നവനീത് ആണവച്ചില്ലും സംയുക്തച്ചില്ലും കൂടിക്കുഴഞ്ഞ് കിടന്നപ്പോള്‍ അനുഭവിച്ച നിരവധി പ്രശ്നങ്ങളില്‍നിന്ന് രക്ഷപെടാന്‍ വിക്കിപീഡിയയില്‍ ഉപയോക്താക്കള്‍ ആലോചിച്ചെടുത്ത തീരുമാനമാണത്. ആ പ്രശ്നത്തെ അതിലും നന്നായി സോള്‍വ് ചെയ്യാനുള്ള വഴി നവനീതിന്റെ പക്കലുണ്ടെങ്കില്‍ വിക്കിപീഡിയയില്‍ അവതരിപ്പിക്കാവുന്നതാണ്.

2013/6/26 നവനീത് .....(Navaneeth Krishnan.S) <navaneeth.sree@gmail.com>
ആണവച്ചില്ല് വിക്കിയുപയോഗിക്കുന്നവരില്‍ അടിച്ചേല്‍പ്പിച്ചതുപോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ഇതും. ആണവച്ചില്ലിന്റെ കാര്യത്തില്‍ ആണവമല്ലാത്ത ചില്ലുപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ വിക്കിമീഡിയോ സോഫ്റ്റ്‌വെയര്‍ പൊളിച്ചെഴുതിയിരുന്നു. ഇവിടെ പക്ഷേ നിങ്ങള്‍ക്ക് ഏതു ഫോണ്ടുവേണമെങ്കിലും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലുമുണ്ട്. ഫയല്‍നെയിം ആണവച്ചില്ലുപയോഗിക്കാതെ എഴുതി എന്ന ഒറ്റക്കാരണത്താല്‍  ലയാളം വിക്കിയില്‍ ചിത്രം എടുക്കാതിരിക്കുന്നു. മലയാളം വിക്കിയില്‍ ഉപയോഗിക്കണമെങ്കില്‍ ആണവച്ചില്ലില്‍ എഴുതിക്കൊണ്ടുവരണമത്രേ! യുണിക്കോഡ് കണ്‍സോര്‍ഷ്യം അനുവദിച്ച ഒരു ക്യാരക്റ്ററിനെ വിക്കിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത പാകത്തിലാക്കിയ പാതകം ചെയ്ത ആളുകള്‍തന്നെയല്ലേ ഇപ്പോള്‍ ഈയൊരു അടിച്ചേല്‍പ്പിക്കലിനേയും എതിര്‍ക്കുന്നതെന്നത് കൗതുകകരമായിത്തോന്നുന്നു. വെബ്ഫോണ്ട് ഉപയോഗിക്കാനുള്ള ഒരു ഓപ്ഷന്‍ ഉണ്ടാക്കിയിട്ടാല്‍ മാത്രം മതിയാകുന്നതാണെന്നാണ് എനിക്കു തോന്നുന്നത്.

2013/6/25 സുനിൽ (Sunil) <vssun9@gmail.com>

തമിഴ് വിക്കിപീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടതിൻപ്രകാരം തമിഴിൽ ഡീഫോൾട്ട് വെബ്ഫോണ്ട് ഡിസേബിളാക്കിയിട്ടുണ്ട്. മലയാളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്നും അതുകൊണ്ട് ഡിസേബിൾ ചെയ്യില്ലെന്നുമെന്നാണ് പറയുന്നത്.

ഒരു വോട്ടെടുപ്പ് വേണമെങ്കിൽ വിക്കിയിൽ നടത്തി വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കാം എന്നേ ഒരു വഴിയുള്ളൂ.

2013/6/25 Anilkumar KV <anilankv@gmail.com>
വിക്കിമീഡിയ തെറ്റായ നിലപാടെടുത്തതുകൊണ്ടു് മാത്രം (അതു് എതെങ്കിലും നിക്ഷിപ്ത താല്പര്യത്തിന്റെ ഇടപെടലുകൊണ്ടുണ്ടായതാണെങ്കില്‍ പോലും), മലയാളം വിക്കിയുമായി വിട്ടുനില്‍ക്കരുതു്. വിക്കിമീ‍ഡിയെ കണ്ടിട്ടൊന്നുമല്ലല്ലൊ ഇതുമായി സഹകരിച്ചു് തുടങ്ങിയതു്. അതിനാല്‍, വളരെസജീവപ്രവര്‍ത്തകരായ ഷിജുവും, വിശ്വപ്രഭയും മറ്റും മലയാളം വിക്കിപീഡിയയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള അവരുടെ തീരുമാനം പെട്ടന്നു് തന്നെ മാറ്റണമെന്നു് ആഗ്രഹിക്കുന്നു.

- അനില്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക