വിക്കിപീഡിയയിൽ പലപ്പോഴും തർക്കങ്ങളുണ്ടാക്കുന്ന വിഷയമാണ് ശ്രദ്ധേയത. മുൻപ് നിരവധി വിദ്യാലയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഈ പ്രശ്നത്തിന്റെ പേരിൽ തർക്കവിഷയമാകുകയും, ഫലകം ചാർത്തപ്പെടുകയും ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു നയമില്ലാത്തതിന്റെ പേരിൽ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനും വളരെ ബുദ്ധിമുട്ടിയിരുന്നു. സ്കൂളുകളുടെ ശ്രദ്ധേയത നിർണ്ണയിക്കാൻ ഇങ്ങനെയൊരു മാർഗ്ഗരേഖ തയാറാക്കാൻ കഴിഞ്ഞതുമൂലം ഈ പ്രശ്നത്തിൽ എളുപ്പത്തിൽ തീരുമാനമെടുക്കാൻ ഇപ്പോൾ ഉപയോക്താക്കൾക്ക് സാധിക്കുന്നുണ്ട്.

എഴുത്തുകാർക്കായുള്ള ഒരു ശ്രദ്ധേയതാനയം രൂപീകരിക്കുന്നതിനെക്കുറീച്ച് മുൻപ് പലയിടങ്ങളിൽ (1, 2) ചർച്ച നടന്നിട്ടുണ്ട്. ഈ ചർച്ചയുടെ പൂർത്തീകരണം എന്ന നിലയിൽ ഒരു കരട് നയം തയാറാക്കിയിട്ടുണ്ട്.

ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് എല്ലാവരുടേയും അഭിപ്രായം തേടുന്നു.

സുനിൽ