ഐതീഹ്യമാല ഇപ്പോൾ തന്നെ വിക്കി ഗ്രഥശാലയുടെ ഭാഗമല്ലേ? അതിനെ കെട്ടുകഥകളും, നാട്ടറിവുകളും, ഊഹങ്ങളും ഒത്തു ചേർന്ന ഒരു ഫിക്ഷൻ ആയി അംഗീകരിച്ചുകൊണ്ട് ഗ്രന്ഥശാലയിൽ തന്നെ നിർത്തുന്നതല്ലേ നല്ലത്. വായിക്കേണ്ടവർക്ക് ഗ്രന്ഥശാലയിൽ ചെന്നു വായിക്കാമല്ലോ. അല്ലാതെ അറിവു പരതുന്ന കൂട്ടത്തിൽ ‌ഐതീഹ്യമാല പോലെയുള്ള പുസ്തകങ്ങളിൽ നിന്നെടുത്ത് കൂട്ടിച്ചേർപ്പുകൾ നടത്തേണ്ട കാര്യമില്ലല്ലോ. ഇത്തരം പുസ്തകങ്ങളിൽ ഇങ്ങനെയൊരു പരാമർശമുണ്ട് എന്നു പറഞ്ഞ് വേണമെങ്കിൽ ലിങ്ക് ‌നൽകാമെന്നല്ലാതെ അതിലെ ഭാഗങ്ങളെടുത്തെഴുതി ലേഖനത്തിന്റെ ഭാഗമായി മാറ്റേണ്ട കാര്യമില്ലല്ലോ.