>>പ്രിന്‍സിനു ഉത്തരം മുട്ടുമ്പോള്‍ ഇങ്ങനെ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല . നേരത്തെ വിശദീകരിച്ചതാണു്. സര്‍ക്കാര്‍ സ്ഥാപനമായ SCERT അഭിപ്രായ രൂപീകരണം നടത്തി പാഠപുസ്തകക്കമ്മിറ്റിയും കരിക്കുലം കമ്മിറ്റിയും സ്റ്റൈല്‍ ബുക്കും ഒക്കെയായി ആവശ്യപ്പെടുന്ന ഒരു ഔദ്യോഗിക പ്രോസസ് ഉണ്ട് . ഇവിടെ എസ്.ഇ ആര്‍.ടി യിലെ ഉദ്യോസസ്ഥര്‍ ചര്‍ച്ചകളുടെയും അഭിപ്രായ രൂപീകരണത്തിന്റെയും അടിസ്ഥാനത്തില്‍ അവരുടെ ഔദ്യോഗിക സംവിധാനത്തിലൂടെ മറ്റു സര്‍വ്വകലാശാലകളുടെയും വകുപ്പുകളുടെയും അഭിപ്രായം കേട്ട് കരിക്കുലം കമ്മിറ്റിയില്‍ വെച്ചു ആവശ്യപ്പെടുന്ന കാര്യമായിരുന്നു ലിപി . ഈ ജനാധിപത്യ രീതിയെ രഹസ്യാതമകായി ചിത്രീകരിക്കുന്നതു് ശുദ്ധ വിവരക്കേടും ധാരണയില്ലായ്മയും ആണെന്നു പറയാതെ വയ്യ<<

ഒരു സർക്കാർ ഉത്തരവ് നിലവിലിരിക്കുമ്പോൾ അതിനെ മറികടന്ന് ഒരു സർക്കാർ ഏജൻസിയ്ക്ക് തീരുമാനം എടുക്കാനാവില്ല എന്നത് ഇനി ഏതുഭാഷയിൽ പറഞ്ഞാലാണ് അനിവാറിന് മനസിലാകുക. പാഠപുസ്തകകമ്മറ്റിയ്ക്കോ, കരിക്കുലം കമ്മറ്റിയ്ക്കോ, SCERT-യ്ക്കോ, മലയാള സർവ്വകലാശാലയ്ക്കോ മറ്റേതെങ്കിലും സർക്കാർ ഏജൻസിയ്ക്കോ ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ അധികാരമില്ല. തീരുമാനം എടുക്കേണ്ടത് കേരളസർക്കാരാണ്. സർക്കാരിനെ അതിനു പ്രേരിപ്പിക്കുക, ശുപാർശ ചെയ്യുക എന്നിവ മാത്രമാണ് സർക്കാർ ഏജൻസികൾക്ക് ചെയ്യാൻ കഴിയുക. SCERT-യ്ക്ക് മാത്രമായി ഒരു ലിപിവ്യവസ്ഥ കൊണ്ടുവരാൻ സാധിക്കില്ല. മാറ്റം വരുന്നെങ്കിൽ അത് സമൂലമായിരിക്കണം. അല്ലാതെ SCERTയ്ക്ക് ഒരുലിപി, KSRTC-യ്ക്ക് വേറൊന്ന് എന്ന രീതി സാധ്യമല്ല.

പഴയലിപി തിരികെ കൊണ്ടുവരണം എന്ന് ആവശ്യപ്പെടാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. അങ്ങനെ ആഗ്രഹിക്കുന്നവർ സർക്കാരിനെ പറഞ്ഞു ബോധ്യപ്പെടുത്തി (അല്ലെങ്കിൽ സമരം ചെയ്തോ കേസു പറഞ്ഞോ) 71-ലെ ലിപി പരിഷ്കരണ ഉത്തരവ് പി‌ൻവലിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെയുള്ള പഴയലിപിയുടെ ഉപയോഗങ്ങൾ നിയമപരമായി നിലനിൽക്കില്ല. ഇനി ഈ പുസ്തകങ്ങൾ പഴയലിപിയിൽ അച്ചടിക്കപ്പെട്ടിരുന്നു എന്നുതന്നെ ഇരിക്കട്ടെ. ഒറ്റ ഒരു റിട്ട് ഹർജിയുടെ പുറത്ത് ഇവയുടെ ഉപയോഗം നിരോധിയ്ക്കാൻ കോടതിയ്ക്ക് കഴിയും. സർക്കാർ ഉദ്യോഗസ്ഥരോ സ്ഥാപനങ്ങളോ ഏജൻസികളോ തങ്ങളുടെ അധികാരപരിധിയ്ക്ക് പുറത്തുള്ള കാര്യങ്ങൾ ചെയ്യുന്നതിനെ ചോദ്യം ചെയ്യാനാണ് Quo warranto എന്ന റിട്ട് വിവരമുള്ളവർ ഉണ്ടാക്കി വെച്ചിരിക്കുന്നത്. കൂടുതൽ അറിയണമെങ്കിൽ നിയമം അറിയാവുന്നവർ ഇവിടെത്തന്നെയുണ്ടല്ലോ. ചോദിച്ചാൽ പറഞ്ഞുതരും.

>>കൂട്ടക്ഷരമെന്നല്ല , യൂണിക്കോഡിന്റെ മലയാളം കോഡ് ബ്ലോക്കില്‍ ലിപിപരിഷ്കരണത്തില്‍ ഇടം പിടിക്കാത്ത എത്ര അക്ഷരങ്ങളും ഭിന്നങ്ങളുമുണ്ട് . ? ചുരുക്കത്തില്‍ 71 ലെ ലിപി പരിഷകരണം പാലിക്കണെമെന്നു പറഞ്ഞാല്‍  യൂണിക്കോഡ് ഉപയോഗിക്കാനെ പറ്റില്ല.<<

വിവരക്കേട് പറയുന്നതിന് ഒരു പരിധി വേണം. യൂണിക്കോഡിന്റെ മലയാളം കോഡ് ബ്ലോക്കിലുള്ള എല്ലാ അക്ഷരങ്ങളും ഔദ്യോഗിക മലയാളത്തിൽ ഉപയോഗിക്കാനുള്ളവയല്ല. ഇക്കാലത്ത് ഉപയോഗത്തിലില്ലാത്തതും മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നതുമായ അക്ഷരങ്ങൾക്കും യൂണിക്കോഡ് അലോക്കേഷൻ അനുവദിക്കാറുണ്ട്. ഗവേഷക ഗ്രന്ഥങ്ങളിലും പ്രാചീനകൃതിയുടെ പുനഃപ്രകാശനങ്ങളിലുമൊക്കെ ഉപയോഗിക്കാൻ വേണ്ടിയാണ് ഇങ്ങനെ അനുവദിക്കുന്നത്. ഇതിനർത്ഥം ഈ അക്ഷരങ്ങൾ എല്ലാം ഔദ്യോഗികഭാഷയിൽ ഉപയോഗിക്കണം എന്നല്ല. ഉദാഹരണം: മലയാളം അക്കങ്ങൾ. ഇവയെ എൻകോഡ് ചെയ്തിട്ടുണ്ടെന്നു കരുതി മലയാളത്തിലുള്ള രേഖകളിലെല്ലാം കണക്കുകൾ മലയാളം അക്കത്തിൽ പ്രദർശിപ്പിക്കണമെന്ന് സുബോധമുള്ള ആരും പറയില്ല. എൻകോഡിംഗ് വേറേ, ഭാഷയുടെ ഔപചാരിക ഉപയോഗം വേറേ.

Btw, യൂണിക്കോഡ് എൻകോഡ് ചെയ്തിരിക്കുന്ന കൂട്ടക്ഷരങ്ങൾ ഏതൊക്കെ എന്നു പറഞ്ഞില്ല?
 
> >>എന്തായാലും വെന്‍ഡര്‍സ്പെസിഫിക്കും  പേജ്‌മേക്കര്‍ കമ്പോസിങ്ങിനായുള്ളതുമായ സിഡാക്കിന്റെ ഐഎസ്.എം ആസ്കി ഫോണ്ടുകള്‍ വേണമെന്ന നിര്‍ബന്ധം ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്നു തിരിച്ചുചോദിച്ചാലോ? <<
>>പുസ്തക അച്ചടി യെക്കുറിച്ചുള്ള ചര്‍ച്ചയല്ലേ . അതിനെ സ്വതന്ത്രസോഫ്റ്റ്‌വെയറിലേക്കു കെട്ടണ്ട<<

സിഡാക്കിന്റെ ഐഎസ്.എം ആസ്കി ഫോണ്ടുകള്‍ പേജ്‌മേക്കര്‍ കമ്പോസിങ്ങിനായുള്ളവയാണെന്ന താങ്കളുടെ പ്രസ്ഥാവനയ്ക്കുള്ള മറുപടിയാണ് പറഞ്ഞത്. ഞാൻ അറിയുന്ന ആസ്കി ഫോണ്ടുകൾ ഒന്നും പേജ്‌മേക്കറിൽ മാത്രമായി പ്രവർത്തിക്കുന്നവയല്ല.

>>കസ്റ്റമൈസേഷനുകള്‍ കൊണ്ട് സിഡി ഉണ്ടാവുമെന്നല്ലാതെ ഒന്നും അപ്‌സ്ട്രീമിലെത്തില്ല. അതിനാല്‍ ആ സിഡിയുടെ ജീവിതകാലം തീരുന്നതോടെ എഫര്‍ട്ടും സ്വാഹാ. അതുകൊണ്ടാണ് അപ്‌സ്ട്രീം അപ്രോച്ച് വേണമെന്നു പറയുന്നതു്<<

കഷ്ടപ്പെട്ട് ഉബുണ്ടൂവിന്റെയോ മിന്റിന്റെയോ അപ്സ്ട്രീമിൽ ഇതൊക്കെ കയറ്റി എന്നു കരുതുക. അതുകൊണ്ട് എന്തുമെച്ചം? പുതിയ പുതിയ ഡിസ്ട്രിബ്യൂഷനുകൾ നിലവിലുള്ളവയെ പിന്തള്ളി മുന്നേറുന്നത് നാം സ്ഥിരമായി കാണുന്ന കാഴ്ച്ചയാണ്. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ ചിലപ്പോൾ പുതിയൊരു ഡിസ്ട്രോ ആയിരിക്കും ടോപ്പ് ലെവലിൽ നിൽക്കുന്നതും ആളുകൾ വ്യാപകമായി ഉപയോഗിക്കുന്നതും. അവിടെ എന്തൊക്കെ അപ്സ്ട്രീം ചെയ്യണമെന്നും അവർ തീരുമാനിക്കും.

>>ഞാന്‍ പറഞ്ഞല്ലോ ഞാന്‍ നേരിട്ടറിയുന്നതുകൂടിയാണ് പറയുന്നതെന്നു്. കൂട്ടക്ഷരത്തിനെ Unified Script എന്നു റിപ്പോര്‍ട്ടര്‍ വിളിച്ചതാണെന്നാണു് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതു്<<

താങ്കൾ പറയുന്നത് വിശ്വാസത്തിലെടുക്കാൻ നിർവാഹമില്ലല്ലോ. അവലംബം തരാമോ?

>>കാളവണ്ടിക്കും  സ്പീഡ് ബ്രേക്കോ ? നോണ്‍സ്റ്റാന്‍ഡേര്‍ഡ് ഹാക്കുകളല്ല , കാഴ്ചപ്പാടോടുകൂടിയുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കുന്ന ടെക്നോളജി സൊല്യൂഷനുകളാണു് നമുക്കു വേണ്ടതു്<<

ഇതിൽ എന്താണ് നോൺ-സ്റ്റാൻഡേർഡ്? എല്ലാത്തരം യൂണിക്കോഡ്-ടു-ആസ്കി കൺവർട്ടർ ആപ്ലിക്കേഷനുകളും ഫോളോ ചെയ്യേണ്ട ഒരു ബേസിക് റൂൾ മാത്രമാണത്. യൂണിക്കോഡ് ബംഗാളിയിൽ നിന്ന് ബംഗാളിയിലെ ആസ്കി ഫോണ്ടുകളിലേയ്ക്ക് കൺവർട്ട് ചെയ്യുന്ന ഒരു നല്ല ആപ്ലിക്കേഷൻ തീർച്ചയായും ക്യാരക്ടറുകളെ ബംഗാളി യൂണിക്കോഡ് റേഞ്ച് വച്ച് ഫിൽറ്റർ ചെയ്യുന്നതായിരിക്കും. ഇതാണോ ഹാക്ക്?

>>പ്രിന്‍സിന്റെ സാങ്കേതിക ബോധത്തെപ്പറ്റി കഷ്ടം എന്നേ പറയാനുള്ളൂ . @font-face ഉം HTML5 ഉം CSS3 ഉം ഉണ്ടാക്കുന്ന വിപ്ലവങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ പഠിക്കാന്‍ നോക്കൂ. ഒരു സാമ്പിളിനു് വെബ്‌ഫോണ്ടിന്റെ വര്‍ദ്ധിച്ചു വരുന്ന ഒരു പുതു ഉപയോഗമിതാ https://github.com/blog/1106-say-hello-to-octicons<<

ഡിസൈനർ ഫോണ്ടുകൾ ഉപയോഗിക്കുന്നതിനുവേണ്ടി @font-face ഉപയോഗിക്കുന്നതും വായനക്കാരന്റെ കമ്പ്യൂട്ടറിൽ പറ്റിയ ഫോണ്ടില്ലാത്തതുകൊണ്ട് വായിക്കാനാവാത്ത അവസ്ഥ ഒഴിവാക്കാൻ വേണ്ടി ഫോണ്ട് എംബഡ് ചെയ്യുന്നതും രണ്ടും രണ്ടാണ്. രണ്ടാമത്തെ അവസ്ഥയെയാണ് പരിതാപകരം എന്നു ഞാൻ വിളിച്ചത്. 

>>എല്ലാ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും സ്വാഭാവികമായി ഉപയോഗിക്കപ്പെടുക അതാതിന്റെ ഡീഫോള്‍ട്ട് ഫോണ്ടുകളായിരിക്കും എന്നതിനാലും അവ തനതുലിപി ഫോണ്ടുകളാണു് എന്നതിനാലും<<
>>ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവർ മുഴുവൻ ഡീഫോൾട്ട് ഫോണ്ട് മാറ്റാൻ അറിയാത്ത മന്ദബുദ്ധികൾ ആണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല.<<
>>ഇത്തരം ഫാലസികളെ കയ്യില്‍ തന്നെ വെച്ചേക്കൂ .  അതു താങ്കളുടെ വായില്‍ തന്നെ ഇരിക്കട്ടെ<<

ഇത് ഫാലസിയാണോ അല്ലയോ എന്ന് കേൾക്കുന്നവർ തീരുമാനിക്കട്ടെ.

>>വിഘടിതലിപിക്കായി  തന്റെ പോയന്റ് ഓഫ് വ്യൂവിനനുസരിച്ച് വളച്ചൊടിച്ച് വിക്കിപീഡിയരുടെ അഭിപ്രായമാകാണുള്ള  ഒരു ശ്രമം കൂടി നടന്നു വരുന്നതായി കാണുന്നുണ്ട് .<<

ഞാൻ പറയുന്ന കാര്യങ്ങൾ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്. അങ്ങനെയല്ല എന്ന് ഞാൻ എവിടെയാണ് അഭിപ്രായപ്പെട്ടിട്ടുള്ളത് എന്നു കാട്ടിത്തരുക. വിക്കിപീഡിയയ്ക്കുവേണ്ടി ഔദ്യോഗികമായി അഭിപ്രായം പറയാൻ ഞാൻ ഒരു വിക്കി സംരംഭത്തിലും ഭാരവാഹി അല്ല. ഇവിടെ അനിവറിന് സ്വന്തം അഭിപ്രായം പറയാൻ ഉള്ളതുപോലുള്ള അവസരമേ എനിക്കും ഉള്ളൂ.

>>എനിക്കു പ്രിന്‍സ് ആരെന്നറിയില്ല.<<

എനിക്ക് അനിവറിനെയും അറിയില്ല. ഈ ത്രെഡിൽ കമന്റിടുന്ന പലരെയും അറിയില്ല. ആരുപറയുന്നു എന്നതല്ല, എന്തുപറയുന്നു എന്നതാണ് മുഖ്യം.

>>സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനെപ്പോലെത്തന്നെ ലിപി agnostic ആണു<<

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ലിപി-agnostic ആയിരുന്നു എന്നു പറയുകയാവും ഉചിതം. കഴിഞ്ഞ ഏതാനും വർഷങ്ങളായി അങ്ങനെയല്ല എന്ന് കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും മനസിലാകും.

>>SMC-യുമായി നിരന്തരം സഹകരിക്കുന്ന, മറ്റൊരു തരത്തിൽ പറഞ്ഞാൽ SMC-യുടെ ഭാഗമായ ഒരാളാണ് കെവിൻ. അദ്ദേഹത്തിന്റെ ഫോണ്ട് SMC ഏറ്റെടുത്ത് നടത്തിയാൽ അത് ഫോർക്കിംഗേ ആകുമായിരുന്നില്ല.<<
>>കെവിന്റെ ഫോണ്ട് അഞ്ജലി ഓള്‍ഡ് ലിപിയാണ് . ന്യൂ ലിപി അല്ല. ന്യൂലിപി എന്നതു് സിബുവിന്റെ ഫോര്‍ക്കാണു്.  കെവിന്റെ ഗ്ലിഫുകള്‍ ഫോര്‍ക്ക് ചെയ്തെന്നു വെച്ച് അത് കെവിന്റെ പ്രൊജക്റ്റ് ആശയമാവുന്നില്ല .<<

സിബു ഫോർക്ക് ചെയ്ത കാര്യമല്ലല്ലോ മുകളിൽ പറഞ്ഞത്. "അദ്ദേഹത്തിന്റെ ഫോണ്ട് SMC ഏറ്റെടുത്ത് നടത്തിയാൽ അത് ഫോർക്കിംഗേ ആകുമായിരുന്നില്ല" എന്നല്ലേ? അനിവറിന് മലയാളം മനസിലാക്കുന്നതിൽ വിഷമം എന്തെങ്കിലും ഉണ്ടോ?

>>കമ്മിറ്റിക്കാര്‍ പ്രിന്‍സിന്റെ പ്രിയപ്പെട്ട നോട്ടോയും തോട്ടില്‍ കളഞ്ഞല്ലോ . അവരുടെ തീരുമാനം തനതുലിപിയില്‍ അച്ചടിക്കാനായിരുന്നെന്നും വ്യക്തമാക്കിയല്ലോ.<<

ഇതൊരു വ്യാജപ്രചരണം മാത്രമാണ്. രണ്ടേ രണ്ടു ഫോണ്ടുകളിലാണ് ടൈപ്പ് സെറ്റ് ചെയ്ത് കാണിച്ചതെന്ന് ഈ വിഷയത്തിൽ മുൻപ് പ്രതികരിച്ചവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഇപ്പോൾ പുതിയ കഥകൾ കെട്ടിച്ചമയ്ക്കുന്നതിനു പിന്നിലെ ഉദ്ദേശം വ്യക്തമാണ്.

>>മെയിന്റെയ്നര്‍ ഇല്ലാത്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകള്‍ നിലനില്‍ക്കുന്നതു് ഇങ്ങനെയുള്ള ഇടപെടലുകള്‍ വഴിയാണു്. അപ്സ്ട്രീം ഇല്ലാതെയോ നിര്‍ജ്ജീവമായോ ഇരിക്കുമ്പോള്‍ ഇത്തരം എഫര്‍ട്ടുകളാണ് ഒരു സോഫ്റ്റ്‌വെയറിനെ എല്ലാ കാലത്തേക്കും നിലനിര്‍ത്തുന്നതു് .<<
>>കെവിന്റെ അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ടാണു്. പുതിയ ലിപി ഫോണ്ടല്ല. അതിനു പുതിയ ലിപി ഇറക്കണമെങ്കില്‍ അതിന്റെ നിര്‍മ്മാതാവെന്ന രീതിയില്‍ കെവിന്‍ തീരുമാനിക്കുകയും അതു് എവിടെ ഇടണമെന്നു തീരുമാനിക്കുകയും വേണം . അതായതു് തീരുമാനം അതിന്റെ ക്രിയേറ്ററുടേതാവണം.<<

അതായത് രഘുവിന്റെ സൃഷ്ടാവ് മരണമടഞ്ഞതുകൊണ്ട് ഞങ്ങൾ അതിനെ ഫോർക്ക് ചെയ്തു. അഞ്ജലി ഓൾഡ് ലിപിയുടെ സൃഷ്ടാവ് ജീവനോടെ ഉള്ളതുകൊണ്ട് അതിനെ ഞങ്ങൾ ഫോർക്ക് ചെയ്തില്ല. ഇതല്ലേ പറഞ്ഞുവരുന്നത്? ഇതാണോ ഉത്തരവാദിത്വബോധമുള്ള ഒരു സംഘടന എടുക്കേണ്ട നിലപാട്? ആട്ടെ ഈ കെവിൻ SMC-യിൽ അംഗമാണോ? അല്ലെങ്കിൽ അതുമായി സഹകരിക്കുന്ന ആളാണോ? അതോ SMC-യിലുള്ളവരുമായി യാതൊരു സമ്പർക്കവും ഇല്ലാത്ത ആളാണോ?

>>പക്ഷേ യുണിക്കോഡില്‍ ചെയ്ത ഒരു മാറ്റര്‍ ഏതു ഡി‌ടിപി സോഫ്റ്റ്‌വെയറില്‍ നിന്നും വെബിലേക്ക് വെറുതേ കോപ്പി പേസ്റ്റ് ചെയ്യാന്‍ കഴിയുന്നു എന്നത് നിസ്സാര കാര്യമാണോ?<<

പബ്ലിഷിംഗ് സോഫ്റ്റ്‌വെയറുകളിലല്ല മാറ്റർ തയ്യാറാക്കുന്നത്. ടെക്സ്റ്റ് രൂപത്തിൽ തയ്യാറാക്കുന്ന മാറ്റർ പബ്ലിഷിംഗ് സോഫ്റ്റ്‌വെയറുകളിലേയ്ക്ക് കോപ്പി ചെയ്ത് ലേയൗട്ട് ചെയ്യുകയാണ് പതിവ്.

>>ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും ഒരു ലേഖനത്തില്‍ത്തന്നെ എഴുത്തുകളുണ്ടെന്നു വിചാരിക്കുക. നിങ്ങള്‍ക്ക് അതിന്റെ ഫോണ്ടു മാറ്റണം. ഒരുമിച്ചു സെലക്റ്റ് ചെയ്തു ഫോണ്ടു മാറ്റിയാല്‍ ആര്‍ക്കും മനസ്സിലാവാത്ത ഭാഷയിലായിരിക്കും പലതും വരിക. യുണിക്കോഡ് തന്നെയാണ് അന്തിമപരിഹാരം.<<

പബ്ലിഷിംഗ് രംഗത്തെ പ്രൊഫഷണലുകൾ അങ്ങനെ ഒരുമിച്ചു സെലക്റ്റ് ചെയ്ത് ഫോണ്ട്  മാറ്റുകയല്ല ചെയ്യുക. അങ്ങനെ ചെയ്താൽ ഇംഗ്ലീഷിലുള്ള ടെക്സ്റ്റിന് ഉദ്ദേശിക്കുന്ന ഫോണ്ട് നൽകാൻ കഴിയില്ല. ഇംഗ്ലീഷിലുള്ള ടെക്സ്റ്റിന് ചിലപ്പോൾ Times New Roman-ഓ Georgia-യോ അല്ലെങ്കിൽ മറ്റേതെങ്കിലും Serif ഫോണ്ടുകളോ കൊടുക്കാനായിരിക്കും ഡിസൈനർ ഉദ്ദേശിക്കുന്നത്. മുഴുവൻ സെലക്റ്റ് ചെയ്ത് ഒറ്റയടിക്ക് ഫോണ്ട് മാറ്റിയാൽ ഇംഗ്ലീഷിലുള്ള ടെക്സ്റ്റ് കൂടി രചനയിലോ മീരയിലോ ആയിരിക്കും ദൃശ്യമാകുന്നത്. വായിക്കാൻ സാധിക്കുമെങ്കിലും ഡിസൈനർ ഉദ്ദേശിക്കുന്നത് അതാവില്ല.


2013/12/28 sugeesh | സുഗീഷ് * <sajsugeesh@gmail.com>
ഇതുവരെ നടത്തിയ ചർച്ചകളിൽ നിന്നും "ഊണീക്കോട് ലിഫി"യുമായി ചേർന്നു
പോകുന്ന അല്ലെങ്കിൽ അതിനേക്കുറിച്ചുള്ള ഭാഗങ്ങൾ വളരെ കുറവായിരുന്നു എന്നു
കരുതുന്നു.. ബാക്കി മുഴുവനും ഒരു രാഷ്ട്രീയ ചർച്ചയുടെ ഭാഗമായി മാത്രമാണ്
കാണാൻ സാധിക്കുന്നത്....

ഊണീക്കോടിനേക്കൂറിച്ച് പലവട്ടം പലരീതിയിൽ  ചർച്ചിച്ച് ചർച്ചിച്ച്
കുളമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ പുതിയ ചർച്ചിക്കിലിൽ പഴയ
ചർച്ചിലുകളിൽ നിന്നും കാര്യമായി യാതൊരു വ്യത്യാസവുമില്ല എന്ന കാര്യം കൂടി
ഖേദപൂർവ്വം അറിയിക്കുന്നു....
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l