സുഹൃത്തുക്കളെ,
വിക്കിപീഡിയ:വാമൊഴി അവലംബം
വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്, മറ്റ് പാരമ്പര്യ
വിജ്ഞാനകോശങ്ങളിലൊന്നിലും കാണാൻ സാധിക്കാത്ത നിരവധി വിഷയങ്ങളെ പറ്റി പോലും
വിക്കിപീഡിയയിൽ ലേഖനങ്ങൾ ഉണ്ടാവും എന്നതാണു്. എന്നാൽ ഇത്തരം ലേഖനങ്ങൾക്കും തക്കതായ ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള അവലബം കൊടുക്കണം
എന്നത് വിക്കിപീഡിയയുടെ നയം അനുസരിച്ച് അതീവ പ്രാധാന്യമുള്ള ഒരു നയമാണു്.
വിക്കിപീഡിയ ലെഖനങ്ങളുടെ ഉന്നതനിലവാരം കാത്തു സൂക്ഷിക്കുന്നതിനു് ആധികാരിക
സ്രോതസ്സുകളിൽ നിന്നുള്ള അവലംബം ചേർക്കണം എന്നത് വളരെ അത്യാവശ്യവുമാണൂ്.
നിരവധി അപൂർവ്വ വിഷയങ്ങളെ കുറിച്ച് ലെഖനം വരുമ്പോൾ വിക്കിപീഡിയ പ്രവർത്തകർ (പ്രത്യേകിച്ച് മൂന്നാം ലോക രാജ്യങ്ങളിലെ ഭാഷകളിലുള്ള വിക്കിപീഡിയകളിൽ പ്രവർത്തിക്കുന്നർ), നേരിടുന്ന ഒരു പ്രതിന്ധിയാണു് ഇതു വരെ ഡോക്കുമെന്റ് ചെയ്തിട്ടില്ലാത്ത ഈ വിഷയങ്ങൾക്കൊക്കെ എങ്ങനെ ആധികാരിക അവലംബം സംഘടിപ്പിക്കും എന്നത്. പല വിധത്തിൽ ഈ പ്രശ്നം വരും;
അങ്ങനെ നിരവധി കാര്യങ്ങൾ കൊണ്ട്അവലംബപ്രശ്നം വിക്കിപീഡിയരെ സജീവമായി അലട്ടുന്ന ഒന്നാണു്. ഇത് എങ്ങനെ പരിഹരിക്കും എന്നത് ആർക്കും വലിയ ഊഹവും ഇല്ല.