പലേടങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കി, ഒരു പുസ്തകം തയ്യാറാക്കുന്നത് ഒറിജിനല്‍ വര്‍ക്ക് ആണ്.

-സിമി

21 December 2008 9:58 AM ന്, MAHESH MANGALAT <maheshmangalat@gmail.com> എഴുതി:
സിമി പറഞ്ഞതില്‍ ഫാര്‍മറുടേതു് ഒറിജിനല്‍ വര്‍ക്കാണെന്ന സൂചനയുണ്ടു്. അതു് ശരിയല്ല. വസ്തുതകള്‍ സംഗ്രഹിച്ചു് എഴുതുവാന്‍ അവലംബിക്കുന്ന ഒരു രീതിയാണു് പട്ടിക തയ്യാറാക്കല്‍. ഫാര്‍മര്‍ അത്രയേ ചെയ്തുള്ളൂ എന്നാണു് എനിക്കു് തോന്നിയതു്. അടിസ്ഥാനവിവരങ്ങള്‍ റബ്ബര്‍ ബോര്‍ഡിന്റേതാണു്. ആ വിവരങ്ങള്‍ക്കല്ല കോപ്പിൈറ്റ് എന്നു കൂടി ഓര്‍ക്കുക. പലേടങ്ങളില്‍ നിന്നും ലേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒരു പട്ടികയ്ക്കു് എന്തായാലും കോപ്പിൈറ്റ് പ്രശ്നമില്ല.

വിക്കി പോളിസിയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യേണ്ടതല്ല ഈ വിവരം എന്നു ഞാന്‍ കരുതുന്നു. ഒരു പോളിസിയും ഇതു് നീക്കം ചെയ്യുന്നതിനെ സപ്പോര്‍ട്ട് ചെയ്യാനില്ല എന്നും കരുതുന്നു. സിമി പറഞ്ഞതു പോലെ ഈഗോ തന്നെയാവും കാരണം. എന്തായാലും ദൌര്‍ഭാഗ്യകരമായ വിവാദമായി ഫലം.

മഹേഷ് 

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l