സുഹൃത്തുക്കളെ,
കഴിഞ്ഞ ദിവസം വിക്കി മലയാളത്തിന്റെ ചിര സുഹൃത്ത് അശോകന് ഞാറയ്ക്കല്‍ ചേട്ടന്
വിളിച്ചിരുന്നു. കോഴിക്കോട്ടെ ഹോര്‍ത്തൂസ് മലബാറിക്കസ് ഗാര്‍ഡനില്‍
<http://hortusmalabaricus.net/new-hortus-malabaricusgarden-malabar>
പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 750 ലധികം സസ്യങ്ങള്‍
പരിപാലിക്കുന്നുണ്ട്. അവയാകെ വിക്കിയിലെത്തിക്കാന്‍ എന്തെങ്കിലും
പദ്ധതിയിടാമോന്നാണ് ചേട്ടന് ചോദിക്കുന്നത് ? അവിടുത്തെ ഉദ്യോഗസ്ഥരുടെ
പൂര്‍ണ്ണ പിന്തുണയുണ്ടാകും. അവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് വിക്കി
പരിചയപ്പെടുത്താനും തുടര്‍ന്ന് ഇടപെടാനും കോഴിക്കോട്ടോ പരിസരത്തോ
ആരെങ്കിലുമുണ്ടോ ? അവിടുത്തെ ഉദ്യോഗസ്ഥര്‍ക്കായി ഒരു വിക്കി പഠന ശിബിരത്തോടെ
തുടങ്ങാം. അധികം വൈകരുത്.
--
കണ്ണന് ഷണ്മുഖം