ചിത്രത്തിലുള്ളതിനെ തൃശ്ശൂർ ഭാഗങ്ങളിൽ അമ്പലക്കാവടി എന്നാണു വിളിക്കുക. കാവടിയുത്സവങ്ങളിൽ അവശ്യമായും ഇവ ഉണ്ടായിരിക്കണം. ഓരോ തട്ടിനേയും ഒരു നിലയായി കണക്കാക്കാറുണ്ടു്. അതിനനുസരിച്ച് ഏറ്റവും ഉയരമുള്ള കാവടിയ്ക്കു് 21 നില വരെ കണ്ടിട്ടുണ്ടു്. 18 നില സാധാരണമാണു്. കൌമാരപ്രായത്തിലുള്ള കുട്ടികൾക്കു് ആടാൻ മൂന്നോ നാലോ നിലയിലുള്ള ഇതുപോലെത്തന്നെയുള്ള ചെറിയ കാവടികളും ഒരു സെറ്റിൽ ഒന്നോ രണ്ടോ വീതം കാണാം. വളരെ ഉയരമുള്ള കാവടികൾ ആടാൻ പ്രത്യേക പരിചയം വേണം.

ഈ തരം അല്ലാതെ ചുരുങ്ങിയതു്രണ്ടു തരം കാവടികൾ കൂടി കണ്ടിട്ടുണ്ടു്. അതിലൊന്നു് പൂക്കാവടി. അമ്പലകാവടിയ്ക്കു് നിയതമായ രൂപകല്പനയുള്ളപ്പോൾ പൂക്കാവടികളുടെ ആകൃതിയും വലിപ്പവും അലങ്കാരരീതികളും കുറേക്കൂടിസ്വതന്ത്രമാണു്. കടലാസുകൊണ്ടോ പ്ലാസ്റ്റിക്‌ കൊണ്ടോ  പല നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഒരുക്കിയ പൂവുകൾ ഒട്ടിച്ച് ആകർഷണീയമായി അലങ്കരിച്ചിരിക്കും ഇവ. അമ്പലക്കാവടികളേക്കാൾ വലിപ്പം തോന്നുമെങ്കിലും ഘനം കുറവായിരിക്കും.

ഇതും കൂടാതെ പ്രധാനമായും വഴിപാടുകൾക്കോ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായും ഉപയോഗിക്കുന്ന ഒരു തരം ചെറിയ കാവടിയും കാണാം. പഴനിയിലേക്കു് തീർത്ഥയാത്ര നടത്തുന്നതിനുമുൻപായി ദേശാടനവഴിപാടു നടത്തുന്നവർ ഇത്തരം കാവടികളാണു് ഉപയോഗിക്കുന്നതു്. കമാനാകൃതിയിലുള്ള ഒരു മരച്ചട്ടവും  അതിന്മേൽ മയിൽ‌പ്പീലി ഉൾപ്പെടെ ചില നാമമാത്രമായ അലങ്കാരങ്ങളും മാത്രം ഉള്ള വളരെ ഭാരം  കുറഞ്ഞ ഈ “ഭസ്മക്കാവടി”കളേയും പീലിക്കാവടി എന്നു വിളിക്കുന്നതു് കേട്ടിട്ടുണ്ടു്.

ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള കാവടിയാഘോഷങ്ങൾ നടക്കുന്നതു് തൃശ്ശൂരടുത്തു് കൂർക്കഞ്ചേരി തൈപ്പൂയത്തിനും വിയ്യൂർ മണലാർകാവു് ഉത്സവത്തിനും ആയിരിക്കണം. കൂർക്കഞ്ചേരി ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്കു് കേരളത്തിലെ കാവടികളുടെ പേരു്, ഉൽ‌പ്പത്തി എന്നിവയെക്കുറിച്ചു് കൂടുതൽ ആധികാരികമായ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.


http://kerala-zone.com/about-kerala/arts-culture/kavadiyattam.php ഇവിടെ പൂക്കാവടിയുടേയും അമ്പലക്കാവടിയുടേയും ചിത്രങ്ങൾ കാണാം.


-വിശ്വം


2011/4/11 Challiyan <challiyan@gmail.com>
ആലവട്ടം ബൌദ്ധരുടെ കാലത്തേയുള്ള വിശറിയായിരുന്നു. (ആലവട്ടവും വെണ്‍ചാമരവും) ഈ ആലക്കുടയിലെ പീലികള്‍ ചേര്‍ത്തിരിക്കുന്നതു പോലെ തന്നെയാണ് ആലവട്ടത്തിലും. സമാനമായ പാറ്റേര്‍ണ്‍.  ആലത്തൂരും ആലപ്പുഴയും (പേര്) പോലെ ബൌദ്ധരുടെ സംഭാവനയായിരിക്കാം ഇതും.


--

Dr. Vipin C.P

My profiles: Facebook LinkedIn Flickr Twitter


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l