ത്രെഡ് വായിച്ചിട്ടെന്താണു ശരിക്കുള്ള പ്രശ്നം യൂഎൽ.എസിനുള്ളതെന്ന് മനസ്സിലായില്ല... വിക്കിപീഡിയ വായിക്കുന്നതിനോ തിരുത്തുന്നതിനോ എനിക്ക് പ്രയാസം ഒന്നും നേരിടുന്നില്ല.( സിസ്റ്റത്തിൽ മീര ഇല്ല. മീര ഇൻസ്റ്റാൾ ചെയ്തു നോക്കീട്ട് പറയാം. അന്നെരം ഒരു കുഴപ്പവും ഉണ്ടാകാനിടയില്ലെങ്കിലും..)

ബാലശങ്കർ പറഞ്ഞത് ചുവട്ടിലുണ്ട്, ഇതുപ്രകാരമാണെങ്കിൽ തീരുമാനം യുക്തിപരം ആണെന്ന് കരുതുന്നു.

1. ULS തന്നിട്ടുണ്ട്
2. ULS ഡിസേബിൾ ചെയ്യാൻ ഉള്ള ഓപ്ഷൻ തന്നിട്ടുണ്ട്
3. System Fontന് പകരം സെർവർ ഫോണ്ട് ഉപയോഗിക്കാൻ ഉള്ള ഓപ്ഷൻ തന്നിട്ടുണ്ട്
4. സെർവർ ഫോണ്ടിൽ തന്നെ, മീര അല്ലെങ്കിൽ അഞ്ജലി എന്ന് തിരഞ്ഞെടുക്കാൻ ഉള്ള ഓപ്ഷൻ തന്നിട്ടുണ്ട്

എന്താണു പ്രശ്നം എന്ന് ലളിതമായി പറയുമോ?



2013/6/24 Anivar Aravind <anivar.aravind@gmail.com>
ആഹാ പ്രവീണിനു ഇപ്പോ  വിഷയം ഒക്കെ ബോധ്യം വന്നോ ?

ഇന്‍സ്ക്രിപ്റ്റ് 2 എന്ന യു എല്‍എസ്സിലെ നിവേശകരീതിയെക്കുറിച്ചുള്ള
സുനിലിന്റെ മെയിലിനാണു് ഞാന്‍ ആദ്യം വിഷയത്തിലൂന്നി മറുപടിയിട്ടതു് .
അപ്പോള്‍ പ്രവീണ്‍ ആ വിഷയം താങ്കള്‍ക്ക് സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിനോടുള്ള വ്യക്തിപരമായ ചൊറി തീര്‍ക്കാനായി  ഉപയോഗിച്ചു .
ഒപ്പം ഫാലസികളുടെയും കോണ്‍സ്പിറസി തിയറികളുടേയും ആഘോഷവും (വീണ്ടും
വായിക്കാന്‍ http://lists.wikimedia.org/pipermail/wikiml-l/2013-June/005464.html
)  എന്നിട്ട് ഇപ്പോ വീണ്ടും വിഷയം മാറ്റുന്നെന്ന പരാതി എന്റെ നേര്‍ക്ക് .
കൊള്ളാം സ്ട്രാറ്റജി . എന്റെ  അഭിപ്രായങ്ങളെ സ്റ്റാമ്പടിച്ചു
മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതാരാണെന്നു് മേലെയുള്ള പ്രവീണിന്റെ
മെയിലും പഞ്ചായത്തിലെ ചര്‍ച്ചയോടുള്ള പ്രതികരണവും വായിച്ചാല്‍
വ്യക്തമാകും.  ഇതു താങ്കളുടെ സ്ഥിരം അജണ്ടയാനെന്നതിനു് ഈ ലിസ്റ്റിന്റെ
ആര്‍ക്കേവിലെ തന്നെ കൂടുതല്‍ തെളിവുകളുമുണ്ട്


ഇനി വിഷയത്തിലെ ചര്‍ച്ചകളെപ്പറ്റിയാണെങ്കില്‍ യു എല്‍എസ്സിനെപ്പറ്റി
പഞ്ചായത്തിലെ ചര്‍ച്ചയില്‍ വന്ന പോയന്റുകളോടു് സുജിത്ത് ലിങ്കിട്ടപ്പോഴേ
ഞാന്‍ പ്രതികരിച്ചിട്ടുണ്ട് . അതിനോടു് സാങ്കേതികമായി മെറിറ്റുള്ള
പ്രതികരണങ്ങളൊന്നും വന്നതുമില്ല.  പിന്നെ മീരയില്‍ ബഗ്ഗുണ്ടെന്ന പോലുള്ള
ഒരു ബഗ്ഗുപോലും ചൂണ്ടിക്കാട്ടാതെയുള്ള താങ്കളുടെ മറുപടി പോലും
അര്‍ഹിക്കാത്ത പ്രതികരണമാണു് കണ്ടതു് .അതിനു പോലും സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിനെ പ്രതിനിധീകരിച്ചു ഞാന്‍ മറുപടി തന്നു കഴിഞ്ഞു.

വ്യക്തിപരമായ ആരോപണങ്ങളും കോണ്‍സ്പിറസി തിയറികളും കൊണ്ട് മലയാളം
കമ്പ്യൂട്ടിങ്ങ് രംഗത്തു പ്രവര്‍ത്തിക്കുന്ന സാങ്കേതിക പ്രവര്‍ത്തകരെ ഡീ
മോറലൈസ് ചെയ്യാനും സംഘടനകളെപ്പറ്റി തെറ്റിദ്ധാരണ പരത്താനും ഉള്ള കുത്സിത
രാഷ്ട്രീയം പ്രവീണിന്റെയും ഷിജുവിന്റെയും മെയിലുകളില്‍ കണ്ടതുകൊണ്ടാണു്
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു പ്രൊജക്റ്റ് അഡ്മിന്‍ എന്ന
നിലയില്‍ ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞതു് . സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിന്റേതല്ലാത്ത അജണ്ടകള്‍ അതിന്റെ പേരില്‍
ആരോപിക്കുകയാണല്ലോ നിങ്ങള്‍ ചെയ്തത്.  ഒരേ ഇക്കോസിസ്റ്റത്തില്‍
പ്രവര്‍ത്തിക്കുന്ന പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തേണ്ട രണ്ടു
കമ്മ്യൂണിറ്റികള്‍ക്കിടയിലെ അനാവശ്യമായ  സ്പര്‍ദ്ധ ഉണ്ടാക്കലാണു്
താങ്കളുടെ വ്യക്തിപരമായ രാഷ്ട്രീയഅജണ്ട എന്നു് തിരിച്ചറിയല്‍ മുമ്പേ
നടന്നിട്ടുള്ളതിനാലും ആര്‍ഗ്യുമെന്റുകളെ അതിന്റെ മെറിറ്റില്‍ എടുക്കാതെ
ഫാലസികള്‍ മാത്രമാണു് പ്രവീണിന്റെ കൈമുതല്‍ എന്നതിനാലും  പ്രവീണിനോടു് ഈ
വിഷയത്തില്‍ ഇനി പ്രതികരിക്കുന്നതല്ല.

യുഎല്‍എസ് ചര്‍ച്ചയില്‍ സാങ്കേതികമായ ചര്‍ച്ചയെ സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിനു നേരെയും സന്തോഷിനുനേരെയും ഉള്ള വ്യക്തിപരമായ
ആക്രമണങ്ങളാക്കി മാറ്റിയതു് ഞാന്‍ നേരത്തെ ലിങ്ക് ചെയ്ത പ്രവീണിന്റെ
മെയിലാണു്. ഒരു ത്രെഡിനെ സ്വന്തം ഡിവൈഡിങ്ങ്  അജണ്ട നടപ്പാക്കാന്‍
ഉപയോഗിക്കുകയും അതുകഴിഞ്ഞ്  മറുപടി പറഞ്ഞാല്‍ ത്രെഡ് ഹൈജാക്ക് എന്ന
ആരോപണം ഉന്നയിക്കുകയും ചെയ്യുന്നതു് എന്തു വിക്കിപീഡിയ നയമാണു്?

ജ്യോതിസ്സിടക്കമുള്ള ലിസ്റ്റ് അഡ്മിനുകളോട്   വ്യക്തിപരവും  സംഘടനാപരമായ
കോണ്‍സ്പിറസി തിയറികളും ഫാലസികളും ഉണ്ടാക്കി തെറ്റിദ്ധാരണ പരത്തുകയും
ത്രെഡ് ഹൈജാക്ക് ചെയ്യുന്ന പ്രവീണിനെ ഫ്ലാഗ് ചെയ്യണമെന്നും
ആവശ്യപ്പെടുന്നു .


അനിവര്‍

On 6/24/13, praveenp <me.praveen@gmail.com> wrote:
>
> On Monday 24 June 2013 07:57 AM, Anivar Aravind wrote:
>> പ്രവീണ്‍ പി യും ഷിജുവും മാത്രം പറഞ്ഞാല്‍ വിക്കിപീഡിയ ക്കാരുടെ
>> അഭിപ്രായമാവുകയും മറ്റുള്ളവര്‍ പറയുന്നതു് അവരുടെ വിക്കിക്കുപുറത്തുള്ള
>> അഫിലിയേഷനുകളുടെ മാത്രം പുറത്തുമാത്രമേ എണ്ണപ്പെടുകയുള്ളൂ എന്നും ആണു്
>> കുറെക്കാലമായി ഈ രണ്ടു പേരും പറഞ്ഞുകൊണ്ടിരിക്കുന്നതു് .
> ഈ വെടക്കാക്കി തനിക്കാക്കൽ വാദം വരുമെന്നതുകൊണ്ട് തന്നെയാണ് ഒരു യു.എൽ.എസ്.
> ഇട്ടതിനു ശേഷം
> ഒരു പൊതുസ്ഥലത്തും ഇതുസംബന്ധിച്ച ചർച്ച ഞാനായി തുടങ്ങി വെയ്ക്കാതിരുന്നത്.
> അനിവാറിനു ഓർമ്മശേഷി തീരെകുറവായതിനാൽ ലിങ്കിടാം:
> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82%29#.E0.B4.A1.E0.B5.80.E0.B4.AB.E0.B4.BE.E0.B5.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.8D_.E0.B4.AB.E0.B5.8B.E0.B4.A3.E0.B5.8D.E0.B4.9F.E0.B5.8D_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B5.8D.E0.B4.A8.E0.B4.82
>
>
> തമിഴ് വിക്കിമീഡിയരുടെ ചർച്ച ഇവിടെ:
> http://ta.wikipedia.org/wiki/%E0%AE%B5%E0%AE%BF%E0%AE%95%E0%AF%8D%E0%AE%95%E0%AE%BF%E0%AE%AA%E0%AF%8D%E0%AE%AA%E0%AF%80%E0%AE%9F%E0%AE%BF%E0%AE%AF%E0%AE%BE:Request_for_Comment/Web_fonts_implementation_for_Tamil_Wikimedia_projects
>
>
>>
>> ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട  രണ്ടു സമൂഹങ്ങള്‍ക്കിടയില്‍  അനാവശ്യമായ
>> ശത്രുതാനിര്‍മ്മാണമാണു് കാലങ്ങളായി പ്രവീണ്‍ പി യുടെ അജണ്ട എന്നു ഞാന്‍
>> പണ്ടേ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണു് .
>
> ചുമ്മാ അനാവശ്യമായ കാര്യം പറയരുത്. അനിവാറിന്റെ രാഷ്ട്രീയം ഇവിടെ
> കുത്തിവെയ്ക്കരുത് എന്ന്
> മാത്രമേ ഞാൻ പറയുന്നുള്ളു. വ്യക്തിപരമായി ആരോപണമുന്നയിച്ച് രക്ഷപെട്ട്
> കളയാമെന്ന് ധരിക്കരുത്.
> ഞാൻ അനിവാറിനെ പോലെ ഒരാളുടെ തൊഴിലെന്താണെന്നോ കമ്മ്യൂണിറ്റി എന്താണെന്നോ നോക്കി
> ഞാൻ
> ഇതുവരെ ആരെയും അവമതിക്കുകയോ നിരോധനമേർപ്പെടുത്തണമെന്നോ ഒന്നും പറഞ്ഞിട്ടില്ല.
>
>>   ഷിജുവിനെപ്പോലുള്ളവരും
>> അത്തരത്തിലുള്ള സഹവര്‍ത്തിത്ത്വത്തിന്റെ ഇടം നശീകരിക്കുന്നറെ
>> പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതും  അപലപനീയമാണു്. സൃഷ്ടിപരമായ
>> ഈ ചര്‍ച്ചയെ എങ്ങനെ ഇവര്‍ രണ്ടുപേരും ചേര്‍ന്നു് നശിപ്പിച്ചു എന്നതു
>> മാത്രം നോക്കിയാല്‍ ഇതു മനസ്സിലാക്കാവുന്നതേ ഉള്ളൂ .  ഇന്‍സ്ക്രിപ്റ്റ് 2
>> നെക്കുറിച്ചുള്ള ചര്‍ച്ചയില്‍  അതിന്റെ പ്രശ്നങ്ങളുടെ  സ്വതന്ത്രമലയാളം
>> കമ്പ്യൂട്ടിങ്ങ് ഡൊക്യുമെന്റ് ചെയ്ത പ്രശ്നങ്ങളുടെ ലിങ്കോടു കൂടി , അതു
>> യു എല്‍ എസ്സില്‍ വന്ന ചരിത്രവും സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ ഇന്നത്തെ
>> സ്ഥിതിയും പറയുന്ന ക്രിയാത്മകമായ ഒരു ഇടപെടലിനെ സ്റ്റാമ്പടിച്ചു വിഷയം
>> വ്യക്തികളിലോട്ടും സ്വന്തം ഈഗോ പ്രശ്നങ്ങളിയോട്ടും മാറ്റുന്ന പ്രവീണ്‍
>> പിയുടേയും ഷിജുവിന്റെയും ഇടപെടല്‍ ഏതു വിക്കിപീഡിയ തത്വങ്ങളനുസരിച്ചാണു്.
>
> യു.എൽ.എസ്. എപ്രകാരമെങ്കിലും ഉപയോഗപ്രദമാകുമോ എന്ന് പറയാമെങ്കിൽ പറയുക.
> ഏതെങ്കിലും
> ഉപയോക്താക്കളെ പറ്റി പരാതിയുണ്ടെങ്കിൽ അതിനുള്ള വേദികളിൽ പറയുക. ഒരുപക്ഷേ അവ
> അനിവാറിന്
> പരിചയമില്ലായിരിക്കും, അങ്ങനെയെങ്കിൽ അത് ഈ കമ്മ്യൂണിറ്റിയിൽ തന്നെ മറ്റൊരു
> ത്രെഡിൽ ചോദിക്കുക.
>
>
>
>
>>
>>
>> അതുപോലെ വിക്കിമീഡിയ ഫൌണ്ടേഷനില്‍ ലാന്‍ഗേജ് എഞ്ചിനീയറിങ്ങ് ടീമിലെ ഒരംഗം
>> മാത്രമായ സന്തോഷിനെ ആ ടീമിന്റെയും വിക്കിമീഡിയ സാങ്കേതികവിഭാഗത്തിന്റെയും
>>   തീരുമാനങ്ങളുടെയും  ഫൌണ്ടേഷന്‍ തീരുമാനിച്ച ജോലി ചെയ്യുന്നതിന്റെയും
>> പേരില്‍ വ്യക്തിപരമായി ആക്രമിക്കുന്നതു് എന്തുരീതിയാണു്? സന്തോഷ്
>> ജോലിക്കുപുറത്തുള്ള സമയം മലയാളം കമ്പ്യൂട്ടിങ്ങില്‍ നടത്തുന്ന ഇടപെടലും
>>
>>
>> ഇത്രയും പറഞ്ഞതു് ഒരു വിക്കിപ്രവര്‍ത്തകനെന്ന രീതിയില്‍  എന്റെ
>> വ്യക്തിപരമായ അഭിപ്രായമാണു്
>
> നന്നായി :-)
>
>
>>
>>
>> ഇനി ഈ വിഷയത്തില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഔദ്യോഗികമായ
>> അഭിപ്രായം ഇതാണു്.
>>   സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു് വിക്കിപീഡിയ യുഎല്‍എസ്
>> ഉപയോഗിക്കണമെന്നോ , വെബ്ഫോണ്ട് ഉപയോഗിക്കണമെന്നോ മീര ഉപയോഗിക്കണമെന്നോ
>> യാതൊരു അഭിപ്രായവുമില്ല. ഞങ്ങളതില്‍ കക്ഷിയുമല്ല. വിക്കിമീഡിയ ഫൌണ്ടേഷനും
>> വിക്കിപ്രവര്‍ത്തകരും മാത്രമാണു് അതില്‍ തീരുമാനമെടുക്കേണ്ടവര്‍ .
>> മലയാളത്തില്‍ ആദ്യമായി വെബ്ഫോണ്ടുകള്‍ ലഭ്യമാക്കി തുടങ്ങിയവര്‍ എന്ന
>> രീതിയില്‍(http://silpa.org.in/Webfonts) ഞങ്ങള്‍ക്ക് വെബ്ഫോണ്ടു
>> കൊണ്ടുവരുന്ന മാറ്റത്തെക്കുറിച്ചും അതു് എങ്ങനെ ഉപയോക്താക്കള്‍ക്ക്
>> സൌകര്യപ്രദമാവുമെന്നും വ്യക്തമായ ധാരണയുണ്ട്.  വിക്കിമീഡിയ ലാംഗേജ്
>> എഞ്ചിനീയറിങ്ങ് ടീമിന്റെ യു.എല്‍.എസ് എന്ന പ്രൊഡക്റ്റില്‍
>> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു് യാതൊരു പങ്കും ഇതുവരെ  ഇല്ല.
>> അതുപോലെ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ആവശ്യപ്പെട്ടിട്ടല്ല
>> മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള സ്ക്രീന്‍ഫോണ്ടായി മീര മാറിയതു് .മീര
>> ഉപയോഗിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രക്കാരോടും മീര ഉപയോഗിക്കാന്‍
>> ഞങ്ങളാവശ്യപ്പെട്ടിട്ടില്ല . അതു സ്വാഭാവികമായി സംഭവിച്ചതാണു്.  ഇവിടെ
>> പലയിടത്തും മീര ബഗ്ഗിയാണു് എന്ന അഭിപ്രായം കണ്ടു.(എന്നാല്‍
>> എന്തുബഗ്ഗെന്നു പറയുന്നുമില്ല.)  അങ്ങനെയുള്ള അഭിപ്രായങ്ങള്‍
>> ഉണ്ടെങ്കില്‍ അതു് തെളിവു സഹിതം വിശദീകരണത്തോടെ സ്വതന്ത്രമലയാളം
>> കമ്പ്യൂട്ടിങ്ങിന്റെ സാവന്നയില്‍ ഫയല്‍ ചെയ്താല്‍
>> (https://savannah.nongnu.org/bugs/?func=additem&group=smc)
>> തുടര്‍ന്നുള്ള വെര്‍ഷനുകളില്‍ പരിഹരിക്കുന്നതാണു്. മലയാളം വിക്കിപീഡിയ
>> പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഇത്തരം ക്രിയാത്മക ഇടപെടലുകളാണു്
>> പ്രതീക്ഷിക്കുന്നതു് .
>>
>> ഇതു പറയുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിലെ ഒരു പ്രൊജക്റ്റ്
>> അഡ്മിന്‍ എന്ന രീതിയിലാണു്.
>
> എസ്.എം.സി. എന്ത് ചിന്തിക്കുന്നു എന്നത് മലയാളം വിക്കിപീഡിയയെ ബാധിക്കുന്ന ഒരു
> പ്രശ്നമാണെന്ന് വ്യക്തിപരമായി ഞാൻ കരുതുന്നില്ല. പക്ഷേ ഒരു മെയിലിന്റെ ഭൂരിഭാഗം
> ഉപയോഗിച്ച് ഒരു വാദത്തെ വ്യക്ത്യാരോപണങ്ങളിലൂടെ ഖണ്ഡിക്കാൻ ശ്രമിക്കുകയും അതേ
> മെയിലിന്റെ ഒടുവിൽ എസ്.എം.സി.യുടെ അഭിപ്രായം എന്ന് പറഞ്ഞ് ഒരു അഭിപ്രായം
> ചേർക്കുകയും ചെയ്യുന്നത് എന്തായാലും എസ്.എം.സി.യ്ക്ക് ഗുണകരമാണെന്ന്
> കരുതുന്നില്ല :-)
>
>
> ഈ ത്രെഡ് ഹൈജാക്ക് ചെയ്ത് യു.എൽ.എസ്. സംബന്ധിച്ച ചർച്ച അട്ടിമറിക്കണം എന്ന
> ചതിപ്പണിയിൽ (പഴയ ത്രെഡുകളിൽ സംഭവിച്ചതുപോലെ) വീണുപോവുകയാണോ എന്ന് സംശയമുണ്ട്.
> എന്നാലും ആരെങ്കിലും എതിരഭിപ്രായം പറഞ്ഞുപോയാൽ അവരെ വ്യക്തിപർമാഅയി
> അധിക്ഷേപിച്ചും കളിയാക്കിയും നിശ്ശബ്ദരാക്കാം എന്ന സമീപനത്തെ എതിർക്കേണ്ടതുണ്ട്
> എന്നതിനാൽ മറുപടി പോസ്റ്റ് ചെയ്യാതിരിക്കാനാവില്ല.
>
>
>
>


--
"[It is not] possible to distinguish between 'numerical' and 'nonnumerical'
algorithms, as if numbers were somehow different from other kinds of precise
information." - Donald Knuth
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Regards,
Ravishanker C N