നന്നായി രമേഷ്ജീ,
വലിയ ചര്‍ച്ചകള്‍ക്കൊന്നും നില്‍ക്കാതെ കാര്യം താങ്കള്‍ നടത്തുന്നത് കാണുമ്പോള്‍ ആദരവുണ്ട് :)
കഴിഞ്ഞ സംഗമോത്സവത്തിലും, സംഗമോത്സവ ഡയറക്ടര്‍ എന്ന പദവി സ്വയം ഏറ്റെടുത്ത്
പരിപാടികള്‍ താങ്കള്‍ തന്നെ നിയന്ത്രിച്ചത് വലിയൊരു ആശ്വാസമായിരുന്നു...

രമേഷ്ജീ സൂചിപ്പിച്ചതുപോലെ, ഇപ്പോള്‍ പ്രസന്റേഷനുകളെക്കുറിച്ച് വലിയ വ്യക്തത വന്നിട്ടില്ല. എങ്കിലും 15 പ്രസന്റേഷനുകള്‍ വരെ നടത്തുവാനുള്ള സംവിധാനം നാം ഒരുക്കുകയാണ്. അതിലോരോന്നിലും കാണികളുടെ പങ്കാളിത്തം എത്രയാകുമെന്നതില്‍ താങ്കള്‍ പങ്കുവെച്ച സംശയം എനിക്കുമുണ്ട്. എങ്കിലും പശ്ചാത്തല സൗകര്യം നാം ഒരുക്കിവെച്ചിരിക്കും.

ഒന്നാം ദിവസത്തെ കളര്‍ ഇത്രയും വേണോ :)

ഇനി അവതരണങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് കൊടുക്കേണ്ടേ ?
വലിയ തോതിലുള്ള പ്രതികരണം ഉണ്ടാവാനിടയില്ല എന്നതിനാല്‍ തന്നെ അവയില്‍
നിന്നും കഴിഞ്ഞവര്‍ഷം ചെയ്തതുപോലെ ഒരു തെരഞ്ഞെടുപ്പിനുള്ള നടപടിക്രമം ഒഴിവാക്കാം.

പക്ഷേ, അവതരണങ്ങള്‍ സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അന്തിമ സമയപരിധി വെച്ച്
അതിനുമുന്നേയായി, അവരുടെ വിഷയവും ചുരുക്കവും ബന്ധപ്പെട്ട താളില്‍ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെടുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു...

സുജിത്ത്

2013, നവംബർ 6 5:20 PM ന്, Ramesh N G <rameshng@gmail.com> എഴുതി:
- വക്കീൽ  പറഞ്ഞത് പോലെ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഒരു പ്രധാന കാര്യം പരിപാടികളുടെ കാര്യത്തിൽ
- മൂന്ന് ഹാളുകളിലായി നടത്താനുള്ള ആളുകൾ എന്തായാലും ഉണ്ടാകില്ല.
- പൊതുവെ കണ്ടിട്ടുള്ള ഒരു പ്രവണത, ആളുകൾ പ്രധാന ഹാളിൽ തന്നെ ഇരിക്കുക എന്നുള്ളതാണ്.
- കഴിഞ്ഞ തവണ എല്ലാ അവതരണങ്ങളും മൂന്ന് ഹാളിലായി നടത്താൻ തീരുമാനിച്ചതിനു ശേഷം എല്ലാം നമ്മൽ ഒറ്റഹാളിൽ സമയബന്ധിതമായി നടത്തി.

ഇത്തവണ, രണ്ട ഹാളുകൾ ഉണ്ടെങ്കിൽ തന്നെയും, നമുക്ക് അധികം അവതരണങ്ങൾ ഇല്ല.
നിർദ്ദേശങ്ങൾ
1. എല്ലാ അവതരണങ്ങളും പ്രധാന ഹാളിൽ തന്നെ നടത്താം
2. സൗഹൃദം, വിക്കി നെറ്റ്‌വർക്കിംങ് എന്നിവ മറ്റുള്ള ഹാളിൽ നടത്താം.
3. ഇതരഭാഷാ വിക്കിപ്രവർത്തകർക്കായി മറ്റു ഹാളിൽ എന്തെങ്കിലും അവതരണം വച്ചിട്ട്, ആരും ഇല്ലെങ്കിൽ പിന്നെ കാര്യങ്ങൾ മോശമാകും.

കൂടുതൽ അഭിപ്രായങ്ങൾ പറയുക.

2013/11/5 Adv. T.K Sujith <tksujith@gmail.com>

രമേഷ്ജിക്ക് {{കൈ}}

ചില പ്രധാന ഭേദഗതികള്‍ നിര്‍ദ്ദേശിക്കട്ടെ.

൧) ഒന്നാം ദിനം 14:00 – 16:00 പൊതു സെമിനാര്‍ നടക്കുമ്പോള്‍ സമാന്തരമായി മറ്റുപരിപാടികള്‍ നടത്തുന്നത് ഒഴിവാക്കണം. ഇതര ഭാഷകള്‍ക്കായുള്ള പരിപാടി വേണമെങ്കില്‍ ആലോചിക്കാം.

൨) 16:30 – 18:00 ഒന്നാം ദിവസം മറ്റ് വിക്കിമീഡിയരുടെ സാന്നിദ്ധ്യം കുറവാകുമെന്നതിനാല്‍ സമാന്തര അവതരണങ്ങള്‍ തുടങ്ങണോ എന്ന് ആലോചിക്കണം. ഈ സമയത്ത് ആലപ്പുഴ നിവാസികളും പുതിയ ആളുകളുമായവര്‍ക്കായി വിക്കിപഠന ശിബിരം പ്രധാന ഹാളില്‍ മാത്രമായി നടത്തിയാല്‍ പോരേ...? സെമിനാറിലും അനൗണ്‍സ് ചെയ്യാം. വൈകിട്ട് 6 മുതല്‍ 8 വരെ എങ്ങനെ നല്ല വിക്കിപീഡിയ ലേഖനമെഴുതാം എന്ന പരിശീലനം ഉണ്ടാവുമെന്ന്...

൩) രണ്ടാം ദിവസം 12:00 – 13:00 മലയാളം ടൈപ്പിംഗ് പരിശീലനം വേണ്ട. അത് ആദ്യ ദിവസത്തെ വിക്കിപഠന ശിബിരത്തോടൊപ്പം നടക്കുമല്ലോ... ആല്ലെങ്കില്‍ ആദ്യ ദിനത്തിലെ വിക്കിനെറ്റ് വര്‍ക്കിംങ്ങ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്താണ് ? ആ സ്ലോട്ടിലേക്ക് മാറ്റാം.

൪) 12:00 – 13:00 ഈ സമയത്ത് നടക്കേണ്ടത്, ഉത്ഘാടന ശേഷമുള്ള പരിചയപ്പെടലും വിക്കിമീഡിയ തല്‍സ്ഥിതി അവലോകനവുമാണ്.

൫) 16:30 – 18:00 വിക്കിസംഗമോത്സവ സമാപന സമ്മേളനം നടത്തണം. കഴിയുമെങ്കില്‍ വിക്കിവോയേജ് ഉത്ഘാടനവും.  മൂന്നാം ദിനത്തിലെ ജലയാത്രയ്കായി നില്‍ക്കുന്നവര്‍ മാത്രമേ 6 മണിക്കുശേഷവും ആലപ്പുഴയില്‍ തങ്ങുന്നുള്ളൂ... മറ്റുള്ളവര്‍ അന്നുതന്നെ തിരികെ പോകും. അതായത് ഈ സമയത്ത് വെച്ചിട്ടുള്ള സമാന്തര സമ്മേളനങ്ങള്‍ നടക്കില്ല എന്ന് ചുരുക്കം.

൬) ചെയ്യാവുന്ന സംഗതി 14.00 -16.15 വരെ 45 മിനിട്ടുകള്‍ വീതമുള്ള മൂന്ന് സെഷനുകളിലായി മൂന്ന് ട്രാക്കിലും കൂടി 9 അവതരണങ്ങള്‍ നടത്തുക എന്നതാണ്. അതിലധികം അവതരണങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വരാന്‍ സാദ്ധ്യത കാണുന്നില്ല.

൭) 16.15 (4.15) സമയത്ത് ചായ കൊടുത്തശേഷം 4.30 മുതല്‍ സമാപന സമ്മേളനവും വിക്കിവോയേജ് ഉത്ഘാടനവും വെച്ചാല്‍ മതിയാകുമെന്ന് തോന്നുന്നു.

5 ന് സമാപന സമ്മേളനം പൂര്‍ത്തീകരിച്ച ശേഷം വിക്കിചങ്ങാത്തവും കലാപരിപാടികളും തുടരാം. പിറ്റേന്നത്തെ ജലയാത്ര വരെ :)

സുജിത്ത്

2013, നവംബർ 5 1:34 PM ന്, Ramesh N G <rameshng@gmail.com> എഴുതി:

ഇംഗ്ലിഷ് പേജിലും താളിന്റെ Programs Page Outline ശരിയാക്കിയിട്ടുണ്ട്.

2013/10/29 Netha Hussain <nethahussain@gmail.com>
സൈൻപോസ്റ്റിനെക്കുറിച്ച് സുജിത്തേട്ടൻ പറഞ്ഞപ്പോഴാണ് ഓർത്തത്. അവിടെ വാർത്ത വരാനായി വേണ്ടതു ചെയ്യാം. 

നത

2013/10/29 Adv. T.K Sujith <tksujith@gmail.com>

മെറ്റയിലാവുമ്പോള്‍ സൈന്‍പോസ്റ്റ് പോലുള്ള ന്യൂസ് ലെറ്ററുകളിലും മെയിലിംഗ് ലിസ്ററുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാദ്ധ്യത കാണുന്നുണ്ട്

സുജിത്ത്

2013, ഒക്ടോബർ 29 9:03 PM ന്, ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com> എഴുതി:

അതെന്താ മെറ്റാവിക്കിയിൽ ആയാൽ?
മറ്റു സമൂഹങ്ങളിലെ ആളുകൾക്കുകൂടി വായിച്ചറിയേണ്ടതുകൊണ്ടാണു് മെറ്റാവിക്കിയിൽ തന്നെ ചേർക്കുന്നതു് കൂടുതൽ യുക്തമാവുന്നതു്.
മെറ്റാവിക്കി എല്ലാ സമൂഹങ്ങൾക്കും വേണ്ടിയുള്ളതുമാണു്.

2013/10/29 Shiju Alex <shijualexonline@gmail.com>
ഇത് മെറ്റാവിക്കിയിൽ ചെയ്യേണ്ട കാര്യമില്ലായിരുന്നു.ആവശ്യം വേണ്ട താളുകൾക്ക് /en എന്ന സബ് പേജ് ഫീച്ചർ ഉപയോഗിച്ച് മലയാളം വിക്കിപീഡിയയിൽ തന്നെ ചെയ്യുന്നതാണ് നല്ലത്.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com