വിക്കിക്കകത്തും പുറത്തും കിടന്നു തല്ലുകൂടാതെ എത്രയും പെട്ടന്ന്  ഫോണ്ടിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തണം.

ഇപ്പോൾ പലയിടങ്ങളിലായി നടക്കുന്ന ചർച്ചകളിൽ നിന്ന് ULS നു ടെക്നിക്കലായി നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിലും, മീര ഫോണ്ട് ബലമായി ഉപയോക്തക്കൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതിലാണ് എല്ലാവർക്കും കൂടുതൽ എതിർപ്പ് എന്ന് മനസ്സിലാവുന്നു.

ഇക്കാര്യത്തിൽ പൊതുവെ എല്ലാവരും യോജിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ULS ന്റെ മറ്റ് പരിമിതികളിലേക്ക് പോകാതെ സ്വതേ ഉള്ള ഫോണ്ടിന്റെ കാര്യത്തിൽ തീരുമാനം ആകാൻ ഉള്ള നിർദ്ദേശമാണ് ഇത്. ഒരു മലയാളം ഫോണ്ടും ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാതെ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം ഉപയോക്താക്കൾക്ക് (ലോഗിൻ ചെയ്തവർക്കും അല്ലാത്തവർക്കും) തന്നെ വിട്ടു കൊടുക്കണം.

പഞ്ചായത്തിൽ ഒരു നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും അവിടെ വന്നൊന്ന് ഒത്തുകൂടുക.

ലിങ്ക്:  http://goo.gl/wpajZ

രാജേഷ് ഒടയഞ്ചാൽ