ജിമ്മി മെയില്‍‌സുമായി പ്രത്യകം മീറ്റിങ്ങിനൊന്നും അവസരം കിട്ടിയില്ല. വരുമെന്നു പറഞ്ഞവരൊക്കെ  വന്നിരുന്നു എങ്കില്‍  എല്ലാം നടക്കുമായിരുന്നു. 

ആ പരിപാടിക്കു മലയാളം വിക്കിയെ പ്രതിനിധീകരിച്ചു സം‌ബന്ധിച്ചവരൊക്കെ മലയാളം വിക്കിക്കു അനുവദിച്ച മുക്കാല്‍ മണിക്കൂര്‍ സമയം പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള ഓട്ടത്തിലായിരുന്നു. അതിനിടയ്ക്കു അന്നു രാവിലെ  ജിമ്മിവെയിത്സിനെയും സൂവിനേയും ഒന്നും അധികം ശ്രദ്ധിക്കാന്‍ പറ്റിയില്ല. ജിമ്മിയുടെ സെഷന്‍ കഴിഞ്ഞ ഉടനെ ഒന്നോ രണ്ടോ മിനിറ്റ് സം‌സാരിക്കുന്നതിണെ കഴിഞ്ഞുള്ളൂ. കുറച്ച് കൂടി ആളുകള്‍ ഉണ്ടായിരുന്നെങ്കില്‍ തലേ ദിവസം ഒരു മീറ്റിങ്ങിനു ജിമ്മിക്കു സമ്മതവും ആയിരുന്നു. ഇനി ഇപ്പോള്‍ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.

നമുക്ക് അനുവദിച്ച സെഷന്‍ വലിയ കുഴപ്പമില്ലാതെ ചെയ്തു എന്നാണു വിശ്വാസം.  അതിനെക്കൂറിച്ചുള്ള വാര്‍ത്ത ഇവിടെക്കാണാം.

http://www.mangalam.com/index.php?page=detail&nid=103760

മറ്റു പത്രങ്ങളില്‍ വന്നോ എന്നത് എനിക്ക് പിടുത്തമില്ല.


സര്‍‌വ്വവിജ്ഞാനകോശവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ഇവിടെ ഒരു ബ്ലോഗ് പോസ്റ്റായി ഇട്ടിട്ടുണ്ട്.
http://shijualex.blogspot.com/2008/12/blog-post_15.html

അനൂപന്‍, ബാംഗ്ലൂരില്‍ വെച്ച് ജിമ്മിയും സൂവുമായി കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം എഴുതും എന്നു കരുതട്ടെ.


ഷിജു




On Mon, Dec 15, 2008 at 12:42 PM, Challiyan <challiyan@gmail.com> wrote:
why don't someone writes a brief account of it?

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l