{{കൈ}}

2013/2/3 Adv. T.K Sujith <tksujith@gmail.com>

മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസര്‍ പദവിയിലേക്ക് ഉപയോക്താക്കളെ തെരഞ്ഞെടുക്കുന്നിനുള്ള വോട്ടെടുപ്പ് ഇവിടെ ആരംഭിച്ചു. താങ്കളുടെ വോട്ട് ദയവായി ഇവിടെ രേഖപ്പെടുത്തുക.

അപരമൂര്‍ത്തിയെ (സോക്ക് പപ്പറ്റ് ഐ.ഡി) ഉപയോഗിച്ച് വിക്കിപീഡിയയില്‍ ദുരുദ്ദേശപരമായ തിരുത്തലുകള്‍, തിരുത്തൽ യുദ്ധങ്ങള്‍,  ഉപയോക്താക്കളെ വ്യക്തിപരമായി അവഹേളിക്കൽ എന്നു തുടങ്ങിയ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നപക്ഷം വിക്കിപീഡിയ സമൂഹത്തിന്റെ നിര്‍ദ്ദേശാനുസരണം, അത്തരം ഉപയോക്താക്കളുടെ ഐഡിന്റിറ്റി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ മുന്‍കൈ എടുക്കുക എന്നതാണ് ചെക്കയൂസര്‍മാരുടെ ചുമതല. ഈ ഉപയോക്തൃ അവകാശമുള്ള ഒരു സംഘത്തെ ആദ്യമായാണ് മലയാളം വിക്കിയില്‍ തെരഞ്ഞെടുക്കുന്നത്.

ചെക്ക് യൂസര്‍ സംബന്ധമായി വിക്കിപീഡിയയില്‍ നടന്ന ഇവിടെ കാണുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ വോട്ടെടുപ്പ് ആരംഭിച്ചിട്ടുള്ളത്.

ചെക്ക് യൂസര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നതില്‍ ആര്‍ക്കുവേണമെങ്കിലും താങ്കള്‍ക്ക് വോട്ട് ചെയ്യാം. ഒരാൾക്ക് എത്ര പേർക്കു വേണമെങ്കിലും വോട്ടു ചെയ്യാം. നാമനിർദ്ദേശം ഈ പേജിൽ ഇന്നുമുതല്‍ 14 ദിവസം വരെ ഉണ്ടായിരിക്കും. ഇക്കാലയളവിൽ 75% പിന്തുണയോടെ ഏറ്റവും കുറഞ്ഞത് 25 പേരുടെ വോട്ടുകള്‍ അനുകൂലമായി നേടുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. വോട്ടെടുപ്പിനേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം)
സന്ദർശിക്കുക.
മലയാളം വിക്കിപീഡിയയെ സംബന്ധിച്ച സുപ്രധാനമായ ഈ തീരുമാനത്തില്‍ താങ്കളും പങ്കാളിയാകുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.


സുജിത്ത്
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142