സുഹൃത്തുക്കളേ,

പ്രകാശ് ബാരെയെ ക്ഷണിച്ചതിൽ എനിക്കൊരു പങ്കുമില്ല എന്ന് ആദ്യം പറയട്ടെ. പക്ഷേ എനിക്ക് അതിനോട് പൂർണ്ണയോജിപ്പാണ്.

സൃഷ്ടാവ് മരിച്ച് 60 വർഷം കഴിഞ്ഞ (ഇന്ത്യയിലെ നിയമപ്രകാരം - മറ്റു ചില രാജ്യങ്ങളിലെ നിയമം കൂടുതൽ കടുത്തതുമാണ്) സൃഷ്ടികൾ മാത്രമേ നമ്മൾ വിക്കിപ്പീഡിയയിലും വിക്കിമീഡിയയിലും അനുവദിക്കാറുള്ളൂ. അതല്ലെങ്കിൽ സൃഷ്ടാവ് സ്വന്തം ഇഷ്ടപ്രകാരം സൃഷ്ടി പൊതുസഞ്ചയത്തിലേയ്ക്ക് നൽകുന്നതായിരിക്കണം.

പുതിയ ചലച്ചിത്രങ്ങ‌ൾ (സൃഷ്ടാക്കൾ ഇപ്രകാരം അനുവാദം നൽകാത്തിടത്തോളം കാലം) ടൊറന്റിലൂടെയും അത്തരം മറ്റ് സംവിധാനങ്ങളിലൂടെയും അപ്‌ലോഡും ഡൗൺലോഡും ചെയ്യുന്നത് ഇന്ത്യയിലെ നിയമപ്രകാരം പകർപ്പവകാശലംഘനം തന്നെയാണ്. ഇന്ത്യയിലെ നിയമപ്രകാരം (എന്റെ അറിവിൽ) അത് ജയിൽ ശിക്ഷയർഹിക്കുന്ന കുറ്റവുമാണ്. സ്വതന്ത്രസഞ്ചയത്തിലുള്ള ചലച്ചിത്രങ്ങൾ ഇപ്രകാരം ഷെയർ ചെയ്യുന്നത് ഇന്ത്യയിൽ ശിക്ഷാർഹമല്ല. അതിൽ ഏജന്റ് ജാദൂവിനെ ആരും ഇടപെടുത്തുകയുമില്ല.

വിക്കിപ്പീഡിയ എന്താശയമാണോ മുന്നോട്ടുവയ്ക്കുന്നത് (സ്വതന്ത്രമായ വിവരങ്ങൾ നിയമാനുസൃതമായരീതിയിൽ എല്ലാവർക്കും പ്രാപ്യമാവണം) എന്നതിന് വിരുദ്ധമല്ല പ്രകാശ് ബാരെ ഇതുവരെ പറഞ്ഞതോ ചെയ്തതോ ആയ ഒരു കാര്യവും എന്നാണ് എന്റെ അഭിപ്രായം.

ഒരാൾക്ക് പകർപ്പവകാശമുള്ള ചലച്ചിത്രം നിയമവിരുദ്ധമായി കമ്പ്യൂട്ടറിൽ പകർത്തിവയ്ക്കുന്നതും ഇന്റർനെറ്റ് മാദ്ധ്യമത്തിലൂടെ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും ഇന്റർനെറ്റ് സ്വാതന്ത്ര്യമാണ് എന്ന് എനിക്കഭിപ്രായമില്ല.

അത് ചെയ്യുന്നവർക്കെതിരേ നടപടിയെടുക്കുന്നത് നിയമപരമായി ശരിയാണെങ്കിൽ (അങ്ങനെയാണെന്നാണ് എന്റെ അറിവ്) പ്രകാശ് ബാരെയെപ്പോലെ ആ ശരി ചെയ്യുന്നവരെ ബോയ്ക്കോട്ട് ചെയ്യുകയോ ഒഴിച്ചുനിർത്തുകയോ ചെയ്യുന്നത് വിക്കിപ്പീഡിയയെ ഏതെങ്കിലും വിധത്തിൽ സഹായിക്കും എന്ന തോന്നൽ എനിക്കില്ല.

ഞാൻ ഒരു ചലച്ചിത്രം നിർമിക്കുകയാണെങ്കിൽ അതിന്റെ സാമ്പത്തിക വിജയത്തെ നിയമവിരുദ്ധപ്രവൃത്തികൾ ബാധിക്കുന്നുവെങ്കിൽ അതിനെതിരേ നടപടിയെടുക്കാൻ നിയമവാഴ്ച്ചയുള്ള നമ്മുടെ രാജ്യത്ത് സാദ്ധ്യമല്ലേ? ഞാൻ അങ്ങനെ ശ്രമിക്കുന്നത് വിക്കിപ്പീഡിയയുടെ ഏതു നയത്തിനാണ് എതിരാവുന്നത്?

അജയ്.

From: Anoop Narayanan <anoop.ind@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 15 December 2012 8:12 PM
Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയ പത്താം വാർഷികം, എറണാകുളം - ചില ആശങ്കകൾ

2012/12/15 Adv. T.K Sujith <tksujith@gmail.com>

മലയാളം വിക്കിപീഡിയയുടെ പത്താംവാര്‍ഷികം എറണാകുളം പരിപാടിയുടെ ഉത്ഘാടകനായി കെ.ജയകുമാര്‍ / സേതു എന്നിവരിലാരെയെങ്കുലും വിളിക്കണമെന്നാണ് സംഘാടക സമിതിയില്‍ ഉണ്ടായ ധാരണ.

ഇവരെ ഇരുവരെയും ലഭിച്ചില്ലെങ്കില്‍ മറ്റാര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ്. പ്രകാശ് ബാരെയുടെ പേര് അവിടെ നിര്‍ദ്ദേശിക്കപ്പെട്ടത്. അദ്ദേഹം ചലച്ചിത്ര സംവിധായകനും ഒപ്പം സാങ്കേതിക വിഷയങ്ങളില്‍ ധാരണയുള്ളയാളും - എഞ്ചിനീയറും ആയതിനാലാണ് അദ്ദേഹത്തിന്റെ പേര് അവിടെ ചര്‍ച്ചയ്തു വന്നത്.

രണ്ട ദിവസം മുന്‍പുവരെ ആദ്യം പറഞ്ഞ ആളുകളെ ആരെയും ബന്ധപ്പെട്ട് ശരിയാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടയില്‍ സംഘാടക സമിതിയില്‍ നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ചെയര്‍മാന്‍ കൂടിയായ വി.കെ ആദര്‍ശാണ് പ്രകാശ് ബാരെയെ ബന്ധപ്പെട്ട് അദ്ദേഹത്തോട് പരിപാടിയെകുറിച്ച് സൂചിപ്പിക്കുകയും അദ്ദേഹം അന്നേദിവസം അന്നേദിവസം എറണാകുളത്ത് ഉണ്ടെന്നും കഴിവതും എത്തിച്ചേരാമെന്നും അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പേര് അന്നേദവിസത്തെ അതിഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തങ്ങളുടെ സൃഷ്ടികളുടെ പകര്‍പ്പവകാശ സംരക്ഷണത്തിനായി ആഗ്രഹക്കുന്ന ആളുകളെ വിക്കിപീഡിയയുടെ പരിപാടികളില്‍ നിന്ന് അകറ്റി നിര്‍ത്തണം എന്ന നയം എന്തെങ്കിലും നമുക്ക് ഉണ്ടോ എന്നറിയില്ല.

തങ്ങളുടെ സൃഷ്ടികളുടെ പകർപ്പവകാശ സംരക്ഷണത്തെക്കുറിച്ചാണോ ഏജന്റ് ജാദൂവുമായി ബന്ധപ്പെട്ട് പ്രകാശ് ബാരെ ചെയ്തതെന്ന് കരുതുന്നില്ല. ടോറന്റിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്യുന്നവരെയൊക്കെ അറസ്റ്റ് ചെയ്യണം എന്ന വിചിത്രവാദവുമായി ചാനൽ ചർച്ചകളിലും മറ്റും പ്രസംഗിച്ച വ്യക്തിയാണു് ബാരെ.  ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിക്കിമീഡിയ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന (പോട്ടയ്ക്കെതിരെ ഒരു ദിവസം വിക്കിപീഡിയ സൈറ്റുകൾ ബ്ലാക്ക് ഔട്ട് ചെയ്തത് ഓർക്കുക)  മലയാളം വിക്കിപീഡിയ അതിന്റെ വാർഷികാഘോഷത്തിനു ഇദ്ദേഹത്തെ ക്ഷണിക്കുന്നതിൽ അനൗചിത്യമുണ്ട്. മറ്റാരെയും കിട്ടാത്തതിനാൽ ഇദ്ദേഹം എന്നുള്ളത് ഒരു ഒഴിവല്ല. ആരെയും കിട്ടുന്നില്ലെങ്കിൽ ഉദ്ഘാടനം നടത്താതിരിക്കുന്നതാകും ഇതിലും ഉചിതമായ കാര്യം.

വിക്കിപീഡിയയെകുറിച്ച് അറിയുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകകയും ചെയ്യുമ്പോഴാകും ഒരാള്‍ സ്വതന്ത്ര വിജ്ഞാനത്തിന്റെ അര്‍ത്ഥം ഒരു പക്ഷേ വലുതായെങ്കിലും മനസ്സിലാക്കുന്നത്. നമ്മളില്‍ പലരും വിക്കിയിലെത്തിയശേഷമാകും വിജ്ഞാന സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റും മനസ്സിലാക്കിയിട്ടുണ്ടാകുക.

വിക്കിപീഡിയ സ്വാതന്ത്ര്യത്തെക്കുറച്ചു പറയുകയും ഇത്തരക്കാരെ അകറ്റി നിര്‍ത്തണം എന്ന മുന്‍വിധി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടോ എന്ന് പരിശോധിക്കണം.
ബാരെയെക്ക് വേണമെങ്കിൽ ഇതിൽ ഒരു സാധാരണ പങ്കാളിയായി പങ്കെടുക്കാം. അതിലൊരു തടസ്സവുമില്ല.  പക്ഷെ അദ്ദേഹത്തെ അതിഥിയായി പങ്കെടുപ്പിക്കുന്നതിലാണു എന്റെ പ്രതിഷേധം.

എല്ലാത്തിനുമുപരി ഇത്തരം കാര്യങ്ങള്‍ ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസ്സിലും ഇട്ട് അലക്കിയ ശേഷം, ഇവിടെ അവതരിപ്പിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. വിക്കിപീഡിയിലെ തന്നെ അതിനുള്ള വേദികളുപയോഗിക്കാതെ നടക്കുന്ന ഈ ചര്‍ച്ചകളില്‍ വലിയ പ്രതിഷേധമുണ്ട്,.

ഈ വിഷയത്തെ സംബന്ധിച്ചു എവിടെയാണു  ഫേസ്ബുക്കിലും/ ഗൂഗ്‌ൾ പ്ലസിലും 'അലക്കുകൾ' നടന്നത്? ഏതായാലും ആ ചർച്ചകൾ ഞാൻ കണ്ടിട്ടില്ല. ഗൂഗ്‌ൾ പ്ലസിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ട ഒരു കമ്യൂണിറ്റിയിലാണു ഞാൻ എന്റെ പ്രതിഷേധം ആദ്യമായി രേഖപ്പെടുത്തിയത്. ആ ലിങ്ക് ചില സുഹൃത്തുക്കൾക്ക് കൈമാറിയപ്പോൾ അവരാണു ഈ വിഷയം മെയിലിങ്ങ് ലിസ്റ്റിലും അയക്കാൻ ആവശ്യപ്പെട്ടത്.  ഉടൻ തന്നെ അത് ഇവിടെയും പോസ്റ്റ് ചെയ്തു. ഈ പത്തു മിനുട്ടിനിടയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട 'അലക്കലുകൾ' ഗൂഗ്‌ൾ പ്ലസിൽ എന്റെ കമന്റിനു താഴെ ഇതുവരെ നടന്നിട്ടില്ല. ഫേസ്ബുക്കിൽ എവിടെയെങ്കിലും ചർച്ച നടന്നോ എന്നു എനിക്കറിയില്ല. ചർച്ച നടന്നെങ്കിൽ അതു വായിക്കാൻ താല്പര്യമുണ്ട്. കണ്ണികൾ തന്നാലും.

ഇത്തരം വിഷയങ്ങൾ ഉന്നയിക്കേണ്ടത് മെയിലിങ്ങ് ലിസ്റ്റിലാണു്. അതിലൊരു കുഴപ്പവുമില്ല. (കൂടുതൽ വിവരങ്ങൾ അറിയാൻ വിക്കിപീഡിയ:മെയിലിങ്ങ് ലിസ്റ്റ് എന്ന താൾ കാണുമല്ലോ )  കാരണം ഇത് വിക്കിപീഡിയയുടെ നയരൂപീകരണത്തെക്കുറിച്ചുള്ള ചർച്ചയോ ഒന്നുമല്ല. വാർഷികാഘോഷത്തിന്റെ ഉദ്ഘാടന പരിപാടിയിൽ വിക്കിപീഡിയ മുന്നോട്ട് വെക്കുന്ന നയങ്ങൾക്ക് പൂർണമായും വ്യത്യസ്തമായ നിലപാടുകൾ പുലർത്തുന്ന ഒരു വ്യക്തിയെ അതിഥിയായി വിളിച്ചതിലുള്ള പ്രതിഷേധം രേഖപ്പെടുത്തി എന്നു മാത്രം.

അനൂപ്

സുജിത്ത്
 
മലയാളം വിക്കിപീഡിയയുടെ എറണാകുളത്തെ പത്താം വാർഷികാഘോഷ വേളയിൽ അതിഥികളിൽ ഒരാളായി പ്രകാശ് ബാരെയും പങ്കെടുക്കുന്നുണ്ടെന്ന് വിക്കിപീഡിയ താളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഇതേക്കുറിച്ച് ഞാൻ വിക്കിമീഡിയ എന്ന ഗൂഗ്‌ൾ + കമ്യൂണിറ്റിയിൽ രേഖപ്പെടുത്തിയ കമന്റ് ഇവിടെയും  ചേർക്കുന്നു.

ഈ പരിപാടിക്ക് എല്ലാ വിജയാശംസകളും നേരുന്നു.

ഒപ്പം എന്റെ ചില സന്ദേഹങ്ങൾ കൂടി പങ്കു വെക്കട്ടെ. സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പത്താം വാർഷികാഘോഷ വേളയിൽ, ഇന്റർനെറ്റ് സ്വാതന്ത്ര്യത്തെ പൂർണ്ണമായി ഹനിക്കുന്ന ഏജന്റ് ജാഡു പോലെയുള്ള കമ്പനികളുടെ തലവനായ പ്രകാശ് ബാരെയെ ക്ഷണിച്ചത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ടോറന്റിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്യുന്നവരെയെല്ലാം അറസ്റ്റ് ചെയ്യും എന്ന് ചാനൽ ചർച്ചകളിലും മറ്റും ഘോരഘോരം പ്രസംഗിച്ച് അതിനായി പോലീസിനെയും നമ്മുടെ സർക്കാരിനെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യക്തിക്ക് സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പത്താം വാർഷികത്തിൽ എന്താണു  പങ്കാണു വഹിക്കാനാകുക?

പ്രകാശ് ബാരെയെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിലുള്ള എന്റെ വ്യക്തിപരമായ എതിർപ്പു് ഇവിടെ രേഖപ്പെടുത്തുന്നു.

ഈ വിഷയത്തിലുള്ള നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ അറിയുവാൻ താല്പര്യമുണ്ട്.

അനൂപ്

---------- കൈമാറിയ സന്ദേശം ----------
From: Rajesh K <rajeshodayanchal@gmail.com>
To: anoop.ind@gmail.com, Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sat, 15 Dec 2012 18:00:45 +0530
Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയ പത്താം വാർഷികം, എറണാകുളം - ചില ആശങ്കകൾ

{{കൈ}} അനൂപൻ
ഏജന്റ് ജാദു ഇദ്ദേഹത്തിന്റെ വകയായിരുന്നോ? അങ്ങനെയെങ്കിൽ വിക്കിപീഡിയയുടെ ഈ പരിപാടിയിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്തണമായിരുന്നു. അനൂപനോട് ഞാനും യോജിക്കുന്നു...

രാജേഷ് കെ...

2012/12/15 Anoop Narayanan <anoop.ind@gmail.com>
മലയാളം വിക്കിപീഡിയയുടെ എറണാകുളത്തെ പത്താം വാർഷികാഘോഷ വേളയിൽ അതിഥികളിൽ ഒരാളായി പ്രകാശ് ബാരെയും പങ്കെടുക്കുന്നുണ്ടെന്ന് വിക്കിപീഡിയ താളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഇതേക്കുറിച്ച് ഞാൻ വിക്കിമീഡിയ എന്ന ഗൂഗ്‌ൾ + കമ്യൂണിറ്റിയിൽ രേഖപ്പെടുത്തിയ കമന്റ് ഇവിടെയും  ചേർക്കുന്നു.

ഈ പരിപാടിക്ക് എല്ലാ വിജയാശംസകളും നേരുന്നു.

ഒപ്പം എന്റെ ചില സന്ദേഹങ്ങൾ കൂടി പങ്കു വെക്കട്ടെ. സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പത്താം വാർഷികാഘോഷ വേളയിൽ, ഇന്റർനെറ്റ് സ്വാതന്ത്ര്യത്തെ പൂർണ്ണമായി ഹനിക്കുന്ന ഏജന്റ് ജാഡു പോലെയുള്ള കമ്പനികളുടെ തലവനായ പ്രകാശ് ബാരെയെ ക്ഷണിച്ചത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ടോറന്റിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്യുന്നവരെയെല്ലാം അറസ്റ്റ് ചെയ്യും എന്ന് ചാനൽ ചർച്ചകളിലും മറ്റും ഘോരഘോരം പ്രസംഗിച്ച് അതിനായി പോലീസിനെയും നമ്മുടെ സർക്കാരിനെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യക്തിക്ക് സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പത്താം വാർഷികത്തിൽ എന്താണു  പങ്കാണു വഹിക്കാനാകുക?

പ്രകാശ് ബാരെയെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിലുള്ള എന്റെ വ്യക്തിപരമായ എതിർപ്പു് ഇവിടെ രേഖപ്പെടുത്തുന്നു.

ഈ വിഷയത്തിലുള്ള നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ അറിയുവാൻ താല്പര്യമുണ്ട്.

അനൂപ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

---------- കൈമാറിയ സന്ദേശം ----------
From: Haby <lic.habeeb@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sat, 15 Dec 2012 18:10:22 +0530
Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയ പത്താം വാർഷികം, എറണാകുളം - ചില ആശങ്കകൾ

i 2nd anoop. a person like Bare shudnt b ther for such a program.
On Dec 15, 2012 6:01 PM, "Rajesh K" <rajeshodayanchal@gmail.com> wrote:
{{കൈ}} അനൂപൻ
ഏജന്റ് ജാദു ഇദ്ദേഹത്തിന്റെ വകയായിരുന്നോ? അങ്ങനെയെങ്കിൽ വിക്കിപീഡിയയുടെ ഈ പരിപാടിയിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്തണമായിരുന്നു. അനൂപനോട് ഞാനും യോജിക്കുന്നു...

രാജേഷ് കെ...

2012/12/15 Anoop Narayanan <anoop.ind@gmail.com>
മലയാളം വിക്കിപീഡിയയുടെ എറണാകുളത്തെ പത്താം വാർഷികാഘോഷ വേളയിൽ അതിഥികളിൽ ഒരാളായി പ്രകാശ് ബാരെയും പങ്കെടുക്കുന്നുണ്ടെന്ന് വിക്കിപീഡിയ താളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഇതേക്കുറിച്ച് ഞാൻ വിക്കിമീഡിയ എന്ന ഗൂഗ്‌ൾ + കമ്യൂണിറ്റിയിൽ രേഖപ്പെടുത്തിയ കമന്റ് ഇവിടെയും  ചേർക്കുന്നു.

ഈ പരിപാടിക്ക് എല്ലാ വിജയാശംസകളും നേരുന്നു.

ഒപ്പം എന്റെ ചില സന്ദേഹങ്ങൾ കൂടി പങ്കു വെക്കട്ടെ. സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പത്താം വാർഷികാഘോഷ വേളയിൽ, ഇന്റർനെറ്റ് സ്വാതന്ത്ര്യത്തെ പൂർണ്ണമായി ഹനിക്കുന്ന ഏജന്റ് ജാഡു പോലെയുള്ള കമ്പനികളുടെ തലവനായ പ്രകാശ് ബാരെയെ ക്ഷണിച്ചത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ടോറന്റിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്യുന്നവരെയെല്ലാം അറസ്റ്റ് ചെയ്യും എന്ന് ചാനൽ ചർച്ചകളിലും മറ്റും ഘോരഘോരം പ്രസംഗിച്ച് അതിനായി പോലീസിനെയും നമ്മുടെ സർക്കാരിനെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യക്തിക്ക് സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പത്താം വാർഷികത്തിൽ എന്താണു  പങ്കാണു വഹിക്കാനാകുക?

പ്രകാശ് ബാരെയെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിലുള്ള എന്റെ വ്യക്തിപരമായ എതിർപ്പു് ഇവിടെ രേഖപ്പെടുത്തുന്നു.

ഈ വിഷയത്തിലുള്ള നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ അറിയുവാൻ താല്പര്യമുണ്ട്.

അനൂപ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
With Regards,
Anoop