Tamil Wiki - Media Contest

വിക്കിമീഡിയ കോമൺസിൽ തമിഴ്, തമിഴർ, തമിഴ് നാട് എന്നിവയെ സംബന്ധിച്ചുള്ള ചിത്രങ്ങൾ മറ്റ് മീഡിയ ഫയലുകൾ എന്നിവയുടെ അപര്യാപത പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് വിക്കിപീഡിയയിൽ ഒരു Media Contest നടക്കുന്നു. മലയാളം വിക്കിപീഡിയർ കുറേ നാൾ മുൻപ് നടത്തിയ "മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു" എന്ന പരിപാടിയുടെ ചുവടു പിടിച്ചു് ഉള്ളതാണു് ഇത്.

തമിഴ് പരിപാടിയുടെ വിശദാംശങ്ങൾ നമ്മുടെ വിക്കിപഞ്ചായത്തിൽ വന്ന മുകളിലെ കണ്ണിയിൽ ചേർത്തിരിക്കുന്ന വാർത്തയിൽ ഉണ്ട്.  തമിഴ്, തമിഴർ, തമിഴ് നാട് എന്നിവയെ സംബന്ധിച്ചുള്ള ചിത്രങ്ങൾ മറ്റ് മീഡിയ ഫയലുകൾ എന്നിവ സംഭാവന ചെയ്യാൻ കഴിയുന്നവർ ഈ പരിപാടിയിൽ ചേരുമല്ലോ. പരിപാടിയുടെ ഭാഗമാകാതെയും കൊമൺസിലേക്ക് പതിവ് പോലെ നിങ്ങൾക്ക് ചിത്രങ്ങൾ അപ്‌ലൊഡ് ചെയ്യാവുന്നതാണു്. താല്പര്യ്മുള്ളവർ തമിഴ് പരിപാടിയോട് സഹകരിക്കുമല്ലോ.

ഷിജു