ചങ്ങാതിമാരേ
സംസ്ഥാനത്തെ സ്‌കൂളുകളുടേ ചരിത്രം,ഇപ്പോഴത്തെ വിവരങ്ങള്‍ ,നിലനിക്കുന്ന സ്ഥലത്തെ ക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ വിക്കിപ്പീഡിയ യില്‍ എത്തിക്കുന്നത് ഉചിതമാകുകയില്ലേ.
നിലവില്‍ നമ്മുടെനാട്ടിലെ എണ്‍പത് ശതമാനം സ്കൂളിലും ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാണ്. 5,6,7 ക്ലാസുകളില്‍ ഐ.ടി പഠനം എര്‍പ്പെടുത്തിയതിന്റെ ഭാഗമായി 7 ആം ക്ലാസില്‍ മലയാളം യൂണികോഡ് ടൈപ്പിംഗ് ഇപ്പോള്‍ തന്നെ യുണ്ട്.
ഈ കേരളപ്പിറവിക്ക് തുടക്കം കുറിക്കുന്ന രീതിയില്‍ നമുക്ക് ഒരു പരിപാടി ആസൂത്രണം ചെയ്യാമല്ലോ. എന്തൊക്കെ ഉള്‍പ്പെടുത്തണം, മാതൃകയായി ഒന്നു രണ്ട് സ്‌കൂളുകളുടെ ചരിത്രം രേഖപ്പെടുത്തിയത് മറ്റുള്ള എല്ലാ സ്‌കൂളുകള്‍ക്കും കൊടുക്കാം. സ്‌കൂളുകളിലെ മാഷുമ്മാരും കുട്ടികളും ഒരുമിച്ച് തയാറാക്കിയ (വേണമെങ്കില്‍ നോട്ടീസ് ബോഡിലോ മറ്റോ പതിച്ച) വേണം വിക്കിപ്പിഡിയയില്‍ എത്തിക്കാം. എതായാലും നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം.
സംസ്ഥാനത്തെ 2872 സര്‍ക്കാര്‍ ,എയിഡഡ് ഹൈസ്‌കൂള്‍ വിദ്യാലയ ചരിത്രം വിക്കിപീഡിയയ്‌ക്ക് മുതല്‍ക്കൂട്ടാകും. നിലവാരം ഉറപ്പിക്കുകയും ചെയ്യാം
ഇത് വഴി ഇപ്പോഴത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിക്കിപ്പീഡിയ പരിചയിക്കാം

--
sincerely yours

V K Adarsh
__
Off: Lecturer,Younus college of Engg & Technology,Kollam-10,Kerala
http://blogbhoomi.blogspot.com
+++++
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees