2013/6/26 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
1. ULS പ്രശ്നം മൂലം ഞാൻ വിക്കിപീഡിയയിൽ നിന്നു് ഒഴിഞ്ഞുനിൽക്കുന്നില്ല. മറ്റു ചില വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി കുറച്ചുദിവസം നാട്ടിൽനിന്നും ഇന്റർനെറ്റിൽനിന്നും മാറിനിൽക്കുകയായിരുന്നു. ഇപ്പോഴാണു് ഈ മെയിലുകൾ മുഴുവനും കാണുന്നതും വായിച്ചെത്തുന്നതും.

2. ഇപ്പോഴത്തെ അവസ്ഥയിൽ ULS സ്ഥാപിച്ചിരിക്കുന്നതിൽ തീർച്ചയായും പല പ്രശ്നങ്ങളുമുണ്ടു്.
 അതിൽ ഒരെണ്ണം ഫോണ്ടുകളുടെ തെരഞ്ഞെടുപ്പുതന്നെയാണു്. വലിയ കുഴപ്പമില്ലാതെ പ്രവർത്തിച്ചിരുന്ന, വല്ലപ്പോഴും എനേബിൾ ചെയ്തു് ഭംഗിയായി ഉപയോഗിച്ചിരുന്ന,  മീരയുടെ ഏതോ വേർഷൻ സിസ്റ്റത്തിൽ നിന്നു ഡീലിറ്റു ചെയ്തു് http://wiki.smc.org.in/Fontsൽ നിന്നും ലഭ്യമായ എല്ലാ ഫോണ്ടുകളും പുതുതായി ഡൗൺലോഡ് ചെയ്തു് ഇൻസ്റ്റാൾ ചെയ്തപ്പോൾ ചില്ലുകൾ ഇല്ലാതിരിക്കുകയും സ്വതവേയുള്ള വലുപ്പം കുറയുകയും ഉണ്ടായി. അതിനുശേഷം, Windows Character Map, Font Explorer, Fontforge എന്നിവയിൽ ഈ വേർഷൻ ഫോണ്ടുകൾ നോക്കിയപ്പോൾ അവയ്ക്കു് ന്യൂനതകളുള്ളതായി അനുഭവപ്പെട്ടു. http://wiki.smc.org.in/Fonts എന്ന ഫോൾഡറിലുള്ളതു തന്നെയാണോ മീരയുടേയും മറ്റും ഏറ്റവും പുതിയ വേർഷനുകളെന്നു് സന്തോഷ് തോട്ടിങ്ങലിനോടു് നേരിട്ടന്വേഷിച്ചപ്പോൾ, അദ്ദേഹം SMCയുടെ വേറൊരു ഡെവലപ്മെന്റ് ഫോൾഡർ (http://download.savannah.gnu.org/releases/smc/fonts/malayalam-fonts-5.0.1/Meera/) കാണിച്ചു. ആ വേർഷനിൽ ആണവചില്ലുകൾ അതാതിന്റെ തനതു കോഡ്സ്പേസിൽ ഉണ്ടായിരുന്നു താനും. അതായത് ഈ രണ്ടു ഫോൾഡറിലുള്ള ഫോണ്ട് വേർഷനുകളും വ്യത്യസ്തമായിരുന്നു!


http://wiki.smc.org.in/Fonts എന്ന വിക്കിപേജ് അവസാനമായി പുതുക്കിയിരിക്കുന്നതു്   കഴിഞ്ഞ മാര്‍ച്ചിലാണു് . നാള്‍വഴി കാണൂ.  അവിടെ ഉള്ള ഡൌണ്‍ലോഡ് ലിങ്ക് http://download.savannah.gnu.org/releases/smc/fonts/malayalam-fonts-5.0.1/Meera/Meera.ttf  എന്നതും അതു തന്നെയല്ലേ സന്തോഷ് തന്ന ലിങ്കും . പിന്നെ എങ്ങനെ വെര്‍ഷന്‍ വ്യത്യാസം വരാനാണു്. ഇതെന്തോ ആശയക്കുഴപ്പം താങ്കള്‍ക്കു വന്നതാവണം
 
൩. ഇതുകൂടാതെ, ഫോണ്ട് ഡെവലപ്പർമാർ അവരുടെ സ്രോതസ്സുകളിൽ ലഭ്യമാക്കിയിട്ടുള്ള ഫോണ്ട് വേർഷനുകൾ ഏറ്റവും പുതുതും മികച്ചതും അന്യൂനവുമാണെന്നു് ഉറപ്പാക്കുക. അവയുടെ ഒരേ തരം രൂപങ്ങൾ തന്നെ എല്ലാ ഫോൾഡറുകളിലും/സ്രോതസ്സുകളിലും ലഭ്യമാക്കുക. ഡെവലപ്പർമാരും വിക്കിപീഡിയയുമായി നേരിട്ടു ബന്ധമൊന്നുമില്ലെങ്കിലും ഇത്തരം ഒരു പരസ്പരസമ്മതം ആകാവുന്നതാണു്. സിസ്റ്റം ഫോണ്ട് തെരഞ്ഞെടുക്കുന്നവർക്കുപോലും ശരിയായ വേർഷനുകളാണു് (അവരുടെ നേരിട്ടുള്ള ഡൗൺലോഡ് വഴി) ലഭിക്കുന്നതെന്നു് ഇതുവഴി ഉറപ്പാക്കാനാവും.


പുതിയതു ഇറങ്ങുമ്പോള്‍ തന്നെ ലഭ്യമാക്കുന്നതും ഒരേതരം രൂപങ്ങള്‍ തന്നെ എസ്സെംസി ഞങ്ങളുടെ സെര്‍വറുകളില്‍ എല്ലായിടത്തും പരിപാലിക്കുന്നതും ആണു്. അന്നു തന്നെ (2012 മാര്‍ച്ചില്‍ തന്നെ)  അപ്‌ഡേറ്റഡ് വേർഷനിലേക്കുള്ള ലിങ്ക് വിക്കിയിൽ കൊടുത്തതുമാണ് ( https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82%3A%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D&diff=1207726&oldid=1169662 )


 
൪. വിക്കിപീഡിയയിൽ / കോമൺസിൽ അല്ലെങ്കിൽ  തക്കതായ ഒരു വിക്കിമീഡിയ സ്ഥലത്തു്, ഏറ്റവും അനുയോജ്യമായ/ മികവൊത്ത  ഫോണ്ടുകളുടെ  വേർഷനുകൾ അതേ രൂപത്തിലോ അല്ലെങ്കിൽ അവയിലേക്കുള്ള പുറംകണ്ണികളായോ ലഭ്യമാക്കുക.

ഇതിരട്ടിപ്പണിയാണു്. ഡെവലപ്പര്‍ സോഴ്സിലേക്കുള്ള ലിങ്കാണു്. പൊതുവേ സ്വീകാരായമായ രീതി . ഡെബിയന്‍ ഫെഡോറ പാക്കേജുകളടക്കം നിര്‍മ്മിക്കപ്പെടുന്നതു് അപ്സ്ട്രീം നേരിട്ട് ലിങ്ക് ചെയ്താണു്. 


അനിവര്‍