വായനാവാരാചരണം: വിദ്യാര്‍ഥികള്‍ ഇ-ഗ്രന്ഥശാലയിലേക്ക്‌ ബാലകവിതകള്‍ സമര്‍പ്പിക്കുന്നു
http://mangalam.com/index.php?page=detail&nid=585146&lang=malayalam

കൊല്ലം: വായനാവാരാചരണത്തിന്റെ ഭാഗമായി പട്ടത്താനം ഗവ.എസ്‌.എന്‍.ഡി.പി യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇ-ഗ്രന്ഥശാലയിലേക്ക്‌ 10 ബാലകവിതകള്‍ സമര്‍പ്പിച്ചു. 100 വര്‍ഷം പഴക്കമുള്ള ബാലകവിതകളാണ്‌ ഇ-വായനയ്‌ക്കായി വിക്കി ഗ്രന്ഥശാലയില്‍ ഇവര്‍ എത്തിച്ചത്‌. 1910-ല്‍ തിരുവിതാംകൂറിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ പഠിക്കാനായി കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ തയാറാക്കിയ പദ്യപാഠാവലിയിലെ 10 കവിതകളാണ്‌ വിദ്യാര്‍ഥികള്‍ ഇതിനായി തെരഞ്ഞെടുത്തത്‌. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ രണ്ട്‌ പ്രാര്‍ഥനകള്‍, എ.ആര്‍ രാജരാജവര്‍മയുടെ കുയില്‍, പന്തളം കേരളവര്‍മരാജയുടെ സമയം, ,കളി, കെ.സി കേശവപിള്ളയുടെ പുസ്‌തകം, അഴകത്ത്‌ പത്മനാഭകുറുപ്പിന്റെ തെങ്ങ്‌, വാഴ, നെടുവത്തൂര്‍ അച്‌ഛന്‍ നമ്പൂതിരിയുടെ ഗുരുഭക്‌തി, പി.പത്മനാഭപിള്ളയുടെ എന്റെ അമ്മ, ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍മേനോന്റെ പ്രഭാതം എന്നീ ബാലകവിതകളാണ്‌ കുട്ടികള്‍ ടൈപ്പ്‌ ചെയ്‌ത് വിക്കി ഗ്രന്ഥശാലയിലെത്തിക്കുന്നത്‌.
കണ്ണന്‍ഷണ്‍മുഖം