ഇതിനു പിന്നില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍.

2009/7/15 Shiju Alex <shijualexonline@gmail.com>

മലയാളം വിക്കിപീഡിയയില്‍ ആദ്യത്തെ പോര്‍ട്ടല്‍ (കവാടം) തുറന്നു

മലയാളം വിക്കിപീഡിയയിലെ ആദ്യത്തെ പോര്‍ട്ടല്‍/കവാടം ഔദ്യോഗികമായി തുറന്നിരിക്കുന്നു.

ജ്യോതിശാസ്ത്രകവാടം ആണു് മലയാളം വിക്കിപീഡിയയില്‍ ആദ്യത്തെ കവാടം എന്ന നിലയില്‍ തുറന്നിരിക്കുന്നതു്.

വിക്കി പോര്‍ട്ടല്‍/വിക്കികവാടം എന്നതു് വളരെ ചുരുക്കി പറഞ്ഞാല്‍, ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള വിവിധ ലേഖനങ്ങളിലേക്കുള്ള ഒരു വാതിലാണു്‍. മലയാളം വിക്കിപീഡിയയുടെ പ്രധാന പേജ് മലയാളം വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളിലേക്കും ഉള്ള കവാടം ആവുന്നതു് പോലെ, ഒരു വിഷയത്തെ കുറിച്ചുള്ള പോര്‍ട്ടല്‍/കവാടം പ്രസ്തുത വിഷയത്തിലുള്ള ലെഖനങ്ങളിലേക്കുള്ള കവാടം ആകുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ വിക്കികവാടം ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള ലേഖനങ്ങളുടെ ടേബിള്‍ ഓഫ് കണ്ടെന്‍സ് ആണെന്നു പറയാം.

ജ്യോതിശാസ്ത്രകവാടം താളില്‍ പോയാല്‍ മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രവിഭാഗത്തിലെ ലേഖനങ്ങളെ കുറിച്ചു് ഒരു ഏകദേശ രൂപരേഖ കിട്ടും. പോര്‍ട്ടല്‍ പേജില്‍ നിന്നു് ജ്യോതിശാസ്ത്രവിഭാഗത്തിലെ വിവിധ ലേഖനങ്ങളിലേക്കും ചിത്രങ്ങളിലേക്കും എത്താന്‍ കഴിയും.

താഴെ പറയുന്ന പ്രത്യേകതകളാണു് മലയാളം വിക്കിപീഡിയയിലെ ആദ്യത്തെ കവാടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു്.

ആദ്യത്തെ കവാടം ആയതിനാല്‍ മുന്‍പില്‍ മാതൃകകള്‍ ഒന്നും ഇല്ല. അതിനാല്‍ പല കുറവുകളും ഉണ്ടാകും. എങ്കിലും മുന്നോട്ടു പോകും തോറും കൂടുതല്‍ നന്നാവും എന്നും മലയാലം വിക്കിപീഡിയയില്‍ മറ്റു് വിഷയ്ത്തിലുള്ള കവാടങ്ങള്‍ തുറക്കാന്‍ പ്രസ്തുത വിഷയത്തില്‍ താല്പര്യമുള്ള ഉപയൊക്താക്കള്‍ക്കു് പ്രേരണയായിത്തീരുകയും ചെയ്യും എന്നു് പ്രത്യാശിക്കുന്നു.

ജ്യോതിശാസ്ത്രപോര്‍ട്ടലിന്റെ വിവിധ പണികളില്‍ സഹകരിക്കുകയും പോര്‍ട്ടല്‍ സജീവമാക്കുകയും ചെയ്യുന്നതിനു് മുന്‍‌കൈ എടുക്കുകയും ജ്യോതിശാസ്ത്ര പോര്‍ട്ടലിലെ അംഗങ്ങളായ താഴെ പറയുന്ന വിക്കി ഉപയോക്താക്കള്‍ക്കു് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

അഭിപ്രായങ്ങളും നിര്‍‌ദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.


_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop P