വിക്കിപീഡിയയ്ക്ക് വേണ്ടീ സര്‍ക്കാര്‍ സംഭാവന ചെയ്ത സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം വേണ്ട എന്നൊന്നും ആരും ഇവിടെ പറഞ്ഞില്ലല്ലോ. അതു നല്ല കാര്യമാണു അതിനെ ഞങ്ങളെല്ലാവരും സ്വാഗതം ചെയ്യുന്നു. അതു വിക്കിയിലേക്കു ചേര്ക്കുമ്പോള്‍ പൊന്തിവരുന്ന വിവിധ വിഷയങ്ങളാണു ഇവിടെ അവതരിപ്പിച്ചത്/
 

പ്രധാനമായും 3 കാര്യങ്ങള്‍ ആണു ഉന്നയിച്ചത്.

1. ഇതേ പോലെ മലയാളം വിക്കിപീഡിയയുമായി ബന്ധപ്പെട്ട ഒരു തീരുമാനം എടുക്കുമ്പോള്‍ മലയാളം വിക്കിപ്രവര്ത്തകരുമായി ബന്ധപ്പെട്ടു അവരുടെ അഭിപ്രായം ആരായാമായിരുന്നു. കാരണം ആരൊക്കെ ഏതൊക്കെ കണ്ടെന്റ് സംഭാവ്ന ചെയ്താലും, അതു വിക്കിയില്‍ ഇട്ടു വിക്കി ഫോര്‍മാറ്റിലെക്ക് കൊണ്ടു വരേണ്ടത് വിക്കിപ്രവര്ത്തകര്‍ ആണു. കണ്ടെന്റ് ശരിയായി ഫോര്മാറ്റ് ചെയ്തില്ലെന്കില്‍ അതു വായനയെ നന്നായി ബാധിക്കും. ഉദാഹരണത്തിനു സര്‍വ്വവിജ്ഞാനകോശം സൈറ്റിലെ

ടെണ്ടുല്‍ക്കര്‍, സചിന്‍ (1973 - ) http://ml.web4all.in/index.php/%E0%B4%9F%E0%B5%86%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%2C_%E0%B4%B8%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D_(1973_-_)

എന്ന ലേഖനവും

മലയാളം വിക്കിയിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ - http://ml.wikipedia.org/wiki/Sachin_Tendulkar

എന്ന ലേഖനവും കാണുക.

കൊളാബറേറ്റീവ് ഓതറിങ്ങിലൂടെ മലയാളം വിക്കിയിലെ ലേഖനത്തില്‍ കണ്ടെന്റ് കൂടുതലുണ്ട് എന്ന കാര്യം മാറ്റി നിറുത്തിയാല്‍ തന്നെ ഉള്ള വിവരം അവതരിപ്പിച്ചിരിക്കുന്ന വിധം നോക്കുക.

സര്‍വ്വവിഞ്ജാനകോശലേഖനത്തില്‍ കുറേ കണ്ടെറ്റ് ഇട്ടിരിക്കുന്നു എന്നാല്ലാതെ, അതു ചെറു തലക്കെട്ടുകള്‍ കൊടുത്തു വിഷയ വിഭജനം നടത്തുകയോ, ഇന്റര്‍ വിക്കി കണ്ണികള്‍ കൊടുക്കുകയോ, ചിത്രങ്ങള്‍ ചേര്ക്കുകയോ, ടെമ്പ്ളേറ്റുകള്‍ ചേര്ക്കുകയോ, ഒരു ക്രിക്കറ്റ് കളിക്കാരനെ കുറിച്ചുള്ള ലേഖനത്തില്‍ അത്യാവശ്യം വേണ്ട സ്റ്റാസ്റ്റിറ്റിക്സ് അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല.

2 കോശങ്ങള്‍ കൂടി താരതമ്യം ഒന്നിന്റെ മേന്മ കാട്ടുന്നതിനല്ല ഇതു പറഞ്ഞത്. മറിച്ച് ഉള്ള വിവരം കുറച്ചായാല്‍ കൂടീ അതു വേണ്ട് വിധത്തില്‍ പ്രസെന്റ് ചെയ്തിട്ടുണ്ടോ എന്ന് കാണിക്കുന്നതിനാണു.

ചുരുക്കി പറഞ്ഞാല്‍ സര്‍വ്വവിജ്ഞാനകോശത്തിലെ ഓരോ ലേഖനവും വിക്കി ഗ്രന്ഥശാലയിലേക്കായാലും, വിക്കിപീഡിയയിലേക്കായാലും എടുക്കുമ്പോള്‍ ഒരോ ലേഖനത്തിനു പിന്നിലും മലയാളം വിക്കിപ്രവര്ത്തകര്‍ ചെലുത്തേണ്ട അദ്ധാനത്തിന്റെ അളവിനെക്കുറിച്ച് "സര്‍വ്വവിജ്ഞാനകോശം വിക്കിപീഡിയക്കു സംഭാവന ചെയ്തു" എന്ന പ്രസ്ഥാവന നടത്തുമ്പോള്‍  ആരെന്കിലും ചിന്തിച്ചിരുന്നോ? ചിന്തിച്ചില്ലെന്കില്‍ ഇപ്പോഴെന്കിലും അതിനുള്ള അവസരമാണു. കാരണം മലയാളം വിക്കിപ്രവര്ത്തകര്ക്ക് ഈ പ്രവര്‍ത്തി ചെയ്യുന്നതിനു അത്രത്തോളം പ്രയത്നം ആവശ്യമാണ്. എന്നാലേ ഓരോ ലേഖനവും വിക്കി ശൈലിയ്ലേക്ക് വരൂ. എന്നാലെ അതു വായനക്കാര്ക്ക് പ്രയോജനം ചെയ്യൂ. വായനക്കാര്ക്ക് പ്രയോജനം കിട്ടിയില്ലെന്കില്‍ നമ്മള്‍ ചെയ്യുന്നതൊക്കെ വ്യര്‍ത്ഥം.

2. ചിത്രങ്ങളുടെ ലൈസന്‍സ് ഇതു മലയാളം വിക്കിയെസംബന്ധിച്ചിടത്തോളം അതീവ പ്രധാനമാണു. കണ്ടെന്റ് കോപ്പി ചെയ്താലും ചിത്രങ്ങളുടെ കൃത്യമായ ഉറവിടം വ്യക്തമാക്കത്തിടത്തോളം കാലം പടങ്ങള്‍ വിക്കിഗ്രന്ഥശാലയിലേക്കും വിക്കിപീഡിയയിലേക്കും  അപ്‌‌ലൊഡ് ചെയ്യാന്‍ പറ്റില്ല. എന്തായാലും സര്‍വ്വവിജ്ഞാനകോശത്ത്തിലെ പടങ്ങളെല്ലാം സര്‍വ്വവിജ്ഞാനകോശ ഇന്സ്റ്റിറ്റ്യൂട്ടും അതിന്റെ പ്രവര്‍ത്തകരും എടുത്തതല്ലല്ലോ. GFDL ലൈസന്സ് ചിത്രത്തിനു കണ്ടെനിനു കൊടുക്കുന്നതു പോലെ കൊടുക്കാന്‍ പറ്റില്ല. അതിനാല്‍ ചിത്രങ്ങളുടെ ഉറവിടത്തിന്റെ  കാര്യത്തിലും അതിന്റെ ലൈസന്‍സിങ്ങിന്റെ കാര്യത്തിലും മലയാളം വിക്കിപ്രവര്ത്തകരും സര്‍വ്വവിജ്ഞാനകോശ അധികാരികളും തമ്മില്‍ ഒരു ചര്ച്ച ആവശ്യമാണു. അതിനുള്ള ഒരു സംവിധാനം വിമല്‍ ഒരുക്കുമെന്നു പ്രതീക്ഷിക്കുന്നു.


3. മലയാളം വിക്കിസംരഭങ്ങളെ (വിക്കിപീഡിയ മാത്രമല്ല നമുക്കുള്ളത്) ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സര്‍ക്കാര്‍ സഹായം. ഇതിനു ഐടി മിഷ്യന്‍, ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട്, സര്‍വ്വ വിജ്ഞാനകോശ ഇന്സ്റ്റിറ്റ്യൂട്ട്, സാംസ്കാരിക വകുപ്പ്, പുരാവസ്തു വകുപ്പ് തുടങ്ങി നിരവധി സര്ക്കാര്‍ വകുപ്പുകളുടെ സഹായം മലയാളം വിക്കിപ്രവര്ത്തകര്ക്ക് വേണം.

ഇതുവരെ നടന്നതു പോലെ മലയാളം വിക്കിപ്രവര്ത്തകരുടെ കൈയ്യില്‍ നിന്നു ആയിരങ്ങള്‍ ചിലവാകുന്ന ഒരു വിക്കി സംഗമം ഇനി നടത്തരുത് എന്നുണ്ട്. കാരണം വിക്കിപ്രവര്‍ത്തകര്‍  ഒക്കെ വിജ്ഞാനം പന്കുവെക്കുക എന്ന പ്രവര്‍ത്തനത്തലൂടെ തന്നെ ഭാവി കേരളീയ സമൂഹത്തിനു വലിയ സംഭാവനങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ ഒന്നു കൂടിച്ചേര്‍ന്ന് വിക്കിയെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനു വരുന്നവരുടെ കൈയ്യില്‍ നിന്നു, ഹാളിനു കൊടുക്കാനുള്ള വാടകയും, ബ്രോഡ്ബാന്‍ഡ് വാടക, പ്രൊജക്ടറിനു കൊടുക്കാനുള്ള വാടക, ഭക്ഷണത്തിനുള്ള ചിലവ് എന്നൊക്കെ പറഞ്ഞ വാങ്ങേണ്ടി വരുന്നത് വളരെ ഖേദകരമാണു.

ഈ ഒറ്റകാരണം കൊണ്ടാണു മലയാളം വിക്കിപ്രവര്ത്തകരുടെ കൂട്ടായ്മകളില്‍ ആരും വരാത്തതു. ഒരു സാധാരണ വിക്കിയൂസര്‍ ചിന്തിക്കുക ഞാന്‍ സംഭവന ചെയ്യുന്നതും പോരാ, കൂടി ചേരുന്നതിനു എന്റെ പോക്കറ്റില്‍ നിന്നു പൈസമുടക്കണോ എന്നാവും. അങ്ങനെ ഒരു സ്ഥിതി വിശേഷം ഇനിയുണ്ടാകരുത് എന്നു ആഗ്രഹം ഉണ്ട്. വിക്കി പ്രവര്‍ത്തകരുടെ കൂട്ടായമ നടക്കുന്ന സ്ഥലത്തെ കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളും (സ്കൂള്‍, കോളേജ് മുതലായവ)  അവിടുത്തെ പ്രൊജക്ക്ടറും, ബ്രോഡ് ബാന്ഡ് കണക്ക്ഷനും, കമ്പ്യൂട്ടറും മറ്റും ഉപയോഗിച്ച് വിക്കിയെ ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി തന്നാല്‍ പിന്നെ വിക്കിസംഗമങ്ങള്‍ക്ക് വരുന്നവരുടെ ഭക്ഷണച്ചിലവിനുള്ള വക മാത്രം കണ്ടെത്തിയാല്‍ മതി. ഈ വിധത്തിലുള്ള ചര്‍ച്ചകള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. കാരണം സര്‍ക്കാരുമായി ബന്ധപ്പെടാനുള്ള ഒരു പ്ളാറ്റ്ഫോം മലയാളം വിക്കിപ്രവര്ത്തകര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല
. ഇപ്പോഴും കിട്ടിയിട്ടില്ല.

അതിനാല്‍ മുകളില്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് സമഗ്രമായ ചര്‍ച്ച പ്രതീക്ഷിക്കുന്നു.

ഷിജു അലക്സ്



 



2008/11/18 V K Adarsh <adarshpillai@gmail.com>
കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സര്‍വവിജ്ഞാന കോശം മലയാളം വിക്കിപീഡിയയിലേക്കെത്തുന്നതിനെ എന്തുകൊണ്ടും സ്വാഗതം ചെയ്യേണ്ടതാണ്. ഒന്നാമതായുള്ള കാരണം ഇതു വളരെക്കാലം കൊണ്ട് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നിര്‍മ്മിച്ചതാണന്നെതാണ്. രണ്ടാമതായി ഇതു വിവര സമ്പുഷ്ടവും ആധികാരികവുമാണ്. ഇതു റഫറന്‍സായി കൊടുക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. മാത്രമല്ല സര്‍വവിജ്ഞാന കോശത്തിന്റെ ഇപ്പോഴുള്ള വായനക്കാരും ഇതുപയോഗിക്കുന്ന വായനശാലകളും പള്ളിക്കുടങ്ങളും അടുത്ത വോള്യം സര്‍വവിജ്ഞാന കോശം എന്ന നിലയില്‍ നമ്മുടെ മലയാളം വിക്കിപീഡിയൈലേക്ക് വരാന്‍ വേണ്ട നീക്കങ്ങള്‍ നടത്തണം. സാംസ്കാരിക വകുപ്പിന് പത്രപരസ്യം കൊടുക്കാന്‍ വലിയ ബുദ്ധിമുട്ടുമില്ല. ഓണ്‍ലൈന്‍ വിക്കിപീഡിയയുടെ പ്രാധാന്യവും സര്‍ക്കാരിന്റെ മലയാളം യൂണികോഡ് ഇനിഷ്യേറ്റീവും കൂടി പരാമര്‍ശിക്കുന്ന പരസ്യമായാല്‍ നന്ന്. പിന്നെ നമുക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത്, അക്ഷയ, മറ്റ് ശാസ്ത്ര സാമൂഹിക സംഘടനകളുമായും പ്രചരണ പദ്ധതികളില്‍ കൈ കോര്‍ക്കാം.

2008/11/17 MANJITH JOSEPH <manjithkaini@gmail.com>

സര്‍‌വ്വവിജ്ഞാനകോശം ഉള്ളടക്കം വിക്കിപീഡിയയ്ക്കു നല്‍കുന്നു എന്നത് ജിമ്മി വെയില്‍‌സിനെ സുഖിപ്പിക്കാനുള്ള ഭംഗിവാക്കാണ്. പബ്ലിക്ക് ഡൊമെയ്നില്‍ ആക്കിയാല്‍ അത് ആര്‍ക്കും എടുത്തുപയോഗിക്കാമെന്നോര്‍ക്കണം. ഷിജു പറഞ്ഞ രണ്ടാമത്തെ നിര്‍ദ്ദേശം‌പോലെ 'സര്‍വ്വ' ഉള്ളടക്കം ഗ്രന്ഥശാലയിലേക്കു മാറ്റുകയാണ് നമുക്ക് നല്ലത്. സര്‍ക്കാര്‍ വിജ്ഞാനകോശത്തിലെ പലലേഖനങ്ങളിലും അതതുകാലത്തെ സര്‍ക്കാരുകളുടെ പക്ഷപാതിത്തം കടന്നുകൂടിയിട്ടുണ്ട്. ചിത്രങ്ങള്‍ പലതും കേരളത്തിലെ മിക്ക പുസ്തകങ്ങളിലും എന്നതുപോലെ ലൈസന്‍സുകള്‍ മാനിക്കാതെ കോപ്പിയതാകാനാണു സാധ്യത. ഈ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ലേഖനങ്ങള്‍ അപ്പാടെ വിക്കിപീഡിയയിലേക്ക് ചേര്‍ക്കുന്നത് നന്നല്ല.

2008/11/17 Jesse Francis <gtalkjesse@gmail.com>
ഞായറാഴ്ച്ച മനോരമേലെ ഫ്രീസോഫ്റ്റ് സെമിനാറിന്റെ റിപ്പോര്‍ട്ടിലും ഉണ്ടാരുന്നു....

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Manjith Kainickara
http://manjithkaini.blogspot.com/
http://flickr.com/photos/manjithkaini/


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
sincerely yours

V K Adarsh
__________________________________
Off: Lecturer, Dept:of Mechanical Engineering,Younus college of Engg & Technology,Kollam-10
& web admin of http://urjasamrakshanam.org

Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
Mob: 093879 07485  blog: www.blogbhoomi.blogspot.com
********************************************
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"

Save Paper; Save Trees

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l