സുഗീഷ് പറഞ്ഞതിനോടു യോജിക്കുന്നു. നയം തിരുത്തുന്നത് വിക്കിപീഡിയയിൽ തന്നെ വേണം, വിക്കി സംഗമോത്സവത്തിലല്ല. 


2013/11/12 sugeesh | സുഗീഷ് * <sajsugeesh@gmail.com>
നയങ്ങൾ മാറ്റം വരുത്തണമെങ്കിൽ മാറ്റം വരുത്തുക. അല്ലാതെ ഇപ്പോഴുള്ള
നയങ്ങളിൽ ഈ പറയുന്ന കാര്യങ്ങളെ കൊണ്ട് പ്രതിഷ്ഠിക്കാൻ കഴിയുകയില്ല. അതു
മാത്രമാണ് പറയുന്നത്.. പുതിയ നയങ്ങൾ ചേർക്കണം/പഴയവ പുതുക്കണം എങ്കിൽ
പുതുക്കുക. അല്ലാതെ ഈ നയവും പൊക്കിപ്പിടിച്ച് അവനിതിലില്ലാ അതൊകൊണ്ട്
ഇതിൽ ചെയ്യുന്നവനും പറയുന്നവനുമൊക്കെ വിവരദോഷികളും അല്പന്മാരും
വിഡ്ഡികളുമാണെന്ന വാദം അംഗീകരിക്കാൻ പറ്റില്ല എന്നുമാത്രം..
കുഴൂർ വിൽസൺ ആയാലും  ടി.പി. ചന്ദ്രശേഖരനായാലും
മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കാത്ത താളുകളിൽ
ശ്രദ്ധേയത/ആധികാരികതാ ഫലകങ്ങൾ ഇനിയും ചാർത്തേണ്ടി വരും..  നീക്കം ചെയ്യാൻ
നിർദ്ദേശിക്കുകയും  ചെയ്യും..

ഇനി അതല്ല ഇതൊക്കെ വേണമെങ്കിൽ പഞ്ചായത്തിൽ ചർച്ചയിടൂ...
നയമുണ്ടാകട്ടെ....  എനിക്ക് ഇവരെയൊക്കെ പിടിച്ച് വിക്കിയിലിട്ട് അവരുടെ
സഹയാത്രികൻ ആകാൻ താത്പര്യമില്ല.. താത്പര്യമുള്ളവർ നയം ഉണ്ടാക്കുക...
പുതിയതായി ചേർക്കുന്ന/ചേർക്കപ്പെടുന്ന നയങ്ങളിലും മാനദണ്ഡങ്ങളിലും
ഉൾക്കൊള്ളിക്കാൻ കഴിയാത്തവർ വീണ്ടും ഉണ്ടെങ്കിൽ വീണ്ടും നയം മാറ്റുക.....

ലോകത്തിലെ സകലകാര്യങ്ങളും വിക്കിയിൽ വരാൻ ആഗ്രഹിക്കുന്നു എങ്കിൽ
{{ശ്രദ്ധേയത}} എന്ന സാധനം തന്നെ വേണ്ടെന്നും വയ്ക്കാവുന്നതാണ്.  :D



--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l