പുതിയതായൊരാൾ വന്ന് ഇങ്ങനെയൊരു പുസ്തകം എടുത്തു നോക്കിയാൽ എന്താണു തോന്നുക? ഇത് ശരിയായ ടെക്സ്റ്റ് ആണെന്നു വിശ്വസിച്ചാൽ അയാളെ തെറ്റു പറയാൻ കഴിയുമോ? അതുകൊണ്ട് തെറ്റുതിരുത്തൽ വായന കഴിയാത്തവയാണെങ്കിൽ അത് പ്രത്യേകം അടയാളപ്പെടുത്തി തന്നെ കാണിക്കുന്നതായിരിക്കും ഉചിതം-പ്രധാനപേജിൽ പ്രദർശിപ്പിക്കുകയാണെങ്കിൽ. അല്ലെങ്കിൽ ആ കൃതി തുറക്കുമ്പോൾ അതിനു മുകളിലെങ്കിലും ഇങ്ങനെ ഒരു ഫലകം ചേർക്കാൻ കഴിയുകയാണെങ്കിൽ അത് നന്നായിരിക്കും. വായിക്കാനായി എത്തുന്നൊരാൾ അതിന്റെ സ്രോതസ്സിൽ പോയി തിരുത്താൻ കൂടിയാൽ അതും ഗുണമാകുമല്ലോ.

2013, മേയ് 31 9:18 PM ന്, സുനിൽ (Sunil) <vssun9@gmail.com> എഴുതി:
പ്രസിദ്ധീകരിക്കുക എന്നുദ്ദേശിക്കുന്നത്, പ്രധാനതാളിൽ പേരുചേർക്കുക എന്നാണോ? ആദ്യ ലെവൽ പ്രൂഫ് റീഡിങ് കഴിയാതെ പ്രധാനതാളിൽ പേരുചേർക്കില്ല എന്നു തീരുമാനിക്കണോ?

2013/5/31 Balasankar Chelamattath <c.balasankar@gmail.com>
കൂടാൻ ആളുണ്ടെങ്കിൽ വിക്കിപീഡിയയിലെ ഒറ്റവരി നിർമാർജ്ജനം പോലെ, ഗ്രന്ഥശാലയിൽ തെറ്റുതിരുത്തൽ പദ്ധതി തുടങ്ങാവുന്നതേ ഉള്ളു. ഗ്രന്ഥശാലയുടെ പ്രശ്നം, സ്ഥിരമായ ഉപയോക്താക്കൾ ഇല്ലെന്നതാണ്. അതുകൊണ്ട് തന്നെ എത്ര നാൾ ഒരു പദ്ധതി ജീവിക്കും എന്ന് ഉറപ്പില്ല. തീരാതെ നിൽക്കുന്ന ഉള്ളൂർ സമാഹരണം തന്നെ ഉദാഹരണം.

എന്തായാലും ഈ മെയിലിന് നന്ദി, കുറച്ചുനാൾ ഇനി തെറ്റുതിരുത്തലിൽ കൈ വെയ്ക്കാം...

Regards,
Balasankar C

2013, മേയ് 31 9:08 PM ന്, shaji arikkad <shajiarikkad@gmail.com> എഴുതി:
തെറ്റു തിരുത്തൽ നടത്താത്ത പല കൃതികളും ഗ്രന്ഥശാലയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.(ഉദാഹരണം ഇവിടെ). ഇത്രയും ധൃതി കൂട്ടി ഇതൊക്കെ ചെയ്യുന്നത് എന്തിനാ? ഇവയിലെല്ലാം തന്നെ ധാരാളം തെറ്റുകളും കടന്നു കൂടിയിട്ടുണ്ട്. എണ്ണം കൂട്ടൽ മാത്രമാണോ നമ്മുടെ ഉദ്ദേശ്യം? വിക്കിഗ്രന്ഥശാലയുടെ ആധികാരികതയിൽ വിശ്വസിച്ച് ഇതിലെ കൃതികൾ വായിക്കാനെടുക്കുന്നവരെ വഞ്ചിക്കുന്ന ഈ നടപടി തിരുത്തണമെന്ന് നിർദ്ദേശിക്കുന്നു.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l