ചെയ്യാനുള്ളത് ഇത്രമാത്രം ;
*പുസ്തകങ്ങളുടേയെല്ലാം സ്കാനുകള്‍ വിക്കിയില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ആയി തന്നെ പ്രൂഫ് റീഡ് ചെയ്യാമെന്ന് ചുരുക്കം.
*ഒരു
വിക്കി അംഗത്വമുണ്ടാക്കി/ലോഗിന്‍ ചെയ്ത്
ഈ ലിങ്കില്‍ പോവുക.
അടിയന്തിരമായി തെറ്റുതിരുത്തൽ വായന നടത്തേണ്ടവയുടെ
ലിസ്റ്റ് അതിലുണ്ട്.
*അതിലെ
ഒരു സൂചികാ താളില്‍ ക്ലിക്ക് ചെയ്താല്‍ പുസ്തകത്തിന്റെ അവസ്ഥ പിടികിട്ടും.
ഓരോ കളറും ഓരോ അവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. ഒരു സഹായക്കുറിപ്പ് പണ്ട്
എഴുതിയത്
http://goo.gl/9J1nC4, സഹായത്താള്
http://goo.gl/eDJMHd* സൂചികാതാളുകളിലെ സ്ഥിതി ചുവപ്പില്‍ നിന്ന് മിനിമം മഞ്ഞ നിറമെങ്കിലുമാക്കണം.
* വലതുവശത്തുള്ള സ്കാനില്‍ ഉള്ളത് തന്നെയാണോ ഇടതുവശത്തുള്ളത് എന്ന് പരിശോധിക്കുകയേ വേണ്ടൂ. തെറ്റുകള്‍ തിരുത്തി സേവ് ചെയ്യുക.
നിങ്ങള്‍ക്കുള്ള ചെറിയ ഒഴുവുസമയങ്ങള്‍ ഇതിനായി ഫലപ്രദമായി വിനിയോഗിക്കാം. ഇതുവരെ വിക്കിഗ്രന്ഥശാലയില്‍
സമാഹരിച്ചിരിക്കുന്നത് ഇങ്ങനെയൊക്കെയാണ്.വിക്കിഗ്രന്ഥശാല കൂട്ടായ്മയിലേക്കും ഈ സിഡിയുടെ ശ്രമങ്ങളില്‍ പങ്കാളികളാകാനും ഏവരേയും
സ്വാഗതം ചെയ്യുന്നു. സഹായങ്ങള്‍ ആവശ്യമാണെങ്കില്‍ മെയിലിങ്ങ് ലിസ്റ്റിലോ സംവാദം താളുകളിലോ ചോദിക്കുമല്ലോ.
ഒരു നല്ല വിക്കിഗ്രന്ഥശാലാ അനുഭവം ആശംസിച്ചുകൊണ്ട്,