹരണം നടത്താം, അതിനുള്ള സംഘടനാസംവിധാനമെന്തായിരിക്കണം
> എന്നൊക്കെയാണ് - ഇതില്‍ നമ്മള്‍ പരാജയപ്പെട്ടു എന്നുതന്നെ കണക്കാക്കാം എന്നു
> തോന്നുന്നു.   മാത്രമല്ല ചാപ്റ്ററിന്‌ അവര്‍ പറഞ്ഞകാര്യങ്ങള്‍
> ചെയ്തുകൊടുക്കാമെന്ന ഉറപ്പും സംഘാടകസമിതി നല്‍കിക്കഴിഞ്ഞു. ഇനി അവര്‍
> പിന്നീടറിയിക്കാം എന്നു പറഞ്ഞ *പെരുമാറ്റചട്ടങ്ങളിലെ
> അവ്യക്തതയാണു*മാറിക്കിട്ടേണ്ടത്.
> എന്തൊക്കെയാണ്‌ ആ പെരുമാറ്റ ചട്ടങ്ങള്‍ എന്ന് എത്രയും പെട്ടന്ന് അവര്‍
> അറിയിക്കണമായിരുന്നു.
> അത് കൈയില്‍ കിട്ടുന്ന മുറയ്ക്ക് പ്രസിദ്ധപ്പെടുത്തുവാന്‍ സുജിത് മാഷ്
> ശ്രദ്ധിക്കുമല്ലോ.
> ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് മലയാളം കമ്മ്യൂണിറ്റി ഒറ്റയ്ക്ക് ധനസമാഹരണം
> നടത്തുന്നതിനേ പറ്റി ഇനി ആലോചിക്കേണ്ടതുണ്ടോ?
>
> മലയാളം വിക്കിപീഡിയ എന്നത് ഒരു വികാരമായി കൊണ്ടുനടക്കുന്നവരാണ്‌ നമ്മള്‍,
> ചാപ്റ്റര്‍ അവരുടെ ടെക്നിക്കല്‍ കാര്യങ്ങളില്‍ കടും‌പിടുത്തം കാണിക്കാതെ ഫണ്ട്
> അനുവദിച്ച് തന്നാല്‍ അത് ഈ പരിപാടിയുടെ ഗുണ്‍കരമായ സമാപനത്തിനു കാരണമാവും
> എന്നു കരുതുന്നു. വെറുതേ ചര്‍ച്ചചെയ്ത് സമയം കളയാതെ, എന്താണു മനസ്സിലുള്ളത്
> എന്നു തുറന്നു പറയാന്‍ എല്ലാവരും തയ്യാറാവുക.
>
> രാജേഷ് കെ
>
> 2012/4/17 Adv. T.K Sujith <tksujith@gmail.com>
>
>> ഇത്തരത്തിൽ ബാഹ്യസഹായം വലുതായി വാങ്ങാതെ വിക്കിപീഡിയ മലയാളം
>> കമ്മ്യൂണിറ്റിക്ക് സ്വന്തമായി എങ്ങനെ ധനസമാഹരണം നടത്താം, അതിനുള്ള
>> സംഘടനാസംവിധാനമെന്തായിരിക്കണം എന്നൊക്കെയാണ്
>


--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l