വിഷയം: മലയാളം വിക്കിസംരഭങ്ങളുടെ ഐ.ആര്.സി. കൂടിക്കാഴ്ച
അജണ്ട: പ്രധാനതാള്‍ പരിപാലനം
അദ്ധ്യക്ഷന്‍: സുനില്‍ (Vssun)
സ്ഥലം: മലയാളം വിക്കി ഐ.ആര്.സി. ചാനല്‍ (irc://irc.freenode.net/wikipedia-ml)
തിയ്യതി: 15-ഓഗസ്റ്റ്-2009
സമയം: രാതി 9:30 മുതല്‍ 10:30 വരെ (1 മണിക്കൂര്‍)
പ്രവര്‍ത്തനരേഖ: സംവാദങ്ങള്‍ രേഖപ്പെത്തുന്നതായിരിക്കും.പ്രിയ സുഹൃത്തുക്കളേ,
ഏല്ലാ മാസവും മലയാളം വിക്കിസംരഭങ്ങളുടെ ഐ.ആര്.സിയില്‍
irc://irc.freenode.net/wikipedia-ml (
സഹായം:ഐ.ആര്.സി ) ഓരോ മീറ്റിങ്ങ് വീതം നടത്തുവാന്‍ ഉദ്ദേശിക്കുന്നു. ഇതിന്റെ ഒരു തുടക്കമെന്ന നിലയില്‍ ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സമയം രാത്രി 9:30 മുതല്‍ 10:30 വരെ പ്രഥമ കൂടിക്കാഴ്ച നടത്തുവാന്‍ താത്പര്യപ്പെടുന്നു. പ്രസ്തുത കൂടിക്കാഴ്ചയില്‍ അജണ്ടയായി “പ്രധാനതാള്‍ പരിപാലനം“ എന്ന വിഷയം ആവാമെന്ന് കരുതുന്നു.
തുടര്‍ന്നു വരുന്ന മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് സൌകര്യമുണ്ടാവുമെന്ന് കരുതുന്ന എല്ലാ രണ്ടാമത്തെ ശനിയാഴ്ചയും മലയാളം വിക്കിസംരഭങ്ങളുടെ ഓണ്‍ലൈന്‍ മീറ്റിങ്ങ് നടത്തുന്നതിന് നിശ്ചയിക്കുകയും ചെയ്യുന്നു.
ഏല്ലാവരുടെയും സഹകരണവും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്