ഈ രണ്ട് കായകളും  രണ്ട് പ്രത്യേകവിഭാഗം  തന്നെയായിരിക്കണം.
ഒരേ കുടുംബം  ആയേക്കാം.
വശങ്ങളില്‍ കോണ്‍ ഉള്ളതും  ഇല്ലാത്തതും.
കോണ്‍ ഉള്ളവയാണ് പൊതുവെ കടകളില്‍ കാണുന്നത്.
രണ്ടും  കറി വെക്കാന്‍ ഞങ്ങള്‍ ഉപയോഗിക്കാറുണ്ട്. മൂപ്പെത്തിയാല്‍ ചകിരി ഉണ്ടാവും  എന്നതിനാല്‍ കറിക്കുപയോഗിക്കില്ല.
കോണ്‍ ഇല്ലാത്ത(മിനുസമുള്ള പുറം  ഉള്ള) വിഭാഗം  ഇവിടെയും  പുഴക്കരയിലെ മരങ്ങളില്‍ പടര്‍ന്നു വളരുന്നു. ഇവ കയ്‌‌പ്പുള്ള കായ ആയിരിക്കും.
എന്നാല്‍ രണ്ട് വിഭാഗവും  വീടുകളില്‍ കൃഷി ചെയ്യാറുണ്ട്.
ചകിരി തേച്ചുകുളിക്കാന്‍ ഉപയോഗിക്കും.
കോണ്‍ ഉള്ളത്  "കാരാപ്പീരിക്ക" എന്നും  മിനുസമുള്ള കായ "കൊട്ടോപ്പെട്ടിക്ക" എന്നും  എന്റെ നാട്ടില്‍ അറിയപ്പെടുന്നു.
പീച്ചിങ്ങ, താലോലിക്ക എന്നീ പേരുകളും  ഞാന്‍ കേട്ടിട്ടുണ്ട്

2011/4/27 Prasanth S <prasanth.mvk@gmail.com>
ViswaPrabha (വിശ്വപ്രഭ) ഇപ്പൊ പറഞ്ഞ അതെ കായ ആണ് ഞാനും ഉദ്ദേശിച്ചത്. അതിനെയാണ് ഞങ്ങള്‍ പീച്ചിങ്ങ എന്ന് പറയുന്നത്. രാജേഷ്‌ പറയുന്ന കായ ഈ പ്രദേശങ്ങളില്‍ കണ്ടിട്ടില്ല. പക്ഷെ തമിഴ്നാട്ടിലും കര്‍ണാടകത്തിലും ധാരാളം കണ്ടിട്ടുണ്ട്.

2011/4/27 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
Yes!

http://en.wikipedia.org/wiki/Luffa_cylindrica  or  more properly, Luffa aegyptiacais the bath scrub variety that we call പീച്ചിങ്ങ which is without ridges, smooth and cylindrical.

It is different from the ridge gourd http://en.wikipedia.org/wiki/Luffa_acutangula 
which is used as a vegetable.

We may need some editing in the wiki pages.

2011/4/27 Prasanth S <prasanth.mvk@gmail.com>
http://goo.gl/5FX4F
ഈ ചിത്രങ്ങളില്‍ കാണുന്ന പുറം മിനുസമേറിയ കായ ആണ് സാധാരണയായി പീച്ചിങ്ങ എന്ന് ഞങ്ങളുടെ സ്ഥലത്ത് പറയുന്നത്. Ridge Gourd അതിന്റെ മറ്റൊരു വകഭേദം ആകാം. ചിത്രങ്ങളില്‍ കാണുന്ന Scrubber ആയി ഉപയോഗിക്കുന്ന ഉള്ഭാഗവും ഈ ചെടിയുടെ തന്നെ ആണ് . ചെടിയുടെ പേര് പീച്ചം എന്നും പറയുന്നു

2011/4/27 Anivar Aravind <anivar@movingrepublic.org>
ഇതു Ridge Gourd അല്ലേ http://bit.ly/fE75FU
ബാംഗ്ലൂരില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ബോര്‍ഡ് വായിച്ചുള്ള പരിചയമേ
എനിക്കുള്ളൂ . മലയാളം പേരറിയില്ല

വിശ്വപ്രഭ പറയുന്നതു് ഞങ്ങള്‍ പീച്ചിക്കായ എന്നുപറയാറുള്ള സാധനമാണ് .
തോട്ടുവക്കത്താണ് അതു് കൂടുതലും കണ്ടിട്ടുള്ളതു് . അതു് ഇതല്ല

അനിവര്‍
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
Regards

Prasanth S