ഭാരതവിലാസം സഭയയുടെ കേരള സാഹിത്യ അക്കാദമിയിലെ ഭിത്തിയില്‍ നിന്നുള്ള ചിത്രം. http://commons.wikimedia.org/wiki/File:Kerala_Sahitya_Akademi_DSC_8800.JPG

ഇതില്‍ ജീവിച്ചിരുന്നവരൊക്കെ മരിച്ചിട്ട് 60 വര്‍ഷം പൂര്‍ത്തിയാക്കിയവരാണ്. അതുകൊണ്ട് പകര്‍പ്പാവകാശപ്രശ്നം ഇല്ല.

 
2. File:ഭാരത വിലാസം സഭ.jpg

ഈ ചിത്രം ഭാരതവിലാസം സഭ ഉത്ഘാടനം ചെയ്യപ്പെട്ട 1909 എന്ന വർഷം എടുത്തതാണെന്ന് അവിടെ വ്യക്തമായിപ്പറഞ്ഞിട്ടുണ്ടെങ്കിലും അതിന് തെളിവ് ചോദിച്ചുകൊണ്ടാണ് മായ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.  മലയാളം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ചിത്രമായിരുന്ന ഈ ചിത്രം ഇതിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ പ്രാധ്യാന്യം മൂലം വളരെ അമൂല്യമായ ഒന്നാണ്. മറ്റൊരു അഡ്മിന്റെ സംവാദം താളിൽ [[User_talk:Jameslwoodward#Advice_required]] വിശദമായിത്തന്നെ ഇക്കാര്യം ഞാൻ സമർത്ഥിച്ചുവെങ്കിലും ഓണലൈൻ ലിങ്ക് തന്നെ വേണമെന്ന വാദം തുടരുകയാണ് ഈ എഡിറ്റർ.

ഇങ്ങനെ അമൂല്യമായ ചിത്രങ്ങൾ കോമൺസിൽ നിന്ന് നമ്മൾ ശ്രദ്ധിക്കാത്തതുകൊണ്ട് മായ്ക്കപ്പെടുന്നു. ഇതിങ്ങനെ തുടരുന്നത് നമ്മുടെ വിക്കിപദ്ധതിയുടെ വളർച്ചയ്ക്ക് തന്നെ വലിയൊരു തടസ്സമാണ്. ഇക്കാര്യത്തിൽ നമ്മൾ സജീവരായേ പറ്റൂ. ഈ ചിത്രങ്ങളെക്കുറിച്ചോ അവ പ്രസിദ്ധീകരിച്ച വർഷത്തെക്കുറിച്ചോ അറിവുള്ളവർ മായ്ക്കാനുള്ള ചർച്ച നടക്കുന്ന താളിലെ ചർച്ചയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.

- ശ്രീജിത്ത് കെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l