2013/1/5 Prince Mathew <mr.princemathew@gmail.com>
:)

On 1/5/13, Georgekutty K.A. <jorjqt@live.com> wrote:
>
> 'സൈബർ-ഇന്ത്യ' പൊതുവേ ഹിന്ദുത്വവാദികളുടെ പിടിയിലാണെന്നാണ് ശ്രുതി.
> ഒറ്റനോട്ടത്തിൽ അതിൽ സത്യമുണ്ടെന്നും തോന്നിയിട്ടുണ്ട്.  അതുകൊണ്ട് മലയാളം
> വിക്കിപ്പീടിയയെ ഇത്തിരി ഇടത്തോട്ട് ഉന്താനുള്ള സിപിഎമ്മിന്റെ ശ്രമത്തിന്റെ ഫലം
> നല്ലതാവും എന്നു പ്രതീക്ഷിക്കാം.  പക്ഷേ ചെഗുവേരയുടെ വീരകൃത്യങ്ങൾ
> ഘോഷിക്കുന്നതിനിടെ അങ്ങേര് സംഗീതം നിരോധിച്ചു, സിനിമ നിരോധിച്ചു എന്നൊക്കെ
> എഴുതാതിരിക്കാൻ മാത്രമെങ്കിലും വിവരമുള്ള സഖാക്കളെ വേണം വിക്കിയിലേക്ക്
> 'ഡെപ്യൂട്ട്' ചെയ്യാൻ എന്നു മാത്രം:)
>
> ജോർജുകുട്ടി


 
അല്ല കൂട്ടരേ, നമ്മുടെയൊക്കെ നിഷ്പക്ഷത ഏതുപക്ഷത്താണ്.നാം എന്തിനെയാണ് ഭയപ്പെടുന്നത്. ആശയലോകത്ത് സമാധാനം യഥാർത്ഥലോകത്തെ യുദ്ധത്തേക്കാൾ ഭയപ്പെടേണ്ടതു തന്നെയാണ്.ആരെങ്കിലും വരുന്നുവെങ്കിൽ നാം അവരെ സ്വാഗതം ചെയ്യുകതന്നെ വേണം..കൂടാതെ നമ്മുടെ ജാഗ്രത കണ്ണുമ്മിഴിച്ച് കാത്തിരിക്കുന്നുണ്ടല്ലോ?
 
 










 
> Date: Sat, 5 Jan 2013 00:23:24 +0530
> From: tksujith@gmail.com
> To: wikiml-l@lists.wikimedia.org
> Subject: Re: [Wikiml-l]       വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീം
>
>
>
> "ശ്രദ്ധേയവും നിഷ്പക്ഷവും മാനദണ്ഡങ്ങള്‍ക്ക് വിധേയമായതുമായ ലേഖനങ്ങള്‍മാത്രമേ
> വിക്കിപീഡിയയില്‍ അനുവദിക്കാവൂ " എന്നത് നമ്മുടെ തീരുമാനം. "വിക്കിപീഡിയയില്‍
> നമ്മുടെ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്ന രീതി ശരിയല്ല,
> പ്രതിഫലിക്കുന്നതേയില്ല, അതിനാല്‍ സജീവമായി അതിലിടപെടുന്ന ഒരു ടീമിനെ
> വാര്‍ത്തെടുക്കണം"
>
> എന്നത് അവരുടെ തീരുമാനം.
>
> നമുക്ക് നമ്മുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ തന്നെയല്ലേ,
> അവര്‍ക്ക്  അവരുടേതായ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യവും ? ലോകത്ത്
> ഏതെങ്കിലും സംഘടനകള്‍ "ഇങ്ങനെയേ തീരുമാനമെടുക്കാവൂ" എന്ന് മറ്റേതെങ്കിലും
> സംഘടനകള്‍ക്ക് പറയാനാവുമോ ? ഈ ഒരു തീരുമാനത്തിനുപിറകേ മറ്റനേകം കോണുകളില്‍
> നിന്നും സമാനമായ തീരുമാനം ഉണ്ടായേക്കാം. അല്ലെങ്കില്‍ തന്നെ, നിലവില്‍ ഇത്തരം
> തീരുമാനങ്ങള്‍ക്കനുസരിച്ചുള്ള തിരുത്തലുകള്‍ ആരും നടത്തുന്നില്ല എന്ന് നമുക്ക്
> ഉറപ്പിച്ചങ്ങട്ട് പറയാനാവുമോ ?
>
>
> //നമുക്ക് വേണ്ടത് നിഷ്പക്ഷരായ വിക്കിപീഡിയന്മാരെയാണ്, അല്ലാതെ തങ്ങളുടെ
> രാഷ്ട്രീയ വീക്ഷണത്തിനനുസരിച്ച് വിക്കിപീഡിയ ലേഖനങ്ങളെ തിരുത്തി
> എഴുതാൻവേണ്ടി മാത്രം രജിസ്റ്റർ ചെയ്യുന്ന POV Pushers-നെ അല്ല//
>
> തീര്‍ച്ചയായും ശരിയാണ്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍, അര്‍ക്കും
> തിരുത്താവുന്ന ഒരു വിജ്ഞാനകോശമെന്ന നിലയില്‍, ഉപയോക്താവായി ആരെ വേണം ആരെ വേണ്ട
> എന്ന് തീരുമാനിക്കാന്‍ നമുക്ക് ആയിട്ടില്ല. അത്തരം നശീകരണ പ്രവണതകള്‍
> തലപൊക്കുമ്പോള്‍ നമുക്ക് ആലോചിച്ച് തീരുമാനമെടുക്കാം. അല്ലാതെ മനോരമ വാര്‍ത്ത
> കേട്ട് കയറെടുക്കേണ്ടതില്ലെന്നു തോന്നുന്നു.
>
>
> പത്താം വാര്‍ഷികത്തിന്റെ വിജയകരമായ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഫലമായി,
> കേരളത്തിലെ ബൌദ്ധിക - രാഷ്ട്രീയ നേതൃത്വങ്ങള്‍ വിക്കിപീഡിയയെ പരിഗണിക്കാന്‍
> നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു എന്ന ഒരു വശവും ഇതിനുണ്ടെന്ന്
> തോന്നുന്നു.
>
>
> നമ്മള്‍ ചെയ്യേണ്ടത് കൂടുതല്‍ ജാഗ്രതയോടെ വിക്കിപീഡിയയെ പരിപാലിക്കുക എന്നത്
> മാത്രമല്ലേ... മറ്റുള്ളവര്‍ എന്തുതീരുമാനം വേണമെങ്കിലും എടുത്തോട്ടെ,
> അതിനെക്കുറിച്ച് പറയാന്‍ നമുക്ക് പ്രത്യേകിച്ച് അവകാശമൊന്നുമില്ലല്ലോ...
>
>
> സുജിത്ത്
> --
> Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
> Alappuzha, Kerala | ആലപ്പുഴ, കേരളം09846012841
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l