:) എങ്ങനെ മത്സരിച്ചായാലും മലയാളം വിക്കിപ്പീഡിയയിലെ താളുകൾ മെച്ചപ്പെടുകയാണെങ്കിൽ അത് നല്ലതല്ലേ? മത്സരങ്ങളല്ലേ മനുഷ്യർക്ക് എന്തെങ്കിലും ചെയ്യാൻ പ്രേരണയാകുന്നത്. വെറുതേ താളിന്റെ എണ്ണം കൂട്ടി മത്സരിക്കുന്നതിലും എന്തായാലും നല്ലമാർഗ്ഗമാണ് ഇതെന്ന രീതിയിലാണ് മുൻപൊരു ത്രെഡിൽ ഞാൻ ഇത് ആദ്യം അവതരിപ്പിച്ചത്.

മത്സരിക്കാൻ താല്പര്യമില്ലെങ്കിൽ പോലും ഈ ആയിരം താളുകൾ ബൃഹത്താക്കിയെടുത്താൽ അത് എന്തായാലും മലയാളം വിക്കിപ്പീഡിയയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും.

അജയ്



From: Georgekutty K.A. <jorjqt@live.com>
To: wikiml-l@lists.wikimedia.org
Sent: Sunday, 20 January 2013 4:41 PM
Subject: Re: [Wikiml-l] എല്ലാ ഭാഷയിലും വേണ്ട ലേഖനങ്ങളുടെ പട്ടിക.

"മലയാളം ഭാഷയ്ക്ക് ഇതിൽ ഒരു അന്യായമായ അഡ്വാന്റേജുണ്ട്. വാക്കുകളുടെ എണ്ണം ഒന്നാണെങ്കിലും താളിന്റെ ബൈറ്റുകൾ ഇംഗ്ലീഷുമായി തട്ടിച്ചു നോക്കുമ്പോൾ മലയാളത്തിന് കൂടുതലാണ്.  ഇപ്പോൾ തന്നെ കാറ്റല ഭാഷയാണ് ഇംഗ്ലീഷിനേക്കാൾ ഈ പട്ടികയിൽ മുന്നിൽ. മലയാളത്തിനും അത് സാധിക്കും"

ഇങ്ങയെയും മത്സരിക്കണോ?

ജോർജുകുട്ടി

Date: Sun, 20 Jan 2013 15:07:44 +0800
From: drajay1976@yahoo.com
To: wikiml-l@lists.wikimedia.org
Subject: [Wikiml-l] എല്ലാ ഭാഷയിലും വേണ്ട ലേഖനങ്ങളുടെ പട്ടിക.

എല്ലാ ഭാഷയിലും ആവശ്യമായ ലേഖനങ്ങളുടെ പട്ടിക അനുസരിച്ചുള്ള സ്ഥാനനിർണ്ണയത്തിൽ മലയാളം വിക്കിപ്പീഡിയ ജനുവരി മാസത്തെ കണക്കനുസരിച്ച് നാൽപ്പത്തി രണ്ടാം സ്ഥാനത്താണ്. നമുക്ക് ഈ പട്ടികയിൽ നല്ല മുന്നേറ്റം നടത്താൻ സാധിക്കും എന്ന് തോന്നുന്നു.

1. മലയാളത്തിൽ ഇല്ലാതിരുന്ന 32 ലേഖനങ്ങൾക്ക് ഈ മാസം ഇതുവരെ സ്റ്റബുകൾ സൃഷ്ടിക്കപ്പെട്ടു.
2. ഇനി വേണ്ടത് സ്റ്റബുകളെ വികസിപ്പിക്കുകയാണ്. 10k -ൽ താഴെ വലിപ്പമുള്ള താളുകളെ ഈ പട്ടികയിൽ സ്റ്റബായാണ് കണക്കാക്കുന്നത്. 10-30k വരെ വലിപ്പമുള്ളവ ആർട്ടിക്കിളുകളായും 30k-ൽ കൂടുതൽ വലിപ്പമുള്ളവയെ ബൃഹത്തായ ആർട്ടിക്കിളുകളായും കണക്കാക്കുന്നു.
3. മലയാളം ഭാഷയ്ക്ക് ഇതിൽ ഒരു അന്യായമായ അഡ്വാന്റേജുണ്ട്. വാക്കുകളുടെ എണ്ണം ഒന്നാണെങ്കിലും താളിന്റെ ബൈറ്റുകൾ ഇംഗ്ലീഷുമായി തട്ടിച്ചു നോക്കുമ്പോൾ മലയാളത്തിന് കൂടുതലാണ്. ഇപ്പോൾ തന്നെ കാറ്റല ഭാഷയാണ് ഇംഗ്ലീഷിനേക്കാൾ ഈ പട്ടികയിൽ മുന്നിൽ. മലയാളത്തിനും അത് സാധിക്കും.
4. ഈ പട്ടികയിലെ ബൃഹത്തായ താളുകൾ 80-ഓളമാണ് ഇപ്പോൾ മലയാളത്തിലുള്ളത്. ഇതിനെ 900 ആക്കുകയാണെങ്കിൽ ഇപ്പോഴത്തെ സ്ഥിതി വച്ച് മലയാളം ഒന്നാം സ്ഥാനത്തെത്തും.

ഒത്തുപിടിച്ചാലോ? 

അജയ്

_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l