പ്രിയ വിക്കി സുഹൃത്തുക്കളെ,

തവളകളുടെ മലയാളം പേരുകൾ കിട്ടാൻ വല്ല വഴിയുമുണ്ടോ? തവളകളെ പറ്റി ഇംഗ്ലീഷ് വിക്കിയിൽ നോക്കിയപ്പോഴാണ്  ഒരു കുന്നാരം തവളകളുണ്ട് എന്ന് മനസ്സിലായത്. അതിൽ കുറച്ചെണ്ണത്തിനെയെങ്കിലും മലയാളം വിക്കിയിൽ കയറ്റണമെന്നു തോന്നി.

ഇംഗ്ലീഷ് വിക്കിയിലുള്ള പല തവളകളുടെ പേരിനും നമുക്ക് തദ്ദേശീയമായ പേരുകൾ ഉണ്ട് പക്ഷെ അവ കിട്ടാൻ പ്രായാസം. നെറ്റിൽ നോക്കിയപ്പോൾ കിട്ടിയ പേരുകൾ വച്ച് കുറച്ചെണ്ണത്തെ നമ്മുടെ വിക്കിയിലിട്ടിട്ടുണ്ട്. തവളകളുടെ തദ്ദേശീയമായ പേരുകൾ A.H. Anil Zacharia എഴുതിയ The Story of Frog Princess എന്ന ബുക്കിലുണ്ടെന്ന് ഹിന്ദു പേപ്പറിൽ നിന്നും കിട്ടി. ആ പുസ്തകം ആരുടെയെങ്കിലും കൈവശം ഉണ്ടോ?

ഇതല്ലാതെ വേറേ കാര്യമായി ഒന്നും കിട്ടിയില്ല. ഇതിനെ പറ്റി ആറിവുള്ളവർ അഭിപ്രായം അറിയിക്കുമല്ലോ?

സസ്നേഹം,
കിരൺ ഗോപി